"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പഴമയുടെ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പഴമയുടെ പ്രതിരോധം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

10:16, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പഴമയുടെ പ്രതിരോധം


അങ്ങാടിയിൽ പോയി വന്ന അച്ഛൻ ഉമ്മറത്തിരുന്ന കിണ്ടിയിലെ വെള്ളമെടുത്ത് കാൽകഴുകി അകത്തേയ്ക്കു കയറി. ചാരു കസേരയിൽ ചാരിക്കിടക്കുന്ന മുത്തച്ഛനോട് പറഞ്ഞു കുരുമുളകിന് 100 രൂപ കൂടി. പക്ഷേ മഞ്ഞളിനും ഇഞ്ചിക്കും വില തീരെയില്ല. മുറ്റമടിച്ചു ചാണകവെള്ളം തളിക്കുകയായിരുന്ന ഉമ്മറത്ത് അച്ഛന്റെ ശബ്ദം കേട്ടത്. അകത്തുപോയി ഒരു കപ്പു മോരുമായി അമ്മ എത്തി. മോരു വാങ്ങി കുടിക്കുന്നതിനിടെ അമ്മ ചോദിച്ചു. പുഴുക്കെടുക്കട്ടെ... വേണ്ട. മേലാസകലം പൊടിയും അഴുക്കുമാണ്. ഞാൻ കുളിച്ചു വരാം. ജോലിക്കായി നാണിയമ്മ വന്നു. കുഞ്ഞേ.. പുഴുക്കലെടുത്ത് വയ്ക്ക്. വെയിലത്തിടാം. നാണിയമ്മയും അമ്മയും കൂടി രാവിലെത്തന്നെ ജോലിതുടങ്ങി. മുറ്റം നിറയെ നെല്ല്, പുഴുക്കൽ, കുരുമുളക്, മഞ്ഞൾ, മരച്ചീനി, മാങ്ങ,... എന്നിവ ഉണക്കാനിട്ടിരിക്കുന്നു. രാവിലത്തെ ജോലി കഴിഞ്ഞ് പഴങ്കഞ്ഞിയും കുടിച്ചിട്ട് നാണിയമ്മ പശുവിനെ കുളിപ്പിക്കാനും മേയ്ക്കാനുമായി പോയി. കോഴികൾക്ക് തീറ്റ കൊടുത്തിട്ട് അമ്മയും അകത്തേയ്ക്കു വന്നു. ഉച്ചയൂണിനുള്ള പണികൾ ആരംഭിച്ചു.

കുളി കഴിഞ്ഞ് അച്ഛൻ വന്നു. ടി.വി. ഓൺ ചെയ്തു. വാർത്തയിൽ മുഴുവൻ കൊറോണയെക്കുറിച്ചാണ്. മരണ സംഖ്യ ഉയർന്നു വരുന്നു. മുത്തച്ഛനോടു ചോദിച്ചു. മുത്തച്ഛാ... രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും. മുത്തച്ഛൻ അവളോടു പറഞ്ഞു തുടങ്ങി. 1. വ്യക്തി ശുചിത്വം പാലിക്കണം. 2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 3. വൃത്തിയുള്ള വസ്ത്രം ധരിക്കണം, 4. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണം. 5. വെള്ളം ധാരാളം കുടിക്കണം. രണ്ട് മുതൽ നാല് ലിറ്റര് വരെ. 6. ജൈവ പച്ചക്കറികളും പഴവർഗങ്ങളും അടങ്ങിയ ആഹാരം പതിവാക്കണം. 6. ഇലക്കറികൾ ദിവസവും കഴിക്കണം. 7. കഴിക്കുന്ന ആഹാരത്തിൽ വിറ്റാമിനുകൾ ഉണ്ടെന്നു ഉറപ്പു വരുത്തണം. 8. നാടൻ മുട്ട കഴിക്കണം. 9. ദിവസവും വ്യായാമം ചെയ്യണം. 10. മാനസിക പിരിമുറുക്കം ഒഴിവാക്കണം. 11. മാനസിക പിരിമുറുക്കം ഒഴിവാക്കണം. 12. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ ഉറങ്ങണം. 13. പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിർത്തണം. 14. ജങ്ക് ഫുഡ് ഒഴിവാക്കണം. 15. കഴിവതും പച്ചക്കറികളും കിഴങ്ങുവിളകളും സ്വന്തമായി കൃഷി ചെയ്തെടുക്കുവാൻ കഴിയണം. ഇനിയുമുണ്ട് ധാരാളം കാര്യങ്ങൾ. മുത്തച്ഛനറിയാവുന്നത് പറഞ്ഞു തന്നു. മുത്തച്ഛന്റെ കാലത്തെ രീതികൾ നിന്റെ അച്ഛനും തുടർന്നു വരുന്നു. മോളു വളർന്നു വന്നാലും വീട്ടിലാവശ്യമായ ആഹാര സാധനങ്ങൾ കൃഷി ചെയ്തെടുക്കുവാൻ നോക്കണം, കേട്ടോ... പോഷകക്കുറവ് രോഗം പടരാനുള്ള വിളനിലമാകും.

മുത്തച്ഛൻ പറഞ്ഞു തന്ന വലിയ കാര്യങ്ങൾ കേട്ട് എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ..... നമ്മൾ നന്നായാൽ ഈ നാടു നന്നാവും.... ഞാൻ നന്നാവും... നിങ്ങളോ.... നമുക്കൊരുമിച്ച് നിന്ന് രോഗത്തെ അകലെ നിർത്താം.

ശിവപാർവ്വതി എ
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ