"സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് കാലം

വീണ്ടും നാടാകെ ഭീതി പരിഭ്രാന്തിയിൽ
വീഴുന്നു നാട്ടാർ തീഷ്ണമാം ദീനത്താൽ
കേഴുന്നു മാളോരെ രക്ഷിതമാമകലത്തിൽ
വാഴ്കെന്നു രക്ഷകർ വിളംമ്പരം ചെയ്യുകിൽ ‍

 വസിയ്ക്കേണം ആറടി മണ്ണിലലെങ്കിൽ‍
എന്നു ധരിയ്ക്കേണം തോഴരെ നാമെല്ലാം
ഭീതിയുമല്ല പരിഭ്രാന്തിയുമല്ല തൻ
ജീവനായ് ജാഗ്രത കരുതീടേണം

അതിനായി കഴിയേണം സ്വഭവനത്തിലെപ്പോഴും
കൊടും പകർച്ചപ്പനി തീരുവോളം
കളിച്ചിടാം പഠിച്ചിടാം കൂട്ടുചേർന്നീടിടാം
സമ്പർക്കത്തിലൂടെ വേണ്ടാ വേണ്ടാ

ഇ മാദ്ധ്യമങ്ങൾ നമ്മുക്കായി ഒരുങ്ങുന്നു
സഫലമാം സമയവിനിയോഗത്തിനായി
പ്രാർത്ഥിച്ചിടാമെന്നും കോവിഡ്ബാധിതർക്കായിനി
മനുഷ്യാരാശിയുടെ സംരക്ഷണത്തിനായും

കാക്കുക ദാതാവേ, മഹാമാരിയിൽ നിന്ന്
പടരാതിരിക്കട്ടെ വ്യാധിയിനിയാരിലും

     
മിഥുൻ പി എം
9 സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത