"എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ചോരുന്ന കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
No edit summary
 
വരി 46: വരി 46:
| color=  2
| color=  2
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

15:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചോരുന്ന കൈകൾ

നാമെന്തു നേടി ഇന്ന് നാം കൂട്ടരേ
ഈ കെട്ട കാലം ,നാം പെട്ട കാലം.
ആരുംഅറിഞ്ഞില്ല,ആരോടും പറഞ്ഞില്ല
 തേടിയിറങ്ങി കൊയ്ത്തു തുടങ്ങി.
 വിസയുമില്ല പാസ്സ്പോർട്ടുമില്ല,
പൗരത്വം തെളിയിക്കാൻ രേഖയുമില്ല !
വലിപ്പവുമില്ല ചെറുപ്പവുമില്ല-
മന്ത്രിയും തന്ത്രിയും പക്ഷമില്ല.
മത ജാതി വർഗീയമൊന്നുമില്ല
നീതിയിൽ ഈ വ്യാധി കേമൻ തന്നെ.
മരുന്നില്ല മന്ത്രവും തന്ത്രവുമില്ല
ലോകം പകച്ചു ഭരണം തരിച്ചു.
ജനം മരണം വരിച്ചു വ്യാധി ഫണം വിരിച്ചു
ദൈവമേ കാക്കുമാറാകണമെന്നാ ജനം
കൈ കൂപ്പി നിൽക്കുന്നു പരാശക്തി നമോ.
ഇന്നലെ പെയ്ത ബോംബിങ് അഗ്നിനാളങ്ങൾ
പിഞ്ചു-പുഞ്ചിരി പൈതങ്ങളെ തിന്നിരുന്നു!

ഇന്നലെ ബോംബിട്ടു പൊട്ടിചിരിച്ചവർ
ഇന്നിതാ മാളത്തിൽ പെട്ടിരിക്കുന്നു !
വീട്ടിലെ മറകൾ വിരിമാറു തുറന്നപ്പോൾ,
ബന്ധുക്കൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞു.
പുല്ലുകൾ പുൽച്ചാടി പക്ഷി മൃഗാദികൾ-
തലയൊന്നുയർത്തി പുഞ്ചിരിച്ചു .
ദുരന്തവും ദുരിതവും നല്കീടുവെങ്കിലും
ദൈവമേ കൊറോണയെ ആട്ടിടണേ
സോപ്പിട്ടും കൂട്ടിലടച്ചും നീ ഞങ്ങളെ ,
പരീക്ഷിച്ചു തുടച്ചു നീക്കിടല്ലേ ...

 

അപർണ BS
7 D എസ് എൻ യൂ പി എസ് കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത