ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം : സമ്പൂർണ്ണ ശുചിത്വം

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ഓരോ വ്യക്തിയുടെയും ആരോഗ്യ സമ്പന്നതയാണ് ഒരു സമൂഹത്തിൻ്റെ ആരോഗ്യം.രോഗമില്ലാത്ത അവസ്ഥ , ശുചിത്വമുള്ള ചുറ്റുപാട് , മാനസിക ആരോഗ്യം ഇവയെല്ലാമാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തിൻ്റെ ഘടകങ്ങൾ. ഇവയോടൊപ്പം പ്രാധാന്യമുള്ളതാണ് ഒരു വ്യക്തിയുടെ ശുചിത്വം . ആരോഗ്യമുള്ള കുടുംബങ്ങൾക്കും സമൂഹത്തിനും വ്യക്തികളുടെ ശുചിത്വം അനിവാര്യമാണ് . എങ്ങനെ വ്യക്തി ശുചിത്വം പാലിക്കാം ? ശരീരം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക . രണ്ട് നേരം കുളിക്കുന്നത് ഉത്തമം. വൃത്തിയുള്ള ഭക്ഷണം കഴിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. നമ്മുടെ ശുചിത്വത്തോടൊപ്പം തന്നെ പ്രധാനമാണ് മറ്റൊരു വ്യക്തിയുടെയും ശുചിത്വം . അതിനാൽ പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം , തുപ്പുക ഇവ ഒഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക. വ്യത്തിഹീനമായ കൈകൾ കൊണ്ട് മറ്റു വസ്തുകളിൽ സ്പർശിക്കാതിരിക്കുക ഇവയെല്ലാം ഒരു ശീലമാക്കുക തന്നെ വേണം . വ്യായാമം ആരോഗ്യത്തിന് പ്രധാനമാണ് .ധ്യാനം , യോഗ ഇവ ശാരീരിക മാനസിക ആരോഗ്യത്തിന് ഗുണകരമാണ് . മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക , പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ഇങ്ങനെ പരിസ്ഥിതി തിയെയും വൃത്തിയാക്കുന്നതിലൂടെ പല തരത്തിലുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാം . പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പരസ്പരം കൈകോർക്കേണ്ടവയാണ് . ഒന്നുകൊണ്ടു മാത്രം സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യത്തെ പൂർത്തീകരിക്കാനാവില്ല . ഓർക്കുക , ആരോഗ്യമുള്ള ഒരു ജനതയിലാണ് രാജ്യത്തിൻ്റെ , ലോകത്തിൻ്റെ നല്ല ഭാവി . നമുക്ക് ഓരോരുത്തർക്കും ശുചിയാവുകയും പരിസരത്തെയും വൃത്തിയാക്കി ലോകം സുന്ദരമാക്കാം ......

അനന്യ A . R
5B ഗവ . യു . പി . എസ് . ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത