"Schoolwiki:പതിവ്ചോദ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
* അംഗത്വ വിവരം നൽകുക
* അംഗത്വ വിവരം നൽകുക
* ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
* ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.


=== പ്രവേശനം ===
=== പ്രവേശനം ===

15:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കിയെപറ്റി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആണു് ഈ താളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എന്താണു് വിക്കി?

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി.

വാർ‌ഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർ‌ട്ട്‌ലാൻ‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർ‌വ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

എന്താണു് വിക്കിപീഡിയ?

വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൌജന്യവുമായ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുമുണ്ട്. നിരവധി ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ടു്. ഈ തിരുത്തലുകളുടെ ചരിത്രം എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ചു് വെക്കുന്നുണ്ടു്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ടു്. അതേ പോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു് തടയാറുമുണ്ടു്. ഫലകം:Helpindex

സ്കൂൾ വിക്കി

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

സ്കൂൾവിക്കിയിൽ തിരയാൻ

ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

അംഗത്വം

സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.

  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
  • അംഗത്വ വിവരം നൽകുക
  • ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.

പ്രവേശനം

പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും.

സ്കൂൾ പേജുകൾ

ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.

സ്കൂൾ പേജ് ഘടന

1. ഇംഗ്ലീഷ് വിലാസം സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, {{prettyurl|G.V.H.S.S. Makkaraparamba}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ Redirect ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #REDIRECT ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. 2. ഇൻഫോ ബോക്സ് വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. ( സഹായതാളിൽ നിന്നും ഈ വരികൾ പകർത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാൽ മതിയാകും. ഒരു വിവരം ഉൾപ്പെടുത്തുന്നില്ല എങ്കിൽ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാൽ മതി. വരി ഡിലാറ്റ് ചെയ്യരുത്. )

{{Infobox School
| സ്ഥലപ്പേര്= മലപ്പുറം 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം 
| റവന്യൂ ജില്ല= മലപ്പുറം 
| സ്കൂൾ കോഡ്= 18019 
| സ്ഥാപിതദിവസം= 01 
| സ്ഥാപിതമാസം= 06 
| സ്ഥാപിതവർഷം= 1968 
| സ്കൂൾ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം 
| പിൻ കോഡ്= 676519 
| സ്കൂൾ ഫോൺ= 04933283060 
| സ്കൂൾ ഇമെയിൽ= gvhssmakkaraparamba@gmail.com 
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in 
| ഉപ ജില്ല= മങ്കട 
‌| ഭരണം വിഭാഗം= സർക്കാർ 
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ 
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് 
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് 
| മാദ്ധ്യമം= മലയാളം‌ 
| ആൺകുട്ടികളുടെ എണ്ണം= 2268 
| പെൺകുട്ടികളുടെ എണ്ണം= 2068 
| വിദ്യാർത്ഥികളുടെ എണ്ണം= 4336 
| അദ്ധ്യാപകരുടെ എണ്ണം= 53 
| പ്രിൻസിപ്പൽ=        
| പ്രധാന അദ്ധ്യാപകൻ=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 18019_1.jpg ‎| 
}}

വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉൾപ്പെടുത്താം). ഏതെങ്കിലും വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല. ഓരോ വരിയുടെയും അവസാനത്തിൽ നൽകുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടർന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാൽ അവ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


3. താൾ വിവരങ്ങൾ വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങളാകണം തുടർന്ന് സ്കൂൾ താളുകളിൽ ഉൾപ്പെടുത്തേണ്ടത്. പൊതുവായി ഉൾപ്പെടുത്താവുന്ന ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു. ചരിത്രം ഭൗതികസൗകര്യങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ നേട്ടങ്ങൾ മാനേജ്മെന്റ് മുൻ സാരഥികൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ വഴികാട്ടി 4. ചിത്രങ്ങൾ താളുകളുടെ ആകർഷണീയതക്ക് ആവശ്യമെങ്കിൽ ചുരുക്കം ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയിൽ നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളിൽ ചേർക്കുവാൻ [[ചിത്രം:ഫയലിന്റെ_പേര്‌.jpg]], [[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. [[ചിത്രം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] [[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] [[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള''‍]],
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ ചിത്രം]] ഈ നിർദ്ദേശത്തിലെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് ക്രമീകരണങ്ങൾ ആവശ്യമില്ല. 5. സൃഷ്ടികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടൻ അറിവുകൾ പങ്കുവെക്കാൻ 'നാടോടി വിജ്ഞാന കോശം' , സ്കൂൾ വാർത്തകൾ ഉൾക്കൊള്ളുന്ന 'സ്കൂൾ പത്രം' തുടങ്ങിയ പ്രോജക്ട് പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ.


ഇൻഫോ ബോക്സിന് താഴെ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ വിദ്യാലയത്തിനായി മാറ്റി വെച്ച പേജിലെത്താം. വിദ്യാരംഗം സൃഷ്ടികൾ ഉൾപ്പെടുത്താൻ, 'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്.

6. ഉപതാളുകൾ ഒരു ലേഖനത്തിൽ തന്നെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നത് അഭികാമ്യമല്ല. ഉദാഹരണമായി, വിദ്യാരംഗം പ്രവർത്തനങ്ങൾ സ്കൂളിന്റെ പ്രധാനപേജിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ല. ആയതിനാൽ ഇതിനെ പുതിയൊരു പേജിൽ പ്രദർശിപ്പിക്കാവുന്നതാണ്. സ്കൂളിന്റെ പ്രധാനപേജിൽ വിദ്യാരംഗം എന്ന്ഉൾപ്പെടുത്തി, ഈ പേജിലേക്ക് കണ്ണി ഉൾപ്പെടുത്താം. എന്നാൽ മറ്റു വിദ്യാലയങ്ങളിലും വിദ്യാരംഗം പ്രവർത്തനങ്ങളും അവ പ്രദർശിപ്പിക്കാൻ വിക്കി പേജും ഉണ്ടാകും എന്നതുകൊണ്ട്, അതാത് സ്കൂൾ പേജിന്റെ ഉപപേജായാണ് ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. ഉപതാളുകൾ നൽകുന്നതിനുള്ള ചില ഉദാഹരണങ്ങൾ :

[[ തുറക്കേണ്ട പേജ് ]] [[വിദ്യാരംഗം ]] വിദ്യാരംഗം എന്ന പേജിലേക്ക് ലിങ്ക് നൽകുന്നു
[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]] [[ജി.ജി.എച്ച്.എസ്. വയനാട് / വിദ്യാരംഗം ]] ജി.ജി.എച്ച്.എസ്. വയനാട് എന്ന പേജിന്റെ വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നൽകുന്നു
[[{{PAGENAME}} / ഉപതാളിന്റെ പേര്]] [[{{PAGENAME}} / വിദ്യാരംഗം]] current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നൽകുന്നു
(current പേജിന്റെ പേര് നൽകേണ്ടതില്ല)
[[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]] [[{{PAGENAME}} / വിദ്യാരംഗം | വിദ്യാരംഗം ]] വിദ്യാരംഗം എന്ന് പ്രദർശിപ്പിക്കുകയും current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്കും നൽകുന്നു
കണ്ണി പ്രദർശിപ്പിക്കന്നത് ചുവപ്പോ നീലയോ നിറത്തോടുകൂടിയാണ്.  ലിങ്കു് സൂചിപ്പിക്കുന്ന പേജ് നിലവിലുണ്ട് എങ്കിൽ ലിങ്ക് നീല നിറത്തിലും ആ പേജ് നിലവിലില്ല എങ്കിൽ  ചുവപ്പ് നിറത്തിലും കാണിക്കും. നിങ്ങൾ ഒരു പുതിയ കണ്ണി തയ്യാറാക്കുമ്പോൾ അത് ചുവപ്പ് നിറത്തിലണ് കാണിക്കുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ പേജിലേക്ക് പോകുകയും ആ പേജ് സൃഷ്ടിക്കുകയും ചെയ്താൽ പിന്നീട് ലിങ്ക് നീല നിറത്തിലാകും കാണിക്കുക


"https://schoolwiki.in/index.php?title=Schoolwiki:പതിവ്ചോദ്യങ്ങൾ&oldid=767453" എന്ന താളിൽനിന്ന് ശേഖരിച്ചത്