"ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ഞാൻ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാൻ കോവിഡ് 19 | color= 2 }} ഞാൻ കോവി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.യു.പി.എസ്.നരിപ്പറമ്പ് | | സ്കൂൾ= ജി.യു.പി.എസ്.നരിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 20654 | | സ്കൂൾ കോഡ്= 20654 | ||
| ഉപജില്ല= പട്ടാമ്പി | | ഉപജില്ല= പട്ടാമ്പി | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
11:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കോവിഡ് 19
ഞാൻ കോവിഡ് 19, കൊറോണ വിഭാഗത്തിലെ ഒരു അംഗം .ചൈനയിൽ വെച്ചാണ് എനിക്ക്ജീവൻ ലഭിച്ചത് .ഒരാളുടെ ശരീരത്തിൽ കയറി പറ്റിയ ഞാൻ ഒളിഞ്ഞിരുന്ന് പെറ്റുപെരുകി മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് എന്നിങ്ങനെ രാജ്യങ്ങൾ തോറും കറങ്ങി നടക്കുകയായിരുന്നു . അങ്ങനെ പ്രകൃതി രമണീയമായ കൊച്ചു കേരളത്തിലും എത്തി.അങ്ങനെ ഞാൻ പെട്ടെന്നു വളർന്നു വന്നു. ആ വളർച്ചയുടെ തിരക്കിൽ ഞാനാരെന്നുംശാസ്ത്രലോകം കണ്ടെത്തി. അതു കാ രണം എന്റെ വരവിന്റെ ഗാoഭീര്യം കുറഞ്ഞു. ഞാൻ കാരണം ലോകം മുഴുവൻ ഭീതിയിലാണ്. സർക്കാർ നിർദ്ദേശങ്ങളും, ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന ജാഗ്രത കളും, പാലിച്ചു നിങ്ങൾ എന്നെ അകറ്റി നിർത്തി. മാസ്ക്കുകളും, ഗ്ലൗസുകളും, വെള്ളവും, സോപ്പും, ഞാൻ കയറാൻ സാധ്യത യുള്ള എല്ലാപഴുതുകളും അടച്ചു തുടങ്ങി. ഇപ്പോൾ എന്റെ വളർച്ചയിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാരണം എന്താണെന്നു നിങ്ങൾക്കറിയാമോ ? സ്കൂളുകൾ, പൊതു പരിപാടി കൾ, യാത്രകൾ, ആരാധനാലയങ്ങൾ, കൂ 'ടിക്കാഴ്ച്ചകൾ, എന്നിവ ഒഴിവാക്കാനു ള്ള സർക്കാർ നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിച്ചതോടെ എന്റെ വളർച്ചയുടെ തീവ്രത കുറഞ്ഞു.കഴിഞ്ഞ വർഷം നിപവൈറസിനെ തുരത്തിയോടിച്ച പോലെ എന്നെയും ഓടിക്കുമെന്നെനിക്കറിയാംസ്കൂൾ കുട്ടികളായ നിങ്ങൾക്ക് വേനലവധി രണ്ടു മാസമല്ലേ കിട്ടാറുള്ളത്. ഞാൻ കാരണം മൂന്നുമാസം കിട്ടിയില്ലേ. എന്നിട്ടോ നിങ്ങളൊറ്റക്കെട്ടായി എന്നെ ആട്ടി യോടിക്കുകയല്ലേ. എന്നാലും ഞാനൊന്ന് നൈസായി വന്നത് കൊണ്ട് ലോകത്തിലെ എല്ലാ ജനങ്ങളും ഓരോരോ പാഠങ്ങൾ പഠിച്ചു തുടങ്ങി. മുൻ കാലങ്ങളിൽ കുടുംബത്തോടൊപ്പമിരുന്നാണ് സന്തോഷം പങ്കിട്ടി രുന്നത്. അതുപോലെ തന്നെ നമ്മുടെഹരിത സുന്ദരമായ പ്രകൃതിയെ മലിന മാക്കിയും, വിഷാംശമടങ്ങിയ പച്ചക്കറികളും, പഴ വർഗ്ഗങ്ങളും, കഴിച്ചു മാറാരോഗങ്ങൾ വരുത്തി വെക്കുകയും ചെയ്യുന്നു. പാവപ്പെട്ട , ഒരുനേരത്തെ ഭക്ഷണം കഴിക്കാത്ത മനുഷ്യരുണ്ടെന്നുപോലും ചിന്തിക്കാതെ ഓർഡർ ചെയ്തു വീട്ടിലെത്തി ക്കുന്ന ഫാസ്റ്റ് ഫുഡുകളുo കഴിച്ച് . മൊബൈലും, കംബ്യൂട്ട റും, ഇന്റർ നെറ്റുമായി ദിവസങ്ങളും. മാസങ്ങളും.വർഷങ്ങളും. കുടുംബത്തെ കുറിച്ചു പോലും ചിന്തിക്കാതെ നടന്ന നിങ്ങളെ ഞാൻ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കൻ പഠിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചും മത്സരിച്ചു വാഹന മോടി ച്ചും എത്രയോ വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞു പോകുന്നത്. ഇന്നത്തെ സമൂഹം വലിയതരത്തി ലുള്ള ആഡംബര ങ്ങളുംപണം കൊണ്ടുള്ള ധൂർത്തുമായി നടക്കുന്ന നിങ്ങൾക്കിടയലേക്ക് ഞാനെന്ന' മഹാരോഗം' കടന്നു വന്നത്. ഇപ്പോൾ "ലോക് ഡൗൺ" നടപ്പാക്കി യപ്പോൾ അതിൽ നിന്നും നിങ്ങൾ പാഴാക്കിക്കള ഞ്ഞ എത്രയോ വിലപ്പെട്ട നിങ്ങളുടെ സമയങ്ങൾ നഷ്ട്ടപ്പെടുത്തിയതിന്റെ വില മനസ്സിലായിക്കാണും. ഇതുപോലെ എല്ലാം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഏത് ദുരന്തങ്ങളെയും ഒറ്റക്കെ ട്ടായി നിന്ന് തുരത്തിയോ ടിക്കാം. എനിക്ക് തോൽക്കാൻ ഇഷ്ട്ടമാണ്. പക്ഷെ മനുഷ്യരായിതന്നെ എന്നെ വളർത്തി ക്കൊണ്ട് വരികയാണ്. അതുകൊണ്ട്തന്നെ നിങ്ങൾ സർക്കാരിന്റെ യും. ആരോഗ്യവകുപ്പിന്റെ യും. മാർഗ്ഗനിർദ്ദേഷങ്ങൾ അനുസരിച്ച് . പുതു തലമുറയ്ക്കായ്നല്ലൊരു നാളേക്ക് വേണ്ടിയും. ജീവിതം മുന്നോട്ട് കൊണ്ടു വരിക..... 'പച്ചപട്ടുടുത്തു പൂത്തു ലഞ്ഞു നിൽക്കുന്ന ഈ പ്രകൃതിയിൽ മനുഷ്യരില്ലാ ത്തഭൂമി എന്തിനു കൊള്ളാം...........
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം