"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/ *ഭൂമി കരയുകയാണ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *ഭൂമി കരയുകയാണ്* <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 57: വരി 57:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*ഭൂമി കരയുകയാണ്*

വറ്റിവരണ്ടൊരു പുഴയുടെ തീര-
ത്തൊറ്റയിരുപ്പിലാ ലോചിച്ചു.
മുറ്റിയ വേനൽ ചാഞ്ഞു കിടപ്പൂ....
ചുറ്റിലുമുഷ്ണം, ചൂടോ കഠിനം!

വെട്ടിനുറുക്കരുതാരുന്നു തരു,
വെറുതെ കളയരുതാരുന്നു ജലം,
കത്തിക്കരുതാരുന്നു വിഷം!
എത്രയോ കഷ്ടം!
മനുജനിന്നു വരുത്തിയോരവസ്ഥ !
 
മുറ്റത്ത്, തണലിനേകാശ്രയമായ്
നിന്നൊരാ മൂവാണ്ടൻ മാവിനെ
ദുരമൂത്ത് വെട്ടിയതാ
ഭാരമായ് ലോറിയിൽ പട്ടണത്തിൽ!
 
അതു പോലോരോ മരവും മഴുവച്ചു നീ
നിന്നുടെ സുഖഭോഗങ്ങൾക്കായി ....
പച്ചപ്പടർപ്പുകൾ മരുഭൂമിയായ് മാറുന്നതറിയാതെ !!

ജീവസ്രോതസ്സാം പുഴ ഭൂമിതൻ
കണ്ണും കരളുമാണെന്നറിയുക നീ
തെളിനീരോടതൊഴുകിയപ്പോൾ
പൊഴിച്ചിരുന്നതൊക്കെയും
ആനന്ദാശ്രുക്കളാരുന്നത്രേ !!!
ഇന്നും ഒഴുകുന്നുണ്ട്  കറുത്ത്
കരഞ്ഞു കലങ്ങി .... കണ്ണിൽ നിന്നും
നൊമ്പരക്കണ്ണീർക്കണങ്ങളായ് ...
പഴയ കാല പ്രതാപങ്ങളെയോർത്ത് .....

തിരിച്ചറിവുണ്ടാവട്ടെ ഓരോ മനുജനും
കരുതിവയ്ക്കാം ...
 വരുംതലമുറയ്ക്കായി സ്വർണവും , സമ്പത്തുമല്ലാതെ ...
 പച്ചപ്പട്ടുടുത്ത മനോഹരിയെ
തെളിനീരൊഴുക്കുന്ന ധരിത്രിയെ.
 ഭൂവിന്നധിപനെന്നഹങ്കരിക്കും
മനുജാ നീ ഭൂമിക്ക് ഭാരമാവരുതേ !
ദൈവമേ പൊറുത്താലും
തിരിച്ചേകുമോ ഞങ്ങൾക്ക്
 പഴയ ആ ഭൂമിയെ !!

ജീവാ ജിജോ
7 B ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത