"ജി എച്ച് എസ് തെക്കെക്കര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

16:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മനുഷ്യരാശിക്ക് പിടികൊടുക്കാത്ത ഒരു വൈറസ് ആണ് കോവിഡ്19. ഇതിനെ കൊറോണ വൈറസ് ഡിസീസ് 2019 എന്നുപറയുന്നു. ഇതിനെ സംബന്ധിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്നതേയുള്ളു. അനുഭവത്തിന്റെ വെളിച്ചത്തിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ചുമ, ശ്വാസതടസം, കഠിനമായ ശരീരവേദന, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നമ്മുടെ ശരീരത്തു ഈ വൈറസ് കയറിയാൽ പതിനാൽ ദിവസത്തിന് ശേഷമേ നമുക്ക് അറിയാൻ കഴിയുകയുള്ളു. തുമ്മുമ്പോളും, ചുമക്കുമ്പോളും നമ്മുടെ വായിൽ കൂടിയും മൂക്കിൽ കൂടിയും വൈറസ് വെളിയിൽ വരും. തുമ്മുമ്പോൾ ഒരു മീറ്റർ ദൂരമെങ്കിലും ഈ വൈറസിന് ചെന്നെത്താം. അതുകൊണ്ട് ഒരു മീറ്റർ അകലെയെങ്കിലും നില്കേണ്ടതാണ്.

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യമായി കാണപ്പെടുന്നത്. അതിനു ശേഷം ലോകം മുഴുവനും വ്യാപിക്കുകയാണ് ഉണ്ടായതു. ഇതിൻ മൂലം ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുകയും രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. പല വികസിത രാജ്യങ്ങളും ഇതിന്റെ ഇരയായിരിക്കുന്നു. അവിടങ്ങളിൽ എല്ലാം തന്നെ രോഗബാധിതരുടെ എണ്ണവും മരണനിരക്കും അനുദിനം വർദ്ധിച്ചുവരുകയാണ്.

ജനിതകമാറ്റം സംഭവിച്ചു വന്നു വൈറസാണ് കൊറോണ. ഫലപ്രദമായ മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ശ്രെമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ആയതിനാൽ നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ തുരത്താം.

ജെൻസൺ ഫിലിപ്
10 A ജി എച്ച് എസ് തെക്കേക്കര
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം