"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:

അതേ ഇനി വിശ്വാസികള്‍ക്ക് മനസ്സില്‍ ആത്മീയ ഊര്‍ജ്ജവും കൈയ്യില്‍ മരതൈയുമായി മടങ്ങാം.....നാളേക്കായി......

അതേ ഇനി വിശ്വാസികള്‍ക്ക് മനസ്സില്‍ ആത്മീയ ഊര്‍ജ്ജവും കൈയ്യില്‍ മരതൈയുമായി മടങ്ങാം.....നാളേക്കായി......

'''മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍  -- ആര്‍.പ്രസന്നകുമാര്‍.- 15/02/2010'''

'''മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍  -- ആര്‍.പ്രസന്നകുമാര്‍.- 15/02/2010'''

തുടര്‍ ലേഖനം പ്രതീക്ഷിക്കുക

തുടര്‍ ലേഖനം പ്രതീക്ഷിക്കുക

വരി 116: വരി 116:
</gallery>
</gallery>

[[ചിത്രം:cochin1.jpg]]
[[ചിത്രം:cochin1.jpg]]

'''കൊച്ചിന്‍ ഹനീഫ - വില്ലന്‍ ചിരിയുടെ സുല്‍ത്താന്‍'''

'''കൊച്ചിന്‍ ഹനീഫ - വില്ലന്‍ ചിരിയുടെ സുല്‍ത്താന്‍'''

02:27, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്.....
ലേഖനം
കേരളത്തിന്റെ ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയര്‍ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടര്‍ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂള്‍ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡല്‍ഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി.
വിവിധ സംസ്ഥാനങ്ങളിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ സ്കൂള്‍ ടീച്ചേര്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ( S.T.F.I.) സംഘടിപ്പിച്ച സെമിനാറാണ് ഇങ്ങനെ കണ്ടെത്തിയത്. കേരളത്തിലെ ഐ.ടി.പദ്ധതി ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു.
കേരളത്തിലെപോലെ നിര്‍ബന്ധിത ഐ.ടി.പഠനരീതി മറ്റു സംസ്ഥാനങ്ങളിലില്ല.... സ്കൂള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നു മാത്രം. ഹരിയാണയിലും ബംഗാളിലും വിവിധ ഏജന്‍സികളാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലിത് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇപ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ ഐ.ടി.പാഠ്യ വിഷയമാണ്, ഐ.ടി. പ്രാക്ടിക്കല്‍ സഹിതം പരീക്ഷയും നടത്തുന്നു. ഇക്കൊല്ലത്തെ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്റുവരി 24 മുതല്‍ മാര്‍ച്ച് 9 വരെയാണ്.
പ്രത്യേകം പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാരും സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരും പരീക്ഷയ്കായി സന്നദ്ധരായിക്കഴിഞ്ഞു.
പ്രായോഗിക പരീക്ഷയുടെ സ്കോര്‍ ഇപ്രകാരമാണ് -
വേഡ് പ്രോസസര്‍ - 4
സ്പെര്‍ഡ് ഷീറ്റ് - 4
പ്രസന്റേഷന്‍ - 4
ബേസിക് / HTML / ജിംപ് - 6
വര്‍ക് ബുക്ക് - 2
ആകെ - 20

എല്ലാ S.S.L.C. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു, ഒപ്പം ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്..... എത്തിച്ച കേരളത്തിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും....!
-ആര്‍.പ്രസന്നകുമാര്‍ 24/02/2010

ശേഖരം / ARCHIVE

ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചര്‍

ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍.

മഹാരാഷ്ട്രയിലെ പൂണെ നഗരം. നഗരകേന്ദ്രമായ ശിവാജി നഗറില്‍ നിന്ന് എട്ടു കിലോമീറ്ററും പൂണെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്ററും അകലെയുള്ള കൊരേഗാവ് പാര്‍ക്കിലെ വിശ്വ പ്രശസ്തമായ ജര്‍മന്‍ ബേക്കറി. ഭഗവാന്‍ രജനീഷിന്റെ (ഇപ്പോള്‍ ഓഷോ)ആശ്രമവും ജൂതരുടെ പ്രാര്‍ത്ഥനാലയവും തൊട്ടടുത്തായുണ്ട്. തിരക്കേറിയ സന്ധ്യ.
മുത്ത നദിയിലെ ഓളങ്ങളില്‍ അപ്പോഴും അസ്തമനസൂര്യന്റെ ചെന്നിറം തുടിക്കുന്നു. ഓഷോ ആശ്രമത്തില്‍ എത്തിയിരുന്ന വിദേശികളുടെ സാന്നിദ്ധ്യവും സമീപത്തെ ജൂത ആരാധനാ കേന്ദ്രത്തിലെ ജൂതന്മാരുടെ സാനനിദ്ധ്യവും ഏതോ വൈദേശിക പരിവേഷം പകരുന്നു. തിന്നും കുടിച്ചും നൃത്തച്ചുവടുകള്‍ പിന്‍തുടര്‍ന്നും താളമേളങ്ങളില്‍ സ്വയം മറന്നും അവര്‍ നീങ്ങവെ -
സമയം 7.15. ആയി.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം, തുടര്‍ന്ന് കാതടപ്പിക്കുന്ന ശബ്ദം. അതേ അതൊരു ദാരുണ സ്ഫോടനത്തിന്റെ ലഘുചിത്രമായിരുന്നു.
എങ്ങും ചിതറിക്കിടക്കുന്ന കബന്ധങ്ങള്‍..... അവയവങ്ങള്‍. മുറിവേറ്റവരുടെ മുറവിളികള്‍... ചോരയില്‍ കുളിച്ച് നില്‍ക്കുന്ന സമീപവാസികള്‍. ആ ഒരു നിമിഷം ആനന്ദഭൂവില്‍ ഒരുക്കിയത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഉല്ലാസത്തിന്റെ പറുദീസ എത്ര പെട്ടെന്നാണ് കൊടും നരകമായിത്തീര്‍ന്നത്. മനുഷ്യനിലെ വൃത്തികെട്ട മൃഗം നഖങ്ങള്‍ ആഴ്ത്തി നിരപരാധികളെ കൊന്നൊടുക്കിയത്.
ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു, അതില്‍ രണ്ട് വിദേശികളുണ്ട്. വിദേശികള്‍ ഉള്‍പെടെ അമ്പത്തിമൂന്നുപേര്‍ക്ക് പരുക്കേറ്റു.
സ്ഫോടനത്തിന് ഉപയോഗിച്ചത് RDX ഉം അമോണിയം നൈട്രേറ്റും ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
മഹാരാഷ്ട്രയിലെ പൂണെ ഇതാദ്യമായാണ് ഭീകരരുടെ ലക്ഷ്യമാകുന്നത്. വിദേശികള്‍, പ്രത്യേകിച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ സജീവ സാന്നിദ്ധ്യം ഉള്ള പൂണെ ഭീകരരുടെ ടാര്‍ജറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളു. കൂടാതെ നാഷണല്‍ ഡിഫന്‍സ് അക്കാഡമി, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ് എന്നിങ്ങനെ പ്രമുഖ സൈനിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. വാഹന വ്യവസായത്തിന്റെ ഈറ്റില്ലമാണ്.
ശക്തമായ മലയാളി സാന്നിദ്ധ്യം മറ്റൊരു പ്രത്യേകതയാണ്. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം മലയാളികള്‍ ഇവിടെ സജീവത നുകരുന്നു.
ആരാണ് ഇവിടെ ഭീകരാക്രമണം നടത്തിയത്...? അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഭീകര സംഘടനയായ ഇന്‍ഡ്യന്‍ മുജാഹിതിനെയാണ്. യു.എസ്. തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി നേരത്തെ താവളമടിച്ച് നിരീക്ഷണ വിധേയമാക്കിയ സ്ഥലമാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
മുത്ത നദിയിലെ ചുവന്ന നുരകള്‍ ഏതോ കഥ പറയുന്നു... ഉറ്റവര്‍ നഷ്ടമായവരുടെ ശാപഗ്രസ്ഥമായ ഭൂവില്‍ എങ്ങും ദീനരോദനങ്ങള്‍ മാത്രം ബാക്കി....
എവിടെ സാന്ത്വന ചന്ദ്രിക... നറുനിലാവ്....

ഭീകരതയുടെ രൗദ്രഭാവം - ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍. - dt:16/02/2010

മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍

മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍ -- ആര്‍.പ്രസന്നകുമാര്‍.
ഫെബ്രുവരി 14 ഞായര്‍ 2010
വിശ്വപ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്‍. കൈരളിയുടെ ഹൃദയഹാരിയായ പമ്പയുടെ മനോഹര തീരമുണര്‍ന്നു. ഇനി ആത്മീയ സംഗമത്തിന്റെ നാളുകള്‍. എട്ടു നാളുകള്‍ ആത്മീയ പ്രഘോഷണത്തിന്റെ ഇരവും പകലുമായി ഈ ഭൂവിനെ തഴുകുന്ന ധന്യമഹൂര്‍ത്തങ്ങള്‍.
കണ്‍വന്‍ഷന്‍ തുടങ്ങുന്നത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍തോമാ വലിയ മെത്രാപ്പൊലീത്തായുടെ പ്രാര്‍ത്ഥനയോടെയാണ്. മാര്‍തോമ സഭയുടെ അദ്ധ്യഷന്‍ ഡോ. ജോസഫ് മാര്‍തോമാ മെത്രാപ്പൊലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ അരങ്ങേറുന്നതിനായി മാരാമണ്‍ മണല്‍പ്പുറം ഒരുങ്ങി. ഒരാഴ്ച കൊണ്ട് ഈ ധന്യഭൂവില്‍ ഒഴുകിയെത്തി വചന സ്ഫോടനത്താല്‍ ആത്മഹര്‍ഷമണിയുന്നത് പതിനഞ്ച് ലക്ഷത്തോളം വിശ്വാസികളാണ്. പന്തലില്‍ ഒരേസമയം ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാം. അതിവിശാലമായ വലിയ പന്തലും അതിനു പുറകിലൊരു കുട്ടിപ്പന്തലും ഊട്ടുപുരകളുമാണ് ഈ ചരിത്ര പ്രസിദ്ധമായ ആത്മീയ സംഗമത്തിന്റെ സവിശേഷത.
ഇത്തവണ ഈ ആത്മീയ കണ്‍വന്‍ഷന്‍ മറ്റൊരു വലിയ ദൗത്യം കൂടി ഏറ്റെടുത്തിരിക്കുന്നു....പരിസ്ഥിതി സംരക്ഷണം. മാരാമണ്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിച്ച് അനന്തരതലമുറയുടെ വാസം സുരക്ഷിതമാക്കാന്‍ വിശ്വാസികളില്‍ പരിസ്ഥിതി സംരക്ഷണ ബോധവല്‍കരണം നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നു.
വനം വകുപ്പും മാര്‍തോമാ സഭയും സംയുക്തമായി ഒരു ലക്ഷം മരം നടീല്‍ പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കുന്നു. ഇതിന്റെ വിതരണോല്‍ഘാടനം മാരാമണ്‍ നഗരിയില്‍ വനം മന്ത്രി ശ്രീ.ബിനോയ് വിശ്വം നിര്‍വഹിക്കും.
അതേ ഇനി വിശ്വാസികള്‍ക്ക് മനസ്സില്‍ ആത്മീയ ഊര്‍ജ്ജവും കൈയ്യില്‍ മരതൈയുമായി മടങ്ങാം.....നാളേക്കായി......
മരാമണ്‍ കണ്‍വന്‍ഷന്‍ - ഫോട്ടോ ഫീച്ചര്‍ -- ആര്‍.പ്രസന്നകുമാര്‍.- 15/02/2010
തുടര്‍ ലേഖനം പ്രതീക്ഷിക്കുക

ചെറുകോല്‍പ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചര്‍

ചെറുകോല്‍പ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍.
ഫെബ്രുവരി 14 ഞായര്‍ 2010
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന ദിനം. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി പൂര്‍ണാമൃതാനന്ദപുരി നയിക്കുന്ന സര്‍വൈശ്വര്യപൂജ നടക്കുന്നു. വിശുദ്ധയായി തെളിനീരൊഴുക്കി പരിപാവനമാം പമ്പ സജ്ജമായിക്കഴിഞ്ഞു. കോടിജപയജ്ഞപുണ്യം ഏറ്റുവാങ്ങി ഭക്തസഞ്ചയം നിലവിളക്കൊരുക്കി ലളിതാസഹസ്രനാമാര്‍ചന ചൊല്ലുന്നു. ഇതിലെ ഒഴുകുന്ന കാറ്റിന്റെ ചുണ്ടിലും ഭക്തിസാന്ദ്രധ്വനി മാത്രം....
വിവിധ മതപ്രാസംഗികര്‍ അരുളിയ മഹത്തായ വചനങ്ങളുടെ സാരം ഒന്നു തന്നെ.
എല്ലാ മതങ്ങളുടെയും അന്തഃസത്ത മനുഷ്യ സാമൂഹിക നന്മകളില്‍ അധിഷ്ഠിതമാണ്. മതത്തിന്റെ പേരില്‍ വളര്‍ന്നു വരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും തീവ്രവാദവും നാടിനെ ആപത്തിലേക്കു നയിക്കുന്നു. ജാതിയുടെയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കപ്പുറം ആത്മീയദര്‍ശനങ്ങളെ കാണാന്‍ കഴിയണം. വ്യക്തിയില്‍ നിന്ന് കുടുംബവും കുടുംബത്തില്‍ നിന്ന് സമൂഹവും രാഷ്ട്രവും ഉണ്ടാകുന്നു. അതിന് വ്യക്തികളുടെ സാമൂഹികചിന്ത സമൂഹനന്മയ്കായി ഉണരണം. വിശാലമായ മാനവിക ദര്‍ശനങ്ങളേയും ധര്‍മാധര്‍മങ്ങളെയും തിരിച്ചറിയണം. ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് പൊതുജീവിതത്തിന്റെ ഭാഗമാക്കണം.
അധര്‍മത്തെക്കുറിച്ചുള്ള ആശങ്കകളാണ് മനുഷ്യനെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും എത്തിക്കുന്നത്. ചെറുപ്പക്കാര്‍ വെറുതേ ഇരിക്കുമ്പോഴാണ് അവരുടെ മനസ്സില്‍ ആസക്തിയും ക്രോധവും കടന്നു കൂടുന്നത്. ക്രോധമാണ് സമൂഹത്തില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
എല്ലാ സംസ്കാരങ്ങളെയും ദര്‍ശനങ്ങളെയും ഉള്‍കൊള്ളുന്ന സനാതനമതം ഒരു ദേശത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്‍ ഒതുങ്ങുന്നതല്ല. ഉപനിഷത്തുകളുടെയും വേദങ്ങളുടെയും സന്ദേശം പഠിക്കാന്‍ പുതിയ തലമുറ തയ്യാറാവണം.
സമൂഹാര്‍ചനയ്കും മംഗളാരതിക്കും ശേഷം പ്രസാദവിതരണം നടന്നു. സമ്മേളനത്തിന്റെ അന്തിമഘട്ടമായി...
പക്ഷേ പുണ്യനദി പമ്പ വീണ്ടും ഒഴുകുകയാണ്... ആദ്ധ്യാത്മിക ചൈതന്യവാഹിയായി...ഭക്തമാനസവാഹിനിയായി....
ചെറുകോല്‍പ്പുഴ ഹിന്ദുമഹാ സമ്മേളനം - ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍.- 15/02/2010

ഗിരീഷ് പുത്തന്‍ചേരി - ഒരു രാമഴഗീതം
റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍
ഗിരീഷ് പുത്തന്‍ചേരി ഇനിയില്ല... ഈ സുന്ദരഭൂവില്‍ തേന്‍മഴയായി പെയ്തിറങ്ങിയ പ്രിയ ഗാനരചയിതാവ് വിടവാങ്ങി. 10/02/2010 ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.48 വയസ്സുള്ള ആ സര്‍ഗചൈതന്യം പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 328 ചിത്രങ്ങള്‍, 1600 ല്‍ പരം ഗാനങ്ങള്‍, അല്ല ഒന്നൊന്ന് അനുപമമായ കാവ്യതല്ലജങ്ങള്‍. ആദ്യഗാനമെഴുതിയത് ചക്രവാളത്തിനപ്പുറം എന്ന സിനിമക്കുവേണ്ടിയാണ്. അടുത്തിടെ റിലീസായ ജയറാം ചിത്രം ഹാപ്പി ഹസ്ബന്റ്സിലും ഗിരീഷിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു.
കോഴിക്കോട് ജില്ലയിലെ ഉള്ളേരിക്കടുത്ത് പുത്തഞ്ചേരിയില്‍ ജ്യോതിഷ-വൈദ്യപണ്ഡിതനായ പുളിക്കൂല്‍ കൃഷ്ണന്‍ പണിക്കരുടെയും കര്‍ണാക സംഗിതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ ബീന. മക്കള്‍ ജിതിന്‍ കൃഷ്ണനും ദിനനാഥനും.
പഠനകാലത്തു തന്നെ കവിതയെ പുല്‍കി പ്രണയിച്ച ഗിരീഷ് വളര്‍ന്നപ്പോള്‍ ആകാശവാണിയില്‍, റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ സാന്നിധ്യമറിയിച്ചു വളര്‍ന്നു. ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം ഹിറ്റായി, ഗിരീഷ് എന്ന രചയിതാവും. പിന്നെ ഗിരീഷിന് ഒരിക്കല്‍ പോലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കരിയര്‍ ഗ്രാഫ് ഉയര്‍ന്നു തന്നെ പോകുകയായിരുന്നു, മരണം കടന്നു വന്ന ഈ നിമിഷം വരെ...
1995 ല്‍ അഗ്നിദേവനിലെ ഗാനത്തിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടി. തുടര്‍ന്ന് അവാര്‍ഡുകളുടെ ഒരു പെരുമഴക്കാലം തന്നെയായിരുന്നു. 1997 ല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ ... 'എന്ന അനശ്വര പ്രണയഗാനത്തിന് കിട്ടി. 1999 ല്‍ 'പുനരധിവാസം'. 2001 ല്‍ 'രാവണപ്രഭു', 2002 ല്‍ 'നന്ദനം', 2003 ല്‍ 'ഗൗരീശങ്കരം', 2004 ല്‍ 'കഥാവശേഷന്‍' .... ഇങ്ങനെ ഏഴു തവണ സംസ്ഥാന അവാര്‍ഡ് നേടി.
തിരക്കഥാരചനയിലും സിദ്ധി തെളിയിച്ച ഗിരീഷ് നിരവധി ഹിറ്റുകള്‍ തന്നിട്ടുണ്ട്. 'മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ' കഥ, 'കിന്നരിപ്പുഴയോരം;, ;പല്ലാവൂര്‍ ദേവനാരായണന്‍', 'വടക്കും നാഥന്‍', 'മേഘതീര്‍ത്ഥം' എന്നിവയുടെ തിരക്കഥ .... ചില മുദ്രകളാണ്.
'തനിച്ചല്ല', 'ഷഡ്ജം' എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രണയവര്‍ണങ്ങളിലെ 'ആരോ വിരല്‍ മീട്ടി', കൃഷ്ണഗുഡിയിലെ 'പിന്നെയും പിന്നെയും', ആറാം തമ്പുരാനിലെ 'ഹരിമുരളീരവം', കന്മദത്തിലെ 'മൂവന്തി താഴ്വരയില്‍', നന്ദനത്തിലെ 'കൃഷ്ണഗീതങ്ങള്‍', മാടമ്പിയിലെ 'അമ്മ മഴക്കാറിനു' ... എന്തെന്ത് അനശ്വര മുദ്രകള്‍ ... കാല്‍നഖേന്ദു കലകള്‍ ഇട്ടിട്ടാണ് ഗിരീഷ് കടന്നു പോയിരിക്കുന്നത്.

സജീവതയുടെ താഴ്വരയില്‍ നിന്നുമാണ് പിന്നെയും പിന്നെയും ഉണര്‍ത്തുന്ന പദനിസ്വനമായി ഗിരീഷ് കടന്നു പോയിരിക്കുന്നത്. എന്തേ മലയാള സിനിമക്കിത്ര ദുഃഖകാലം...? അടുത്തിടെ എത്ര പ്രതിഭകളാണ് നഷ്ടമായത്?മനസ്സിന്റെ കോണിലെവിടെയോ ഏതോ അസ്വസ്തത പടരുന്നു,...പിന്നെയും ....പിന്നെയും.....
rpk - 10/02/2010

കൊച്ചിന്‍ ഹനീഫ - വില്ലന്‍ ചിരിയുടെ സുല്‍ത്താന്‍
റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍
കൊച്ചിന്‍ ഹനീഫക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ല, കാരണം അടുത്ത കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കരളിനെ ബാധിച്ച കാന്‍സറുമായി ആസ്പത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടുമ്പോഴും ഇനി അഭിനയിക്കേണ്ട അരഡസനോളം സിനിമകളേക്കുറിച്ചായിരുന്നു ചിന്ത. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സഹൃദയമനസ്സ് കീഴടക്കിയ ഈ അതുല്യ പ്രതിഭ വെറും ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് അരങ്ങിലെത്തിയത്.
1951 എപ്രില്‍ 22 ന് കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. സലീം അഹമ്മദ് ഘോഷാണ് പില്‍ക്കാലത്ത് കലാരംഗത്ത് കൊച്ചിന്‍ ഹനീഫയായത്. ബോട്ടണി ബിരുദമെടുത്തതിനുശേഷം സിനിമയ്കായി ജീവിതം ഉഴിഞ്ഞുവെച്ചു.
ആദ്യ സിനിമ - അഷ്ട്രാവക്രന്‍ - 1979
പിന്നീട് നിരവധി വില്ലന്‍ വേഷങ്ങളിലൂടെ അവസാനം ചിരിയുടെ ഉസ്താദായി. കിരീടം, താളവട്ടം, കാലാപാനി, മാന്നാര്‍ മത്തായി സ്പീക്കിംങ്, പഞ്ചാബി ഹൗസ്, മീശമാധവന്‍, സൂത്രധാരന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. ഇതില്‍ സൂത്രധാരനിലെ അഭിനയത്തിന് 2001 ലെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടി. കൂടാതെ അനേകം തമിഴ് ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. മൊത്തം ഏതാണ്ട് 300 ല്‍ പരം ചിത്രങ്ങള്‍ ചെയ്തു.
തമിഴില്‍ എണ്‍പത് ചിത്രങ്ങളില്‍ വേഷമിട്ടു. മുതല്‍വന്‍, മഹാനദി, അന്യന്‍, ഉനക്കും എനക്കും, ദീപാവലി, ജയം കൊണ്ടേന്‍, മധുരൈ വീരന്‍, കാതലാ കാതലാ തുടങ്ങിയവ ഏതാനും ചിത്രങ്ങള്‍ മാത്രമാണ്.
നല്ല തിരക്കഥാകൃത്തും സംവിധായകനുമാണ് കൊച്ചിന്‍ ഹനീഫ. ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഒരു സന്ദശം കൂടി. മമ്മൂട്ടി അനശ്വരമാക്കിയ വാല്‍സല്യം ഹനീഫയിലെ പ്രതിഭയെ പുറത്തുകൊണ്ടു വന്നു.തുടര്‍ന്ന് വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൂവിന്റെ ഓര്‍മ്മക്ക്, ഭീഷ്മാചാര്യ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടാതെ ഏതാണ്ട് അഞ്ച് തമിഴ് ചിത്രങ്ങള്‍ സംവിധാനം നടത്തിയിട്ടുണ്ട്. കിരീടത്തിലെ ഹൈദ്രോസ്, പത്രത്തിലെ ഡി.ഐ.ജി.സഭാപതി, സി.ഐ.ഡി.മൂസയിലെ എസ്.ഐ.,അനന്തഭദ്രത്തിലെ മറവി മത്തായി, സൂത്രധാരനിലെ സഹായി വേഷം മണി അങ്കിള്‍ , പാണ്ടിപ്പടയിലെ ഉമ്മച്ചന്‍, കുഞ്ഞിക്കൂനനിലെ തോമ..... എത്ര എത്ര കഥാപാത്രങ്ങളെ അനശ്വരമാക്കി തന്നിട്ടാണ് ഹനീഫ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്.
കലാലോകം കൊച്ചിന്‍ ഹനീഫയെ ഒരിക്കലും മറക്കില്ല. ആ സഹൃദാത്മാവിന് നിത്യശാന്തി നേരുന്നു. rpk - 03/02/2010

തമ്പാനൂരിലെ ലോഡ്ജ് ദുരന്തം
റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍
തിരുവനന്തപുരം തമ്പാനൂരിലെ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് പുതുക്കിപ്പണിക്കിടെ തകര്‍ന്ന് ഏതാണ്ട് ആറ് നിര്‍മ്മാണ തൊഴിലാളികള്‍ ഇതിനകം മരിച്ചു. ഏഴ് പേര്‍ മാരകമായി പരുക്കേറ്റ് തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പുതുക്കിപ്പണിയുകയായിരുന്നു. നിലവിലുള്ള ലോഡ്ജിന്റെ ഇടഭിത്തികള്‍ തകര്‍ത്ത് ഹോട്ടല്‍ സമുച്ചയത്തിനായി വലിയ ഹാളുകളാക്കുകയായിരുന്നത്രെ. വലിയ ഉരുക്കുറോഡുകളില്‍ ഭാരം ഇരു വശങ്ങളിലെ ഭിത്തികള്‍ക്കു മാത്രമായി വീതിച്ചു നല്കി ഇടഭിത്തികള്‍ നീക്കി. പഴക്കം ചെന്ന മണ്‍ഭിത്തികള്‍ ഭാരം താങ്ങാനാകെ ഇടിഞ്ഞു വീണു. വീഴുമ്പോള്‍ ആ നാലു നിലക്കെട്ടിടത്തില്‍ വിവിധ നിലകളിലായി പതിനഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു.
വശങ്ങളിലുണ്ടായിരുന്ന ചിലര്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു. ബാക്കിയുള്ളവര്‍ അതിനകത്ത് പെട്ടുപോയി. സംസ്ഥാനത്ത് ഇത്തരം സംഭവം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഏതായാലും പോലീസും ഫയര്‍ഫോഴ്സും പട്ടാളവും അടിയന്തിരമായി ഉണര്‍ന്ന് കര്‍മ്മനിരതരായി. പക്ഷേ വേണ്ടത്ര ഉപകരണങ്ങളുടെ അഭാവം, യന്തങ്ങള്‍ അകത്തേക്ക് കയറ്റാന്‍ ഇടുങ്ങിയ കവാടം ഉണ്ടാക്കിയ പ്രതിരോധം എന്നിങ്ങനെ നിരവധി ദുര്‍ഘടങ്ങള്‍ നേരിടേണ്ടി വന്നു.
നമ്മുടെ രക്ഷാസംവിധാനങ്ങള്‍, കെട്ടിട നിര്‍മാണ പ്രക്രിയകള്‍ ഒക്കെ അടിമുടി ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. നഗരാസൂത്രണവും നടപടിക്രമങ്ങളും കാലോചിതമായി ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. rpk - 03/02/2010