"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/വൈറസ് ബാധയെ എങ്ങനെ പ്രതിരോധിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
07:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസ് ബാധയെ എങ്ങനെ പ്രതിരോധിക്കാം.
2019 ലോകം ഞെട്ടിവിറക്കുന്ന വർഷാവസാനം.2020- നെ സ്വീകരിക്കുമ്പോൾ പതർച്ചയോടെ സ്വീകരിക്കുന്ന ലോകം.ലോകത്തെ ഒരു ശക്തിയെയും ഭയപ്പെടാതെ സമ്പത്തുകൊണ്ടും ആയുധം കൊണ്ടും ശക്തി തെളിയിച്ച രാജ്യം.ഇപ്പോൾ 'കൊറോണ' എന്ന സൂക്ഷ്മാണുവിനെ ഭയപ്പെട്ടു അടച്ചുപൂട്ടി ഇരിക്കുന്നു ലോകത്തിന്റെ കാഴ്ച. നമ്മുക്കും ഇത് ബാധകമാകുന്നു.ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം. 2019 ഡിസംബർ 31-ന് ആണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.കൊറോണ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ പ്രതിഭാസമാണ് കൊറോണ വൈറസ്.ലീവൻലിയാങ് എന്ന വ്യക്തിയാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്.കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്.കേരളത്തിൽ രണ്ടാമത് കാസർഗോഡ്,കാഞ്ഞങ്ങാടും.ഇതിൽ നിന്നും മുക്തി നേടാൻ നാം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്.കൊറോണ വൈറസിന് W. H. O നൽകിയ പേര് Covid-19 എന്നാണ്.SARS Cov 2 എന്ന രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്.രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന PANDOMIC അസുഖമാണ് കൊറോണ. പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന ഒരു തരം വ്യാപക പകർച്ചവ്യാധിയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക്.ഫിലിപ്പീൻസ് ആണ് ചൈനക്ക് ശേഷം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം. ജനകീയ കർഫ്യൂവും തൂടർന്നു 21 ദിവസത്തെ ലോക്കഡൗണും ഇന്ത്യയിൽ കൊറോണ വ്യാപനത്തെ വലിയൊരളവോളം തടഞ്ഞുനിർത്താൻ സഹായിച്ചു.വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയിൽ മുമ്പിലും ജീവിതനിലവാരത്തിലും പരിസരശുചിത്വമടക്കമുള്ള കാര്യങ്ങളിലും പിറകിലുള്ള രാജ്യമാണ് നമ്മുടേത്.സാംക്രമിക രോഗങ്ങൾക്കു സമൂഹവ്യാപനം ഉണ്ടായാൽ മറ്റെവിടത്തെക്കാളും വലിയ ദുരന്തത്തിലേക്കാണ് നാം എത്തുക. എന്നാൽ, യഥാസമയം ഇടപെട്ടു കോറോണയുടെ സമൂഹവ്യാപനത്തെ ഇതേവരെ തടഞ്ഞുനിർത്തി എന്ന് 21 ദിവസത്തെ ലോക്‌ഡോൺ തീരുമ്പോൾ ആത്മവിശ്വാസത്തോടെ പറയാം.21 ദിവസത്തെ അടച്ചിടലിന്റെ പ്രയോജനം പൂർണമായിലഭിക്കണമെങ്കിൽ രണ്ടാഴ്‌ച്ചകൂടി അതു തുടരണം എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പറഞ്ഞത്.തീവ്രമായ വ്യാപനമുള്ള സ്ഥലങ്ങളെ റെഡ് സോണായും ചെറിയ തോതിൽ വ്യാപനമുള്ള സ്ഥലങ്ങളെ ഓറഞ്ച് സോണായും എല്ലാം തിരിച്ചു ജില്ലാ ഭരണ കൂടങ്ങൾ ഇപ്പോൾ തന്നെ കോവിഡ് ഭൂപടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.നിലവിൽ സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്.കൃഷിയില്ല. വ്യാവസായിക ഉദ്പാദനം പൂജ്യത്തിൽ. മറ്റു മേഖലകളും സ്തംഭനത്തിൽ. ഇങ്ങനെ എത്ര കാലം എന്നത് ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങൾ ആകെ നേരിടുന്ന ചോദ്യമാണ്.ഓരോ രാജ്യവും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ചും രോഗബാധയുടെ കാഠിന്യം പരിഗണിച്ചും തനതായ നീക്കങ്ങൾ നടത്തുന്നു. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്.നേരത്തെ വൈറസ് എത്തുകയും കൃത്യമായ ആസൂത്രണത്തോടെ അതിനെ നേരിടുകയും ചെയ്ത് ലോകത്തിനുതന്നെ മാതൃക ആയിരിക്കുകയാണ് ഈ നാട്.വ്യക്തികളുടെ സ്വഭാവ, പെരുമാറ്റ, മാനസികനിലകൾ വ്യത്യസ്തമായതിനാൽ സ്വയമേവ എല്ലാവരും ഈ സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുമെന്ന് കരുതുകവയ്യ. പൊതുഗതാഗതം,ആളുകൾ കൂടിനിൽക്കൽ സാധ്യതയുള്ള പ്രവർത്തനങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയെല്ലാം കർശനമായി തടഞ്ഞുകൊണ്ട് വലിയ മുൻകരുതലോടെ ചെറിയ ഇളവുകളാണ് നിർദേശിച്ചിട്ടുള്ളത് . കേന്ദ്രസർക്കാരും സംസ്ഥാനസർക്കാറുകളും പൂർണമായ അഭിപ്രായൈക്യത്തോടെ പ്രവർത്തിച്ചാൽ മാത്രമേ വലയം ചെയ്തിരിക്കുന്ന മഹാമാരിയിൽ നിന്ന് ജനതയെ രക്ഷിക്കാൻ ആവുകയുള്ളൂ.ഭാഗ്യവശാൽ കാലം പ്രതീക്ഷിക്കുന്ന, അങ്ങനെയുള്ള ഐക്യം ഇക്കാര്യത്തിൽ ഉണ്ടെന്നതാണ് പൊതുധാരണ. ഇപ്പോൾ കോവിഡ് പ്രതിരോധകാര്യങ്ങളിൽ തന്നെ കേരളം വേറിട്ടുനിൽക്കുന്നു.മറ്റു സംസ്ഥാനങ്ങളേക്കാൾ രോഗപ്രതിരോധത്തിൽ മുന്നിലാണ് കേരളം.അതിനു ഏറ്റവും വലിയ ഉദാഹരണമാണ് റാന്നി സ്വദേശികളായ തോമസും മറിയാമ്മയും.കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ ദമ്പതിമാർ. ശക്തമായ ഭരണ നേതൃത്വവും കാഴ്ച്ചപ്പാടുകളോടുകൂടിയുള്ള ആരോഗ്യവകുപ്പും കേരളത്തിന്റെ അഭിമാനമാണ്.നിപാ വൈറസിനെ കോഴിക്കോടു പിടിച്ചുകെട്ടി ലോക മാതൃക സൃഷ്ടിച്ചതാണ് നമ്മുടെ കേരളവും നേതൃത്വവും.ആ നേതൃത്വത്തെ നമ്മുക്ക് അനുസരിക്കാം. സാമൂഹിക അകലം പാലിച്ചു,വ്യക്തി ശുചിത്വം പാലിച്ചു,വീട്ടിൽ സുരക്ഷിതരായി ഇരുന്നുകൊണ്ട് നമ്മുക്ക് ഈ മഹാമാരിയെ അതിജീവിക്കാം,പ്രതിരോധിക്കാം.ഈ യുദ്ധം നമ്മുക്ക് ജയിക്കാനുള്ളത്ത്.ഈ ദിവസങ്ങളിൽ അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം