"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/വീരൻ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വീരൻ രാജാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 32: | വരി 32: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
23:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വീരൻ രാജാവ്
കിങ്ങിണി ദേശത്തെ രാജാവായിരുന്നു വീരൻ. പ്രജകളെ വളരെയധികം സ്നേഹിച്ചിരുന്നു.അവർക്ക് വേണ്ടി എല്ലാ നല്ല കാര്യവും ചെയ്തിരുന്നു.കൊട്ടാരത്തിന് ചുറ്റും പൂന്തോട്ടം നിർമ്മിക്കുകയും പ്രജകൾ നടക്കുന്ന വഴികളിൽ തണൽമരങ്ങൾ വെച്ച് പിടിപ്പിക്കുകയും , ക്ഷീണിക്കുന്നവർക്ക് ഇരിക്കവാനായി വിശ്രമക്രേന്ദങ്ങൾ സ്ഥാപിക്കുകയും ചെയ്തു.അങ്ങനെ ജനങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.അങ്ങനെയിരിക്കെ തൊട്ടടുത്ത ഗ്രാമത്തിൽ ഒരു മഹാരോഗ വന്നതായി വീരൻ രാജാവിന് അറിവ് ലഭിച്ചു.ഈ രോഗം വളരെ പെട്ടന്നാണ് പടരുന്നത്.പക്ഷികളിലും മ്യഗങ്ങളിലും ഈ രോഗം പടർന്നു പിടിക്കുന്നു അതിലൂടെ മനുഷ്യരിലേക്കും പടരുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന രോഗമാണിത്.അതിനാൽ ആ ഗ്രാമത്തിലെ മിക്ക ജനങ്ങൾക്കും ഈ വന്നു.ഒരു ദേശത്ത് നിന്ന് മറ്റൊരു ദേശത്തേക്ക് രോഗം പടരുന്നു. എത്രയും പെട്ടന്ന് തൻെറ ദേശത്തേക്ക് രോഗം വരാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് വീരൻ രാജാവ് തീരുനാനിച്ചു.അങ്ങനെ പ്രജകൾക്കു വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് മന്ത്രിയുമായി ആലോചിച്ചു.രോഗത്തെ പ്രതിരോധിക്കാനായി ചില മുൻകരുതലുകൾ അറിയിക്കാൻ രാജാവ് തീരുനാനിച്ചു.അതിനായി വിളംബരം നടത്തി. പരിസരവും ശുചിത്വവും വ്യക്തി ശുചിത്വം പാലിക്കണം.രോഗമുള്ളവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കരുത്.രോഗബാധിതമായ ദേശത്തേക്ക് ആരും പോകരുത് ആഹാര പദാർത്ഥങ്ങൾ വേവിച്ചതിന് ശേഷമെ ഉപയോഗിക്കാവു.വളർത്തുമ്യഗങ്ങളുമായി അധികം ഇടപഴകരുത്,അസുഖം വന്നാൽ സ്വയം ചികിത്സിക്കാതെ വൈദ്യനെ കാണണം. തുടങ്ങിയ എല്ലാകാര്യങ്ങളും ദേശത്തിൻെറ എല്ലായിടങ്ങളില്ലും വിളംബരം ചെയ്തു.പ്രജകളെല്ലാവരും വീടിനകത്തുതന്നെ ഇരിക്കാനും ആവശ്യപ്പെട്ടു.രാജാവിൻെറ വിളംബരം എല്ലാവരും അനുസരിച്ചു.അങ്ങനെ ആ മഹാരോഗം കിങ്ങിണി ദേശത്തു വന്നില്ല.രാജാവിനോട് പ്രജകളെല്ലാം വന്ന് നന്ദി പറഞ്ഞു.നമ്മൾ ശ്രദ്ധിച്ചാൽ ഒരു രോഗവും നമ്മെത്തേടി വരില്ല.അശ്രദ്ധയാണ് രോഗങ്ങൾക്ക് കാരണമെന്ന് രാജാവ് പറഞ്ഞു.അങ്ങനെ കിങ്ങിണി ദേശം വീരൻ രാജാവ് തന്നെ ഭരിച്ചു എല്ലാ പ്രജകൾക്കും സന്തോഷമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം