"ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം : സമ്പൂർണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=nixonck|തരം= കവിത }} |
13:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ഓരോ വ്യക്തിയുടെയും ആരോഗ്യ സമ്പന്നതയാണ് ഒരു സമൂഹത്തിൻ്റെ ആരോഗ്യം.രോഗമില്ലാത്ത അവസ്ഥ , ശുചിത്വമുള്ള ചുറ്റുപാട് , മാനസിക ആരോഗ്യം ഇവയെല്ലാമാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിൻ്റെ ഘടകങ്ങൾ. ഇവയോടൊപ്പം പ്രാധാന്യമുള്ളതാണ് ഒരു വ്യക്തിയുടെ ശുചിത്വം . ആരോഗ്യമുള്ള കുടുംബങ്ങൾക്കും സമൂഹത്തിനും വ്യക്തികളുടെ ശുചിത്വം അനിവാര്യമാണ് . എങ്ങനെ വ്യക്തി ശുചിത്വം പാലിക്കാം ? ശരീരം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക . രണ്ട് നേരം കുളിക്കുന്നത് ഉത്തമം. വൃത്തിയുള്ള ഭക്ഷണം കഴിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. നമ്മുടെ ശുചിത്വത്തോടൊപ്പം തന്നെ പ്രധാനമാണ് മറ്റൊരു വ്യക്തിയുടെയും ശുചിത്വം . അതിനാൽ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം , തുപ്പുക ഇവ ഒഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക. വ്യത്തിഹീനമായ കൈകൾ കൊണ്ട് മറ്റു വസ്തുകളിൽ സ്പർശിക്കാതിരിക്കുക ഇവയെല്ലാം ഒരു ശീലമാക്കുക തന്നെ വേണം . വ്യായാമം ആരോഗ്യത്തിന് പ്രധാനമാണ് .ധ്യാനം , യോഗ ഇവ ശാരീരിക മാനസിക ആരോഗ്യത്തിന് ഗുണകരമാണ് . മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക , പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഇങ്ങനെ പരിസ്ഥിതി തിയെയും വൃത്തിയാക്കുന്നതിലൂടെ പല തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാം . പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പരസ്പരം കൈകോർക്കേണ്ടവയാണ് . ഒന്നുകൊണ്ടു മാത്രം സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യത്തെ പൂർത്തീകരിക്കാനാവില്ല . ഓർക്കുക , ആരോഗ്യമുള്ള ഒരു ജനതയിലാണ് രാജ്യത്തിൻ്റെ , ലോകത്തിൻ്റെ നല്ല ഭാവി . നമുക്ക് ഓരോരുത്തർക്കും ശുചിയാവുകയും പരിസരത്തെയും വൃത്തിയാക്കി ലോകം സുന്ദരമാക്കാം ......
സാങ്കേതിക പരിശോധന - nixonck തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത