"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pcsupriya|തരം=ലേഖനം }} |
15:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയുടെ ആത്മകഥ
ഹായ് കൂട്ടുകാരെ ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഞാൻ മറ്റാരുടെയും കഥയല്ല പറയുന്നത് എന്റെ സ്വന്തം കഥ എന്റെ പേര് കൊറോണ എന്നാണ്. ഞാനൊരു വൈറസ് കുടുംബത്തിലെ അംഗമാണ്. കൊറോണ എന്ന പേര് ഒരു ലാറ്റിൻ പദമാണ് അതിന്റെ അർത്ഥം എന്താണെന്നു അറിയാമോ. കൂട്ടുകാരെ നിങ്ങൾക്കു? കിരീടം അതേ കിരീടംവച്ച ഒരു രാജാവിനെ പോലെയാണ് ഞാനീ ലോകത്തു ഇപ്പോൾ വാഴുന്നത്. എന്റെ പേരിൽ നിന്ന് തന്നെ നിങ്ങൾക്ക് മനസിലായല്ലോ ഞാൻ ഒരു നിസാരക്കാരനല്ല എന്ന്, മരണം വിതയ്ക്കുന്ന ഒരു ഭീകര വൈറസ് ആണ് ഞാൻ.ലോകാരോഗ്യസംഘടന എന്നെ കോവിഡ് 19 എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. എന്റെപ്രവർത്തനങ്ങൾക്കായി ഞാൻ ആദ്യം രംഗപ്രവേശനം ചെയ്‌തത് ചൈനയിലെ വുഹാനിൽ 2019 നവംബർ 17നാണ്. അന്നുമുതൽ ഇന്ന് വരെ ലോകത്തെ വിറപ്പിച്ചുകൊണ്ടു ഞാൻ അങ്ങ് തകർക്കുകയാണ്. എന്നെ തുരത്താൻ എല്ലാ രാജ്യങ്ങൾളും അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാണ് പ്രതിരോധ വാക്‌സിൻ. അതിനു വേണ്ടി മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. നോക്കട്ടെ ഈ മനുഷ്യർക്ക് ബുദ്ധിയുണ്ടോ എന്ന്. ദൈവത്തെപോലും പേടിയില്ലാത്ത മനുഷ്യർക്ക് എന്നെ വലിയ ഭയമാണ്. അതിനാൽ മനുഷ്യർമാരെല്ലാം ചില പ്രതിരോധമാർഗ്ഗങ്ങൾ എടുത്തിട്ടുണ്ട്. കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തവരും ഒക്കെ സാമൂഹ്യ അകലം പാലിച്ചു നിൽക്കുകയാണ്. കൂടെക്കൂടെ സോപ്പുപയോഗിച്ചു കൈകഴുകുന്നു, സാനിറ്റൈസർ ഉപയോഗിക്കുന്നു, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല കൊണ്ട് പൊത്തിപ്പിടിക്കുന്നു. ഹോ എന്തെല്ലാം പ്രതിരോധമാർഗ്ഗങ്ങൾ. പണക്കാരനും,പാവപ്പെട്ടവനും,വെളുത്തവനും,കറുത്തവനും ബുദ്ധിയുള്ളവനും, ബുദ്ധിയില്ലാത്തവനും, ഇങ്ങനെ കുറെ മതിലുകൾ. പ്രകൃതിയോട് കുറേക്കൂടി അവർ അടുത്തു, അഹങ്കാരം കുറഞ്ഞു ഇങ്ങനെ എന്തെല്ലാം പാഠങ്ങൾ കൂട്ടുകാരെ എത്ര നാളുംകൂടി ഈ ലോകത്തു വിഹരിക്കുവാൻ എനിക്ക് സാധിക്കും എന്നറിയില്ല. എന്നെ നശിപ്പിക്കുവാൻ മനുഷ്യർ തക്കം പാർത്തിരിക്കുകയാണ്. ഇതോടു കൂടി ഈ കഥ ഇവിടെ നിർത്തുന്നു കൂട്ടുകാരെ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം