"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന ജീവിത പാഠങ്ങൾ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകുന്ന ജീവിത പാഠങ്ങൾ!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
സമ്പാദിച്ച സമ്പത്തുകളും കൂട്ടിവെച്ച ആണവായുധങ്ങളും ഉപയോഗശൂന്യമായ നിമിഷങ്ങൾ. | സമ്പാദിച്ച സമ്പത്തുകളും കൂട്ടിവെച്ച ആണവായുധങ്ങളും ഉപയോഗശൂന്യമായ നിമിഷങ്ങൾ. | ||
സാധാരണക്കാർ മുതൽ രാഷ്ട്ര നായകർ വരെ വീടുകങ്ങളിൽ ഒതുങ്ങിയതോടെ നഗരങ്ങൾ വിജനം. ലോകം നിശ്ചലം .. ആർഭാട പൂരിതമായ കല്യാണങ്ങൾ, തിമിർത്തുല്ലസിച്ച വിനോദങ്ങൾ, | സാധാരണക്കാർ മുതൽ രാഷ്ട്ര നായകർ വരെ വീടുകങ്ങളിൽ ഒതുങ്ങിയതോടെ നഗരങ്ങൾ വിജനം. ലോകം നിശ്ചലം .. ആർഭാട പൂരിതമായ കല്യാണങ്ങൾ, തിമിർത്തുല്ലസിച്ച വിനോദങ്ങൾ, അടക്കം പറഞ്ഞിരുന്ന ആൾക്കൂട്ടങ്ങൾ ഇവയെല്ലാം മനുഷ്യ ദുർബലത ബോധ്യപ്പെടുത്തിയ അണു വൈറസ് കാരണം പൂട്ടു വീണിരിക്കുന്നു. | ||
മനുഷ്യന്റെ ഉമിനീര് പോലും ഭയപ്പെട്ട് വിദ്വേഷങ്ങൾക്ക് വിരാമമിട്ട ജീവിതം, ആരാധന നിർവഹിക്കുവാൻ സമയമില്ലെന്ന വ്യാജേന ഒഴിഞ്ഞുമാറിയ മാനവന് ഇലാഹിലേക്ക് ആത്മീയ സാമീപ്യം കൊള്ളാനുള്ള സുവർണാവസരം, അറിവിന്റെ ആനന്ദം നുണയാത്ത സിറിയയിലെ പിഞ്ചു മക്കളെയും ഒരു നേരത്തെ അന്നത്തിനായി പരക്കം പായുന്ന സോമാലിയൻ പട്ടിണി പാവങ്ങളെയും വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന കാശ്മീർ ജനതയേയും മനുഷ്യത്വത്തോടെ മനസ്സിലാക്കാനുതകുന്ന സാഹചര്യം. | മനുഷ്യന്റെ ഉമിനീര് പോലും ഭയപ്പെട്ട് വിദ്വേഷങ്ങൾക്ക് വിരാമമിട്ട ജീവിതം, ആരാധന നിർവഹിക്കുവാൻ സമയമില്ലെന്ന വ്യാജേന ഒഴിഞ്ഞുമാറിയ മാനവന് ഇലാഹിലേക്ക് ആത്മീയ സാമീപ്യം കൊള്ളാനുള്ള സുവർണാവസരം, അറിവിന്റെ ആനന്ദം നുണയാത്ത സിറിയയിലെ പിഞ്ചു മക്കളെയും ഒരു നേരത്തെ അന്നത്തിനായി പരക്കം പായുന്ന സോമാലിയൻ പട്ടിണി പാവങ്ങളെയും വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന കാശ്മീർ ജനതയേയും മനുഷ്യത്വത്തോടെ മനസ്സിലാക്കാനുതകുന്ന സാഹചര്യം. | ||
വരി 30: | വരി 30: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=ലേഖനം}} |
11:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ നൽകുന്ന ജീവിത പാഠങ്ങൾ!
ലോകം കാൽച്ചുവട്ടിലെന്ന് അഹന്ത നടിച്ചിരുന്ന സാമ്രാജ്യശക്തികളെല്ലാം നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാനാകാത്ത കോവിട് 19 എന്ന പരാദ വൈറസിനു മുന്നിൽ അടിയറവു പറയുകയാണ്. സമ്പാദിച്ച സമ്പത്തുകളും കൂട്ടിവെച്ച ആണവായുധങ്ങളും ഉപയോഗശൂന്യമായ നിമിഷങ്ങൾ. സാധാരണക്കാർ മുതൽ രാഷ്ട്ര നായകർ വരെ വീടുകങ്ങളിൽ ഒതുങ്ങിയതോടെ നഗരങ്ങൾ വിജനം. ലോകം നിശ്ചലം .. ആർഭാട പൂരിതമായ കല്യാണങ്ങൾ, തിമിർത്തുല്ലസിച്ച വിനോദങ്ങൾ, അടക്കം പറഞ്ഞിരുന്ന ആൾക്കൂട്ടങ്ങൾ ഇവയെല്ലാം മനുഷ്യ ദുർബലത ബോധ്യപ്പെടുത്തിയ അണു വൈറസ് കാരണം പൂട്ടു വീണിരിക്കുന്നു. മനുഷ്യന്റെ ഉമിനീര് പോലും ഭയപ്പെട്ട് വിദ്വേഷങ്ങൾക്ക് വിരാമമിട്ട ജീവിതം, ആരാധന നിർവഹിക്കുവാൻ സമയമില്ലെന്ന വ്യാജേന ഒഴിഞ്ഞുമാറിയ മാനവന് ഇലാഹിലേക്ക് ആത്മീയ സാമീപ്യം കൊള്ളാനുള്ള സുവർണാവസരം, അറിവിന്റെ ആനന്ദം നുണയാത്ത സിറിയയിലെ പിഞ്ചു മക്കളെയും ഒരു നേരത്തെ അന്നത്തിനായി പരക്കം പായുന്ന സോമാലിയൻ പട്ടിണി പാവങ്ങളെയും വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന കാശ്മീർ ജനതയേയും മനുഷ്യത്വത്തോടെ മനസ്സിലാക്കാനുതകുന്ന സാഹചര്യം. എല്ലാത്തിലുമുപരി കുടുംബത്തിന്റെ നാഡീ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ ദിനങ്ങൾ , ബന്ധങ്ങൾ വാത്സല്യ ബഹുമാനത്തോൽ ദൃഡപ്പെടുത്തിയ നിമിഷങ്ങൾ ... തിരിച്ചറിവിന്റെ പാഠങ്ങൾ ലോക്ക് ഡൗൺ സമ്മാനിക്കുമ്പോഴും സമയത്തെ കൊല്ലാൻ വെമ്പുന്നവർക്കറിയില്ല. അറ്റമില്ലാ ബാധ്യതയുമായി പരിമിതമായ ആയുസ്സ് ചുരുങ്ങുകയാണ്... മുത്തു റസൂലിന്റെ വചനം ഓർക്കുക: ജനങ്ങളിൽ അധികപേരും വഞ്ചിതരാവുന്നത് ആരോഗ്യത്തെയും അവന്റെ ഒഴിവ് സമയത്ത് തൊട്ടുമാണ്. ഒഴിവുസമയവും ആ രോഗവേളയും ചിലവഴിച്ചതിനെപ്പറ്റി പരലോകത്തെ ചോദ്യശരങ്ങൾ വിസ്മരിച്ചുകൂടാ.. ലോകത്ത് പല രചനകളും നടന്നത് ജയിലുകളിലായിരുന്നു. സ്റ്റീഫൻ ഹോക്കിങ്സിനെ പോലെ ശാരീരിക അവശതകളാൽ ഗൃഹാന്തരീക്ഷത്തിൽ മാത്രം ജീവിതം തള്ളപ്പെട്ടവരിൽ നിന്ന് പിറവിയെടുത്ത അത്ഭുത പ്രതിഭാസങ്ങളും ഉണ്ട്. ഒരു പക്ഷേ ഈ ലോക്ക് ഡൗൺ ഒരുപാട് വിദ്വാന്മാരെ ലോകത്തിന് സമ്മാനിച്ചേക്കാം അവഗണനയെക്കാൾ പരിഗണനയും ധനത്തേക്കാൾ ദാനത്തിനും അറിവിനേക്കാൾ തിരിച്ചറിവിനും പ്രാധാന്യം നൽകണമെന്ന് ലോക്ക് ഡൗൺ വിളിച്ചോതുമ്പോൾ നന്മയുള്ള മനസ്സിന് ലോക്ക് വീഴാതിരിക്കാൻ നാളെയുടെ ഘടികാര സൂചിക്കായി പ്രത്യാശയോടെ കാത്തിരിക്കാം...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം