"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വവും രോഗമുക്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗമുക്തിയും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

22:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും രോഗമുക്തിയും

പ്രിയ കൂട്ടുകാരെ,
ശാരീരിക അകലം പാലിച്ചുകൊണ്ട് ആത്മബന്ധങ്ങൾ കാത്തുസൂക്ഷിക്കാം. ലോകത്തെ മുഴുവൻ വിഴുങ്ങിയ കൊറോണ എന്ന വൈറസ് മൂലം കോവിഡ് 19 ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണ് . വൃത്തിഹീനമായ സാഹചര്യങ്ങളെ നമുക്ക് ഒഴിവാകാം. ശുചിത്വവും ജാഗരണയുമാണ് കോറോണയെ തുരത്താനുള്ള ഏറ്റവും നല്ല മാർഗം. വ്യക്തിശുചിത്വത്തിനാണ് ഏറെ പ്രാധാന്യം . ഇടയ്ക്കിടെ കൈകൾ കഴുകണം, ഹസ്തദാനവും ആലിംഗനവും നമുക്ക് ഒഴിവാക്കാം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം, പൊതുസ്ഥലങ്ങളിലും ചുറ്റുപാടും തുപ്പുന്നതും ഒഴിവാക്കാം. അങ്ങനെ വ്യക്തികളും സമൂഹവും ശുചിത്വമുള്ളതാകും. ശരിയായ ജീവിതശൈലിയും പോഷകസമൃദ്ധമായ ആഹാരവും ആത്മബലവും ഉപയോഗിച്ചു നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.
സമ്പന്ന രാജ്യങ്ങളിൽ പോലും മനുഷ്യർ മരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ കൊച്ചുകേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ മുന്നേറുന്നു. ആരോഗ്യപ്രവർത്തകർ ജീവൻ പണയംവച്ചു പോലും നമ്മെ പരിചരിക്കുന്നു. ഏത് മഹാമാരി വന്നാലും നമ്മൾ കേരളീയർ ഒരുമിച്ചുനിന്ന് അതിനെതിരെ പോരാടും. ഈ സാഹചര്യത്തിൽ നമുക്കേവർക്കും കോവിഡ് 19 ന് എതിരെ പോരാടാം. വീട്ടിൽത്തന്നെ സുരക്ഷിതരായി ഇരിക്കാം. കാശിന് വില കൽപ്പിക്കാതെ മനുഷ്യജീവന് വില കൊടുക്കുന്ന കേരളത്തിൽ ജനിക്കുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

ബീഷ്മ ബി എച്ച്
4 B സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര തിരുവനന്തപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം