"ഡി.ബി.എച്ച്.എസ്സ്.എസ്സ്.തിരുവല്ല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ മാർഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ മാർഗം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= ലേഖനം }} |
10:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ മാർഗം
കൊറോണയെന്ന മഹാമാരി ലോകത്തെ പിടിച്ചു മുറുക്കുമ്പോഴും അതിജീവനത്തിന്റെ മാർഗമാണ് നാം എല്ലാം ഇന്ന് പ്രയോഗിക്കുന്നത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നു ആരംഭിച്ച് ലോകത്തിന്റെ ഒട്ടുമിക്കരാജ്യങ്ങളേയും ആക്രമിച്ച് അതിവേഗത്തിൽ പടർന്നുപിടിക്കുകയാണ് . നമ്മുടെ ഇന്ത്യയെയും കേരളത്തെയും സഹിതം ആ മഹാവിപത്ത് പിടികൂടിയിരിക്കുകയാണ് .പേടി അല്ല വേണ്ടത് കരുതലാണ് . നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്കഡൗൺ ആരംഭിച്ചിരിക്കുകയാണ് . ഇതുവരെ മരുന്ന് കണ്ടുപിടിച്ചില്ലാതെ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഒഴിഞ്ഞു മാറിയിരിക്കുക തന്നെയാണ് ഏറ്റവും വലിയ മരുന്ന്. സമൂഹത്തിൽ നിന്നും മാറി അവരവരുടെ വീടുകളിൽ തുടരുക.നമ്മൾ ഇതു പോലെ ഒരുപാട് പ്രതിസന്ധികൾ കണ്ടിട്ടുള്ളവരാണ്. തളർന്നുപോകാതെ പിടിച്ചു നിന്ന പ്രളയം ,നിപ്പ വൈറസ് തുടങ്ങിയ പ്രതിസന്ധികൾ. ഇതിനെയും നമ്മൾ അതിജീവിക്കും. സർക്കാർ പറയുന്ന ഉപദേശങ്ങൾ പാലിക്കുക. ഇതിനായി നമുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാർ,പോലീസുകാർ എല്ലാവരോടും നന്ദി പറയാം . കോവിഡ് 19 എന്ന് അറിയപ്പെടുന്ന ഈ മഹാമാരി ഒരുപാട് ജീവൻ എടുത്തുകഴിഞ്ഞു. ഇനിയും ഇതുപോലെ ജീവൻ പൊലിയാതെ നമുക്ക് കരുതാം. നമ്മളെകൊണ്ട് സാധിക്കുമെന്ന് പലതവണ തെളിയിച്ചവരാണ് നമ്മൾ കേരളീയർ. ചൈനയിൽ നിന്ന്അമേരിക്ക ,സ്‌പെയിൻ ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ മഹാമാരി പിടിപെട്ടു. പുറംലോകവുമായി ഒരുബന്ധവുമില്ലാത്ത ആമസോണിൽവരെ വൈറസിന്റെ ആക്രമണം ഉണ്ടായിരിക്കുകയാണ് . ഇന്ന് നാം എല്ലാവരും വീടുകളിലാണ് . വീട്ടിലിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങൾ ചെയുക . ശുചിത്വം പാലിക്കുക . കൈകൾ സോപ്പോ ഹാൻഡ്‌വാഷ് / സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കഴുകുക . പലതവണ പല രോഗബാധകളും പിടിപെട്ടിട്ടുണ്ടെങ്കിലും ലോകമാകെ പ്രതിസന്ധിയുണ്ടാക്കിയ ഈ മഹാമാരിയെ നമ്മൾ തോൽപ്പിക്കും.എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ സ്വയം ക്വാറൈന്റീൻ ആകുക .നമ്മൾ കാരണം മറ്റൊരാളുടെ ജീവൻ പോകാതെ നോക്കുക . ഇന്ത്യയിൽ വന്ന പോളിയോ പകർച്ചവ്യാധിയായ വസൂരി പോലെയുള്ള രോഗങ്ങളെ പിടിച്ചുകെട്ടിയവരാണ് നമ്മൾ.പകച്ചുപോകുകയല്ല പടവെട്ടുകയാണ് വേണ്ടത് .കാത്തിരിക്കാം നല്ല നാളെക്കായി പൊരുതാം ഇന്നേക്കായി ..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം