"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
21:45, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം മഹത്വം
മനുഷ്യനിൽ ശുചിത്വ ബോധം വളർത്തേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം ബോധ്യമായ ഒരു കാല ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. എന്താണ് ശുചിത്വം ? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം ' വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക ശുചിത്വം, ഇവയെല്ലാം ശുചിത്വത്തിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം കുട്ടിയായിരിക്കുമ്പോൾ തന്നെ നേടിയെടുക്കേണ്ടതുണ്ട്. കാരണം ചെറുപ്പകാലങ്ങളിലുള്ള ശീലം മാറുമോ മാനുഷ്യനുള്ള കാലം എന്നാണല്ലോ . എവിടെയെല്ലാം നാം തിരിഞ്ഞു നോക്കിയാലും ഇന്ന് ശുചിത്വമില്ലായ്മ നമുക്ക് കാണാൻ സാധിക്കും. വീടുകളിലും പൊതു സ്ഥാപനങ്ങളിലും കുറവാണെങ്കിലും പൊതു സ്ഥലങ്ങൾ, നദിക്കരകൾ എല്ലാം മാലിന്യക്കൂമ്പാരമാണ്. എന്നാൽ ഇത് നാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ നിസംഗത നമ്മെ മഹാവ്യാധികളിൽ കൊണ്ടെത്തിക്കുന്നു. പകർച്ചവ്യാധികൾ വർധിക്കുന്നു .ശ്വാസകോശ രോഗങ്ങൾ നിത്യസംഭവമായി മാറുന്നു, ജന്തുജന്യ രോഗങ്ങൾ പിടിമുറുക്കുന്നു. വായു മലിനമാക്കപ്പെടുന്നു. എന്നിട്ടും ഈ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കണമെന്ന് ആരും ചിന്തിക്കുന്നില്ല .അന്യന്റെ പറമ്പിലേയ്ക്ക് വലിച്ചെറിയാൻ നാം മത്സരിക്കുന്നു. എന്നാൽ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന നിലപാട് വന്നാൽ ശുചിത്വം താനെ വരും. അതിനാൽ ശുചിത്വ ബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഈ കൊറോണ ക്കാലത്ത് ദൃഢ പ്രതിജ്ഞ എടുക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം