"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmarari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിഭംഗി | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
19:03, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിഭംഗി
ഒരു ഗ്രാമത്തിൽ മിട്ടു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന് വയലും വരമ്പും പറമ്പും അരുവിയുമൊക്കെ വളരെ ഇഷ്ടമായിരുന്നു. മറ്റ് കുട്ടികൾ കളിച്ചു നടക്കുമ്പോൾ മിട്ടു അരുവിയുടെ കരയിൽ പോയി മീനുകളെ നോക്കിയും വയലിലും വരമ്പിലുമുള്ള സസ്യങ്ങളെയും കിളികളെയും പറവകളേയും ചെറുജീവികളെയുമൊക്കെ നോക്കി ആസ്വദിച്ച് സമയം കളയും. ഒരു ദിവസം മിട്ടു വയലിലേക്ക് പോകുമ്പോൾ കുറേ കുട്ടികൾ മിട്ടുവിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു. “ നീ ഞങ്ങളുടെ കൂടെ കളിക്കാതെ എപ്പോഴും വയലിലും പറമ്പിലുമൊക്കെ ഇങ്ങനെ നടക്കുന്നതെന്താണ്?” മിട്ടു ഒരു നിമിഷം ഒന്നോലോചിച്ചിട്ട് പറഞ്ഞു. “ നമ്മുടെ പ്രകൃതി കാണാൻ എന്തു രസമാണ്. ആ സൌന്ദര്യം ആസ്വദിക്കാനാണ് ഞാൻ പോകുന്നത്. നാം നമ്മുടെ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ അത് നമ്മളെയും സംരക്ഷിക്കും. വയലുകൾ നികത്തി കെട്ടിടങ്ങൾ നിർമിക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കുക, ജലാശയങ്ങൾ മലിനമാക്കുക, കാടിനു തീയിടുക ഇങ്ങനെ എത്രയെത്ര ദ്രോഹങ്ങളാണ് നാം പ്രകൃതിയോട് ചെയ്യുന്നത്.” “അതുകൊണ്ട് എന്താണ് ദോഷം? മനുഷ്യന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ലേ അതെല്ലാം ചെയ്യുന്നത്?” കുട്ടികൾക്ക് വീണ്ടും സംശയമായി. “പ്രളയം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം ഇതെല്ലാമുണ്ടാകുന്നത് പ്രകൃതിയെ നശിപ്പിക്കുന്നത് കൊണ്ടാണ്. ഇനി അങ്ങനെ ഉണ്ടാകാതിരിക്കണമെങ്കിൽ നമ്മളെപ്പോലുള്ള കുട്ടികൾ പ്രകൃതിയെ സംരക്ഷിക്കാനായി ശ്രമിക്കണം. മനസ്സിലായോ?” മിട്ടു പറഞ്ഞു നിർത്തിയപ്പോൾ മറ്റ് കുട്ടികളെല്ലാം കയ്യടിച്ചു. അന്ന് അവരെല്ലാവരും കൂടെ അരുവിയുടെ കരയിലേക്ക് പോയി പ്രകൃതിയുടെ സൌന്ദര്യം ആസ്വദിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ