"ബി വി എൽ പി എസ് ആനാരി/അക്ഷരവൃക്ഷം/മാവ് മുത്തശ്ശിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാവ് മുത്തശ്ശിയുടെ വിലാപം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 54: വരി 54:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

23:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാവ് മുത്തശ്ശിയുടെ വിലാപം

സ്കൂൾ മുറ്റത്തു ദു:ഖിച്ചു നിൽക്കുന്ന മാവു മുത്തശ്ശിയുടെ അടുത്തേയ്ക്കു മീനു പ്രാവ് പറന്നു ചെന്നു.
“ എന്താ മുത്തശ്ശി വിഷമിച്ചിരിക്കുന്നെ ? “
“ അല്ലാ ഇതാരാ മീനു പ്രാവോ .? എന്താ മീനു പ്രാവേ ഈ വഴിയൊക്കെ.???
“ എന്തു പറയാനാ മുത്തശ്ശി..! എന്റെ മക്കൾക്ക് ആഹാരം അന്വേഷിച്ചു ഇറങ്ങിയതാണ്. കുറച്ചു ദിവസങ്ങളായി ഞാനും എന്റെ മക്കളും പട്ടിണിയിലാണ് . സ്കൂളിലെ കുട്ടികളെ ഒന്നും ഇവിടെ കാണുന്നില്ല..!!! “ അവർ കഴിച്ചതിന്റെ ബാക്കി ആയിരുന്നല്ലോ ഞങ്ങളുടെ ആഹാരം. ഞാനും മക്കളും വിഷമത്തിലാണ് മുത്തശ്ശി... “

“ഞാനും അങ്ങനെ തന്നെ ആണ് മീനു പ്രാവേ ... ! “അവരുടെ കളിയും ചിരിയും എന്നെ ചുറ്റിയുള്ള ഓട്ടവും ഇല്ലാതായിട്ട് എത്ര ദിവസങ്ങളായി.!! “ നീ കണ്ടില്ലേ !! ഞാൻ നിറയെ മാമ്പഴവുമായി നിൽക്കുന്നത് “
“ കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ ഒരെണ്ണം പോലും കാണില്ലായിരുന്നു . എന്താണാവോ അവർക്കൊക്കെ പറ്റിയത് ...??
“ നീ കണ്ടില്ലേ അച്ചു പട്ടിയും കുഞ്ഞുങ്ങളും കിടക്കുന്നത്. അവരാണിപ്പോൾ എനിക്ക് കൂട്ട് .
“അവരും ഇപ്പോ പട്ടിണിയിലായിരിക്കും അല്ലെ മുത്തശ്ശി ??
“ ആ അതെ..അതെ....!!
“ ട്രെയിനുകളുടെയും വണ്ടികളുടെയും ശബ്‌ദം എങ്ങും കേൾക്കാനില്ല ! എല്ലാവര്ക്കും എന്ത് പറ്റിയോ ?? “

“ ദാ.. മുത്തശ്ശി ആരോ ഒരാൾ ഇങ്ങോട്ട് വരുന്നുണ്ടല്ലോ !!
“ ശരിയാണല്ലോ മീനു പ്രാവേ!! നമ്മൾ ഇതുവരെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ.?
“ നീ ആരാ..? നീ എന്തിനാ ഇവിടേയ്ക്ക് വന്നത്.. ?? “
“ ഞാനാണു കോവിഡ്-19 എന്ന മാരക രോഗം ഉണ്ടാകുന്ന കൊറോണ വൈറസ്. എന്റെ ഈ രോഗം ബാധിച്ച് ഒരുപാട് മനുഷ്യർ മരണപ്പെട്ടു . “
“നീ എന്തിനാണു ഇങ്ങനെ മനുഷ്യരെ ഉപദ്രവിക്കുന്നത്.. ?? “ “അവർ നിന്നോട് എന്ത് തെറ്റാണു ചെയ്തത് ....???
“ അങ്ങനെ പറയല്ലേ മുത്തശ്ശി !! ഞാൻ വരാൻ കാരണം ഈ മനുഷ്യർ തന്നെയാണ്. പ്രകൃതി മുഴുവനും മലിനമാക്കിയതുകൊണ്ടാണ് എനിക്ക് ഈ വൈറസ് രൂപത്തിൽ വരേണ്ടി വന്നത്. ”
“ മുത്തശ്ശി കാണുന്നില്ലേ …! വണ്ടികളുടെയും ട്രെയിനുകളുടെയും ഒച്ചയും പുകയും ഒന്നും ഇല്ലാതായപ്പോൾ അന്തരീക്ഷം എത്ര ശാന്തമാണ്. ഇനിയെങ്കിലും മനുഷ്യർ ഒന്നു പഠിക്കട്ടെ !! “
“ മീനു പ്രാവേ .. നിനക്കൊന്നും പറയാനില്ലേ ?? “
“ എന്ത് പറയാനാ മുത്തശ്ശി ഞാൻ. “

“ ഞങ്ങൾക്ക് ഇനി സ്വാതന്ത്ര്യത്തോടെ പറക്കാമല്ലേ !! എന്നാലും എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് ഒന്നു തീർന്നാൽ മതിയായിരുന്നു ..!! എല്ലാവരും ഇനിയെങ്കിലും സുഖത്തിലും സന്തോഷത്തിലും കഴിയട്ടെ . “
“ എനിക്ക് എന്റെ കുഞ്ഞുങ്ങളെ കാണാൻ കൊതിയാവുന്നു . അവർ പെട്ടെന്നു തന്നെ എന്റെ അരികിൽ ഒന്ന് വന്നിരുന്നെങ്കിൽ എനിക്ക് സന്തോഷമായേനെ  !!
മാവ് മുത്തശ്ശി നെടുവീർപ്പിട്ടു .!

അൻഫിയ. എസ്
4 എ, ബ്രഹ്മാനന്ദവിലാസം എൽ. പി. എസ്, ആനാരി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ