"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/അമ്മുവിൻറെ കുസൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=          <!-- color - 2 -->
| color=          <!-- color - 2 -->
}}
}}
<center>
അമ്മുവിൻറെ കുസൃതികൾ
അമ്മുവിൻറെ കുസൃതികൾ



17:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മുവിൻറെ കുസൃതികൾ

ചിൽ ചിൽ ചിൽ അമ്മു പതിയെ കണ്ണ് തുറന്നു. എന്താണ് ഈ ശബ്ദം. ‎ഇതുവരെ കേട്ടിട്ടില്ലല്ലോ. അവൻ പുതപ്പ് നീക്കി ഓടി ‎പുറത്തേക്ക് ചെന്നു.അപ്പു ചേട്ടാ അഹാ അമ്മുകുട്ടി ഉണർന്നോ? "ഏട്ടാ എന്താ ഈ ശബ്ദം?" ചിൽ ചിൽ ചിൽ എന്ന്.... ഓ അത് അണ്ണാൻ അല്ലേ. അതാ ‎ഇരിക്കുന്നു.മരതിന്മേലേക്ക് ചൂണ്ടി. ഹായ് സ്കുരൽ. ‎ഇവന്റെ ശബ്ദം ആയിരുന്നോ. അവൾ ആ അണ്ണാനെ ‎തന്നെ നോക്കി നിന്നു.അമ്മു പട്ടണത്തിലാണ് താമസിക്കുന്നത്.
>അമ്മമ്മക്കു സുഖമില്ല എന്ന് അറിഞ്ഞ് അമ്മയോടൊപ്പം ‎എത്തിയതാണ് ഇവിടെ. പക്ഷേ ലോക്ഡൗണിൽ പെട്ടു. അണ്ണാൻ ഓടി പോയി. അമ്മു പല്ലുതേച്ച് ‎ആഹാരവും കഴിച്ച് പുറത്തേക്ക് ഇറങ്ങി. അപ്പു ‎അവളെ വിളിച്ചു വീടിന്റെ തോടിയിലേക്കിറങ്ങി. അത് ‎അവൾക്ക് ഒരു പുത്തൻ ലോകമായിരുന്നു. സ്കൂളിലെ ‎പുസ്തകത്തിൽ പഠിച്ച പല ചെടികൾ മരങ്ങൾ ‎പൂക്കൾ ചിത്രശലഭം... അവൾ‌ അത്ഭുതപ്പെട്ടു.

അപ്പു ചേട്ടാ. ഇതെല്ലാം എന്താ ഇതുവരെ ഈ ‎പറമ്പിൽ കണ്ടിട്ടില്ലല്ലോ. അവൾ നിഷ്കള്കതയോടെ ‎ചോദിച്ചു. അമ്മുക്കുട്ടി അതാണ് പ്രകൃതി. മനുഷ്യൻ ‎അടങ്ങി വീട്ടിൽ ഇരുന്നപ്പോൾ പ്രകൃതി തന്റെ കഴിവ് ‎കാട്ടി.നീ കണ്ടില്ലേ ഇപ്പൊ വണ്ടികളില്ല, ഫക്ട്രികളില്ല ‎ആരും മരം വെട്ടുന്നില്ല. എല്ലായിടവും ശാന്തത. അപ്പോൾ ‎പ്രകൃതി തന്റെ സൗന്ദര്യം കാട്ടി. "അപ്പോൾ മനുഷ്യൻ ആണല്ലോ ശത്രു?" "‎അതേ." പക്ഷേ ഇതൊന്നും ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും.എല്ലാം ആകാമല്ലോ.പക്ഷേ അത് പ്രകൃതിയെ കൊല്ലാതെ ‎വേണം അല്ലെങ്കിൽ ഇനിയും കൊറോണ വരും അല്ലേ ചേട്ടാ. ‎അവർ ഇരുവരും ചിരിച്ചു.

വീണ വിനോദ്
8 D മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ