ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

വീണ്ടും നാടാകെ ഭീതി പരിഭ്രാന്തിയിൽ
വീഴുന്നു നാട്ടാർ തീഷ്ണമാം ദീനത്താൽ
കേഴുന്നു മാളോരെ രക്ഷിതമാമകലത്തിൽ
വാഴ്കെന്നു രക്ഷകർ വിളംമ്പരം ചെയ്യുകിൽ ‍

വസിയ്ക്കേണം അല്ലെങ്കിൽ ആറടി മണ്ണിലാണെന്നു
ധരിയ്ക്കേണം തോഴരെ നാമെല്ലാരും
ഭീതിയുമല്ല പരിഭ്രാന്തിയുമല്ല തൻ
ജീവനായ് ജാഗ്രത കരുതീടേണം

അതിനായി കഴിയേണം സ്വഭവനത്തിലെപ്പോഴും
കൊടും പകർച്ചപ്പനി തീരുവോളം
കളിച്ചിടാം പഠിച്ചിടാം കൂട്ടുചേർന്നീടിടാം
സമ്പർക്കത്തിലൂടെ വേണ്ടാ വേണ്ടാ

നമ്മുക്കായി ഒരുങ്ങുന്നു ഓൺ ലൈൻ വിനോദങ്ങൾ
സഫലമാം സമയവിനിയോഗത്തിനായി
പ്രാർത്ഥിച്ചിടാമെന്നും കോവിഡ്ബാധിതർക്കായിനി
മനുഷ്യാരാശിയുടെ സംരക്ഷണത്തിനായും

കാക്കുക ദാതാവേ, മഹാമാരിയിൽ നിന്ന്
പടരാതിരിക്കട്ടെ വ്യാധിയിനിയാരിലേയ്ക്കും
വേഗം വന്നീടട്ടെ ശാന്തി സമാധാനം
നന്മ ഭവിക്കട്ടെ മുട്ടില്ലാതേവർക്കും

     
മിഥുൻ പി എം
9 സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത