"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള നാട്ടിൽ ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5
| color=  5
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}

21:21, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത

ചുറ്റുപാട് വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും . അവ അനേകതരം രോഗങ്ങൾ ഉണ്ടാക്കും . ഒന്ന് അന്തസ്സുവച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമുക്കുമില്ലാതാക്കാം. മാലിന്യങ്ങളെ മൂന്നായി തരംതിരിക്കാം . ലോഹമാലിന്യങ്ങൾ അതു ശേഖരിക്കുന്നവർക്കു നൽകാം . ജൈവമാലിന്യങ്ങൾ പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കാം . പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേനക്കു നൽകാം . മാലിന്യത്തിൽ നിന്ന് കമ്പോസ്റ്റും ജൈവവാതകവും ഉണ്ടാക്കുന്ന പ്ലാന്റുകൾ ഉണ്ടല്ലോ . അവ നമുക്ക്‌ പരീക്ഷിച്ചു കൂടെ . വീടുകൾ മാത്രം വൃത്തിയായാൽ പോരാ . സ്കൂളുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കണം. ഉച്ചഭക്ഷണം കഴിഞ്ഞു കൈ കഴുകുന്ന വെള്ളം കെട്ടിക്കിടക്കാതെ പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കാം . അധ്യാപകരുടെ സഹായത്തോടെ സ്കൂൾ ശുചീകരണത്തിന് കുട്ടികൾ പദ്ധതി തയ്യാറാക്കണം . ഒന്നിച്ചു പരിശ്രമിച്ചാൽ എല്ലാം നടപ്പാവും . വൃത്തിയാക്കാം വീടും സ്കൂളും പിന്നെ നാടും .

വസൂരി രോഗം എങ്ങനെയാണു് ഇല്ലാതായത് ? അതിവേഗം പടരുന്ന രോഗമായിരുന്നു വസൂരി . ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരി . പ്രതിരോധമരുന്ന് നൽകുന്നു . വസൂരിപോലെ കൊറോണയെയും നാം തുടച്ചു നീക്കും . കഴിഞ്ഞ വർഷം പല രോഗങ്ങൾക്കും പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടുണ്ട് . കേരളീയരുടെ ശരാശരി ആയുർദൈർഖ്യം 75 വയസോളമാണ് . പ്രതിരോധമരുന്നുകൾക്കു ഇതിൽ വലിയ പങ്കുണ്ട് . ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ് . അതുറപ്പാക്കാൻ പ്രതിരോധ കുത്തിവയ്‌പ്പുകളും തുള്ളിമരുന്നുകളും സ്വീകരിക്കണം . ആരോഗ്യജീവിതം രാഷ്ട്രത്തിന്റെ സമ്പത്തു് .

മെറിൻ അലക്സ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം