"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/നഷ്ടസ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ= ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26011
| സ്കൂൾ കോഡ്= 26011
| ഉപജില്ല= മട്ടാ‍ഞ്ചേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം
| ജില്ല= എറണാകുളം
| തരം=   കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ   <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കഥ}}

21:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടസ്വപ്നങ്ങൾ

ഗ്രാമത്തിൽനിന്നും പട്ടണത്തിലേക്ക് മാറി ഇന്ന് ഏഴ് വർഷം തികഞ്ഞു. പ്രകൃതിയെ അമ്മയായി കണ്ടുവളർന്നയാളാണ് ഞാൻ. എല്ലാവരും എന്നെ അച്ചു കുട്ടി എന്നാണ് വിളിക്കാറുള്ളത് . എനിക്ക് ഇപ്പോൾ പതിനൊന്നു വയസ്സ് ആണ് . എനിക്ക് നാലു വയസ്സായപ്പോൾ ആണ് അച്ഛന് പട്ടണത്തിലേക്ക് സ്ഥലംമാറ്റം ഉണ്ടായത്. എന്നെ പ്രകൃതിസ്നേഹി ആക്കിയത് അപ്പൂപ്പൻ ആണ്. ഞാൻ ഏറ്റവും കൂടുതൽ സമയം അപ്പുപ്പ നോടാണ് ചിലവഴിക്കാർ ഉള്ളത് . എന്നെ ആരും ശ്രദ്ധിക്കാറില്ല ആകെ എനിക്ക് ഏറ്റവും അടുപ്പമുള്ള എൻറെ മുത്തശ്ശൻ മാത്രമാണ് എന്നെ ശ്രദ്ധിക്കാൻ ഉള്ളത്. എന്തുകൊണ്ട് എന്നാൽ ഞാൻ ഒരു പെൺകുട്ടിയാണ് എല്ലാവർക്കും ഉണ്ണി യോടാണ് ആണ് അടുപ്പം വലിയ അച്ഛൻറെ മകൻ ആണ് ഉണ്ണി. എന്തുകൊണ്ടെന്നാൽ എന്നെ കല്യാണം കഴിച്ചു വിടും പക്ഷേ ഈ വീട് ഭാവിയിൽ നോക്കേണ്ടത് അവനാണ്. അതുകൊണ്ട് മാത്രമല്ല എന്നെക്കാൾ രണ്ടു വർഷം ഇളയത് ആയതുകൊണ്ട് പ്രത്യേക ശ്രദ്ധയും കൊഞ്ചലും അവനു മാത്രം. പലപ്പോഴും അവനോട് എനിക്ക് അസൂയയാണ്. എല്ലാ അവധിക്കും ഞാൻ എൻറെ മുത്തശ്ശൻറെ വീട്ടിൽ ആയിരിക്കും. ഗ്രാമത്തിൽ ചെന്നാൽ മുത്തശ്ശൻ എനിക്കുവേണ്ടി കപ്പലണ്ടി മിട്ടായി മേടിച്ചു വയ്ക്കും. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആനയെ ആണ് എന്നെ ആനയെ കാണിക്കാനും അപ്പൂപ്പൻ കൊണ്ടുപോകും . പക്ഷേ ഈ അവധിക്ക് ഈ നശിച്ച കൊറോണ കാരണം അത് ഇല്ലാണ്ടായി വീട്ടിൽ അച്ഛനും അമ്മയും അവരവരുടെ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഞാൻ ഒരു ഒറ്റപ്പെട്ട പാവയായി മാറി. ഈ കൊറോണ ഈ ഭൂമിയിൽ നിന്നും ഇല്ലാതായാൽ ഞാൻ എൻറെ കയ്യിലുള്ള എനിക്ക് വിഷുക്കണി ആയി കിട്ടിയ 1205 രൂപ അടുത്തുള്ള അമ്പലത്തിൽ ഇട്ടു കൊള്ളാം എന്ന സത്യം ചെയ്തു. ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി .എല്ലാ ദിവസവും പോലെ ഇന്ന് രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് ഭക്ഷണം കഴിക്കുവാൻ ഞാൻ അടുക്കളയിലേക്ക് പാഞ്ഞു അവിടെ പാത്രത്തിൽ ഭക്ഷണം വിളമ്പുന്ന അമ്മയ്ക്ക് ഒരു ഫോൺ വന്നു. ഫോൺ ചെവിയിൽ വെച്ചു കറി വിളമ്പുന്ന അമ്മയുടെ കയ്യിൽ നിന്നും പെട്ടെന്ന് പാത്രം താഴെ വീണു അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി അച്ഛൻ വന്ന ഫോൺ മേടിച്ച് അന്വേഷിച്ചപ്പോൾ കേട്ടത് മുത്തശ്ശൻ മരിച്ചു എന്നതാണ് ആണ് ഞാൻ ചാടിയെഴുന്നേറ്റ് മുറിയിലേക്ക് പോയി .നിശ്ചലമായ പ്രകൃതി. ഒരു അവസാന നോക്കുപോലും കാണുവാൻ എനിക്ക് സാധിച്ചില്ല തട്ടിയെടുത്തു എൻറെ മുത്തശ്ശനെ കൊറോണ. ദിവസങ്ങൾ കടന്നു പോയി ഞാൻ കരഞ്ഞില്ല കൊറോണ എന്നെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തി. ഞാൻ കൊറോണ യെ ശപിച്ചു പക്ഷേ എനിക്ക് ഒരു കാര്യം മനസ്സിലായി പ്രകൃതിയുടെ ശിക്ഷയാണ് ഇത്. ഇപ്പോൾ പ്രകൃതി ചിരിക്കുന്നു ഞങ്ങൾ കരയുന്നു പണ്ട് ഞങ്ങൾ ചിരിച്ചു അവർ കരഞ്ഞു പ്രകൃതിയെന്ന അമ്മയുടെ മക്കളായ മരങ്ങളെ വെട്ടിയപ്പോൾ അവർ എങ്ങനെ കരഞ്ഞു അങ്ങനെയാണ് ഇപ്പോൾ ഞങ്ങൾ കരയുന്നത് . ലോകം മുഴുവനും കൊറോണ യുടെ അട്ടഹാസം പ്രതിഫലിക്കുന്നത് പോലെ എനിക്ക് തോന്നി.

യശോദ ഡി.ഷേണായ്
7 A ടി.ഡി.എച്ച്.എസ്.എസ്. മട്ടാ‍ഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ