"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഒരുമയെന്ന വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമയെന്ന വാക്സിൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 55: വരി 55:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

18:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയെന്ന വാക്സിൻ


ഭൂമിതൻ തായെന്ന ചിന്തയോ ഇല്ലാതെ
പ്രഹരങ്ങളേൽപ്പിച്ച മക്കളെ നിങ്ങളെ
കൈവെടിഞ്ഞീടുവാൻ ആകില്ല തൻ തായ്‌ക്ക്‌
മക്കളെ നിൻ ചിന്തകൾ നന്മയിലാഴ്ത്തുക

നിന്നയോ വഞ്ചന ചെയ്തു നീ നിന്റെ
ഭൂമിയെ വഞ്ചന ചെയ്തു
പ്രളയത്തിൽ രൂപമായൊരെൻ ചെറിയൊരു ശിക്ഷയെ
കാര്യമായ് ഗ്രഹിച്ചില്ലല്ലോ മനുജാ നീ

പിന്നെയും നീ നിന്നെ വഞ്ചന ചെയ്തു
നീ നിന്റെ ഭൂമിയെയും വഞ്ചിച്ചു പോന്നു

ഇന്നിതാ കോവിഡിൻ രൂപമായ് നിന്നിൽ
വന്നെത്തിയോരണുവിനെ സംഹരിപ്പാനായ്
എങ്കിലും നമുക്കിനി വഞ്ചന വെടിഞ്ഞീടാം
പരസ്പര സ്നേഹത്താൽ ഒരുമിച്ചു പോരാടാം .....

മനുഷ്യാ, നീ നിന്റെ ചിന്തകൾ നന്മയിലാഴ്ത്തുക
തിന്മക്കു നന്മയാൽ മാറ്റം ഭവിക്കട്ടെ
ഇന്നിനീ മഹാമാരിയെ നേരിടാൻ
ഒരുമയോടെ ഇനി ഭവനത്തിൽ ഒന്നിക്കാം

ചരിത്രത്തിൽ ഏറ്റവും സങ്കീർണമായൊരാ
പ്രതിസന്ധിഘട്ടത്തെ നേരിടാം ഒന്നിച്ച്
പരസ്പരം സ്നേഹങ്ങൾ പങ്കിടാൻ ഇനി നമ്മൾ
കുറച്ചു നാൾ അകലങ്ങൾ പാലിച്ചീടാം

മനുഷ്യാ നീ നിന്റെ ശൈലികൾ മാറ്റുക
പരിസര ശുചിത്വത്തെ പാലിച്ചിടാം
നിന്നിൽ നിന്നാരിലും ഈ രോഗാണു പടരുവാൻ
ഇടവരുത്തീടല്ലേ സഹോദരരെ ....

ഇനിയുള്ള കാലം കൈകോർത്തീടുവാനായ് നമുക്ക്
ഇന്നീ നിമിഷങ്ങളിൽ അകലം പാലിച്ചീടാം
 

Sanjay Kumar
10 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത