"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
18:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ പരിസ്ഥിതി
പ്രകൃതിയിൽ മനുഷ്യർ നടത്തിയ വികൃതിയുടെ ഫലമാണ് പ്രളയം പോലുള്ള മഹാവിപത്തുകൾ. ഇതിന് മനുഷ്യരായ നമ്മൾ തന്നെയാണ് കാരണം.നമ്മുടെ ഓരോ പ്രവൃത്തികളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ഭൂമിയെ നശിപ്പിക്കാൻ ഉതകുന്നതാണ്. സുന്ദരമായ ഈ ഭൂമിയിലെ കുന്നുകൾ , പുഴകൾ, മലകൾ എന്നിവയിലെ കൈയേറ്റം പ്രളയത്തിന്റെ വ്യാപ്തി കൂട്ടി. മലകളിൽ നിന്നും അശാസ്‍ത്രീയമായ മണ്ണെടുപ്പും പ്രളയത്തിന് കാരണമായി. നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പല രോഗങ്ങൾക്കും കാരണമാകുന്നു എന്നു മാത്രമല്ല ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയാണ്. കുന്നുകളും വയലുകളും കുളങ്ങളും മറ്റും നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതു വഴി കാലാവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചൂട് കൂടുകയും ചെയ്യുന്നു. വീട്ടുമുറ്റം പോലും കോൺക്രീറ്റ് ചെയ്ത് ഭംഗിയാക്കുന്നതോടെ ഇത്തിരി ജലം മണ്ണിലേക്ക് ആഴ്‍ന്നിറങ്ങുന്നത് കൂടി ഇല്ലാതാവുന്നു. വനനശീകരണം, കുന്നിടിക്കൽ, പുഴകളിൽ നിന്നുള്ള അമിതമായ മണൽ വാരൽ തുടങ്ങിയ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ വേനൽക്കാലത്തുള്ള വരൾച്ചയ്ക്കും , മഴക്കാലത്തുള്ള വെള്ളപ്പൊക്കം പ്രളയം തുടങ്ങിയവയ്ക്കും കാണമാകുന്നു. മരങ്ങൾ നട്ടുപിടിപ്പിച്ചും കുന്നുകൾ , പുഴകൾ, മലകൾ, വനങ്ങൾ,വയലുകൾ ,കാവുകൾ തുടങ്ങിയവ സംരക്ഷിച്ചും അമിത മണൽവാരൽ തടഞ്ഞും നമുക്ക് നമ്മുടെ ഭൂമിയെ രക്ഷിക്കാം.നമ്മളെല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അടുത്ത തലമുറയ്ക്ക് നല്ലൊരു ഭൂമി സമ്മാനിക്കാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം