"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം മഹാമാരികളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം മഹാമാരികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
</p> | </p> | ||
<p> | <p> | ||
ഇന്ന് നമ്മുടെ ലോകം കൊറോണയെ സംബന്ധിച്ച് മുഴുവൻ അടച്ചുപൂട്ടിയിരിക്കുകയാണ്.ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധത്തിൽ നിശ്ചയദാർഢ്യത്തോടെ കേരളത്തിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഭരണസംവിധാനമാകെയും ഈ മഹാമാരിയെ നേരിടാൻ ത്യാഗപൂർവം രംഗത്തുണ്ട്.പകർച്ചവ്യാധിയെതടയാൻ,അതിൽനിന്ന് സ്വയം രക്ഷപ്പെടാൻ,സ്വയം രക്ഷപ്പെടൽ മറ്റുള്ളവരെക്കൂടിയാണ് രക്ഷപ്പെടുത്തുന്നതെന്ന ബോധ്യത്തോടെ അതുമായി സർവാത്മന സഹകരിക്കുകയാണ് ഇപ്പോഴത്തെ കർത്തവ്യം.തുറക്കുന്നതിനുവേണ്ടിയുള്ളതാണ് ഇപ്പോഴത്തെ അടച്ചിടൽ എന്ന തിരിച്ചറിവോടെ മരണം വിതയ്ക്കുന്ന മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാവുക.'ജീവിതമാണ് ജയിക്കുക,മരണമല്ല 'എന്ന ശുഭാപ്തിയോടെ മുന്നോട്ടുപോകാം. | |||
"ഹാ വിജിഗിഷു മൃത്യുവിന്നാമോ, | |||
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" | |||
എന്ന വാക്യം ഓർക്കാം. | |||
Break The Chain | |||
കൈവിടാതിരിക്കാം...കൈ കഴുകൂ... | |||
</p> | |||
{{BoxBottom1 | |||
| പേര്= ആവണി കെ ഗണേഷ് | |||
| ക്ലാസ്സ്=8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച്ച് എസ്സ് കറുമാത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13086 | |||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
18:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം മഹാമാരികളെ
ലോകാരോഗ്യസംഘനയുടെ നിർവചനപ്രകാരം ആരോഗ്യ മെന്നാൽ സമ്പൂർണ-ശാരീരിക-മാനസിക-സാമൂഹിക സുസ്ഥിതിയാണ്; അല്ലാതെ രോഗങ്ങൾ ഇല്ലാത്ത അവസ്ഥ എന്നതുമാത്രമല്ല.ആരോഗ്യം ഒരു മനുഷ്യന്റെ ജീവിതരീതിയെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്.ഒരു വ്യക്തിയുടെ ശരീരപ്രകൃതം കണ്ടാൽത്തന്നെ മനസ്സിലാകും ആ വ്യക്തിയുടെ ആരോഗ്യം എങ്ങനെയുള്ളതാണെന്ന്.ആരോഗ്യം മൂന്നു വിധത്തിലുണ്ട്.ശാരീരികാരോഗ്യം,മാനസികാരോഗ്യം,സാമൂഹി കാരോഗ്യം.കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള ശരീരത്തിന്റെയും വിവിധ ധർമങ്ങൾ നിർവഹിക്കുന്നതിനുള്ള ആന്തരിക അവയവങ്ങളുടെയും കഴിവാണ് ശാരീരികാരോഗ്യം.മനസ്സിന്റെ ആരോഗ്യ മാണ് മാനസികാരോഗ്യം.സമൂഹത്തിലെ വ്യവസ്ഥിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള വ്യക്തിയുടെ കഴിവാണ് സാമൂഹി കാരോഗ്യം.ഈ മൂന്നു ഘടകങ്ങളും ചേർന്നാൽ മാത്രമേ ഒരു വ്യക്തിക്ക് യഥാർത്ഥ ആരോഗ്യം കൈവരിക്കാൻ സാധിക്കൂ.ആരോഗ്യമില്ലാത്ത ഒരു വ്യക്തിക്ക് പ്രതിരോധശേഷി കുറവായിരിക്കും.പ്രതിരോധശേഷി കുറയൂന്നതുമൂലമുണ്ടാകുന്ന ദോഷങ്ങൾ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.ഈ സാഹചര്യത്തിൽ നാം രോഗങ്ങളെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത് ലോകം മുഴുവൻ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ആരോഗ്യം.കൊറോണ വൈറസ് പ്രതിരോധശേഷി കുറ വുള്ളവർക്കും വയോജനങ്ങൾക്കും മറ്റുള്ള അസുഖങ്ങൾക്ക് ഇരയായവർക്കുമാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ. 'എബോള' എന്ന വൈറസിനെ ഇല്ലാതാക്കിയ ഒരു കഥ ഇന്നു നമ്മുടെ ലോകത്തിന് പറയാനുണ്ട്.അതിനുശേഷം ഇന്ത്യ വെളളക്കാരിലൊതുങ്ങിയപ്പോൾ 'വസൂരി’.പിന്നീട്,ഈ അടുത്തകാലത്ത് കേരളത്തിലെത്തിയ 'നിപ’.ഇപ്പോഴിതാ കൊറോണയും.ഈ സാഹചര്യങ്ങളിലെല്ലാം ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇതുപോലെയുള്ള അവസ്ഥ ഒരിക്കൽക്കൂടി ഉണ്ടാകാതിരിക്കാനാണ് നാം ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത്. ഇത്തരം മഹാമാരികളെ ചെറുത്തുനിൽക്കാൻ ആവശ്യമായ ഒരു പ്രധാന ആയുധമാണ് രോഗപ്രതിരോധശേഷി.അത് കുറവുള്ളവർ ന ന്നായി ഭക്ഷണം കഴിക്കണം.ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം.പ്രതിരോധശേഷി വർധിപ്പിക്കാനായി കടയിൽനിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങി പിന്നീട് ഭക്ഷ്യവിഷബാധ പിടിപെട്ട് അതിന് ചികിത്സിക്കേണ്ട സാഹചര്യം ഉണ്ടാകരുത്.അതിനാൽ വീട്ടുപരിസരത്ത് തന്നെ ഇവ കൃഷിചെയ്താൽ നമുക്ക് കണ്ണുംപൂട്ടി ഭക്ഷിക്കാം. ഇന്ന് നമ്മുടെ ലോകം കൊറോണയെ സംബന്ധിച്ച് മുഴുവൻ അടച്ചുപൂട്ടിയിരിക്കുകയാണ്.ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധത്തിൽ നിശ്ചയദാർഢ്യത്തോടെ കേരളത്തിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഭരണസംവിധാനമാകെയും ഈ മഹാമാരിയെ നേരിടാൻ ത്യാഗപൂർവം രംഗത്തുണ്ട്.പകർച്ചവ്യാധിയെതടയാൻ,അതിൽനിന്ന് സ്വയം രക്ഷപ്പെടാൻ,സ്വയം രക്ഷപ്പെടൽ മറ്റുള്ളവരെക്കൂടിയാണ് രക്ഷപ്പെടുത്തുന്നതെന്ന ബോധ്യത്തോടെ അതുമായി സർവാത്മന സഹകരിക്കുകയാണ് ഇപ്പോഴത്തെ കർത്തവ്യം.തുറക്കുന്നതിനുവേണ്ടിയുള്ളതാണ് ഇപ്പോഴത്തെ അടച്ചിടൽ എന്ന തിരിച്ചറിവോടെ മരണം വിതയ്ക്കുന്ന മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാവുക.'ജീവിതമാണ് ജയിക്കുക,മരണമല്ല 'എന്ന ശുഭാപ്തിയോടെ മുന്നോട്ടുപോകാം. "ഹാ വിജിഗിഷു മൃത്യുവിന്നാമോ, ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" എന്ന വാക്യം ഓർക്കാം. Break The Chain കൈവിടാതിരിക്കാം...കൈ കഴുകൂ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം