ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പഴമയുടെ പ്രതിരോധം
പഴമയുടെ പ്രതിരോധം
കുളി കഴിഞ്ഞ് അച്ഛൻ വന്നു. ടി.വി. ഓൺ ചെയ്തു. വാർത്തയിൽ മുഴുവൻ കൊറോണയെക്കുറിച്ചാണ്. മരണ സംഖ്യ ഉയർന്നു വരുന്നു. മുത്തച്ഛനോടു ചോദിച്ചു. മുത്തച്ഛാ... രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും. മുത്തച്ഛൻ അവളോടു പറഞ്ഞു തുടങ്ങി. 1. വ്യക്തി ശുചിത്വം പാലിക്കണം. 2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 3. വൃത്തിയുള്ള വസ്ത്രം ധരിക്കണം, 4. ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണം. 5. വെള്ളം ധാരാളം കുടിക്കണം. രണ്ട് മുതൽ നാല് ലിറ്റര് വരെ. 6. ജൈവ പച്ചക്കറികളും പഴവർഗങ്ങളും അടങ്ങിയ ആഹാരം പതിവാക്കണം. 6. ഇലക്കറികൾ ദിവസവും കഴിക്കണം. 7. കഴിക്കുന്ന ആഹാരത്തിൽ വിറ്റാമിനുകൾ ഉണ്ടെന്നു ഉറപ്പു വരുത്തണം. 8. നാടൻ മുട്ട കഴിക്കണം. 9. ദിവസവും വ്യായാമം ചെയ്യണം. 10. മാനസിക പിരിമുറുക്കം ഒഴിവാക്കണം. 11. മാനസിക പിരിമുറുക്കം ഒഴിവാക്കണം. 12. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ ഉറങ്ങണം. 13. പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിർത്തണം. 14. ജങ്ക് ഫുഡ് ഒഴിവാക്കണം. 15. കഴിവതും പച്ചക്കറികളും കിഴങ്ങുവിളകളും സ്വന്തമായി കൃഷി ചെയ്തെടുക്കുവാൻ കഴിയണം. ഇനിയുമുണ്ട് ധാരാളം കാര്യങ്ങൾ. മുത്തച്ഛനറിയാവുന്നത് പറഞ്ഞു തന്നു. മുത്തച്ഛന്റെ കാലത്തെ രീതികൾ നിന്റെ അച്ഛനും തുടർന്നു വരുന്നു. മോളു വളർന്നു വന്നാലും വീട്ടിലാവശ്യമായ ആഹാര സാധനങ്ങൾ കൃഷി ചെയ്തെടുക്കുവാൻ നോക്കണം, കേട്ടോ... പോഷകക്കുറവ് രോഗം പടരാനുള്ള വിളനിലമാകും. മുത്തച്ഛൻ പറഞ്ഞു തന്ന വലിയ കാര്യങ്ങൾ കേട്ട് എനിക്ക് അത്ഭുതം തോന്നി. എന്തായാലും ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ..... നമ്മൾ നന്നായാൽ ഈ നാടു നന്നാവും.... ഞാൻ നന്നാവും... നിങ്ങളോ.... നമുക്കൊരുമിച്ച് നിന്ന് രോഗത്തെ അകലെ നിർത്താം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |