"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32002 | | സ്കൂൾ കോഡ്= 32002 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
08:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ ഭേദം എന്ന് പറയാറുണ്ട് .ശാസ്ത്രപുരോഗതിയിൽ അഭിമാനം കൊള്ളുന്ന മനുഷ്യൻ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ രോഗത്തെ കീഴടക്കാം അങ്ങനെ ആരോഗ്യകരമായ ഒരു ജീവിതവവും ആരോഗ്യമുള്ള ജനതയെയും രൂപപ്പെടുത്തി എടുക്കാം എന്നതായിരുന്നു നമ്മുടെ കാഴ്‌ചപ്പാട് . ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ആരോഗ്യ രംഗത്തും ചികിത്സ രംഗത്തും പ്രതിരോധ വാക്‌സിനുകളുടെ ഉത്പാദനത്തിലും എല്ലാം നാം ഒത്തിരിയേറെ മുന്നേറിയിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. മീസിൽസ്, വില്ലൻചുമ ,ഡിഫ്ത്തീരിയ ,പിള്ളവാതം ,ടെറ്റനസ് തുടങ്ങി ഇരുപത്തിയഞ്ചോളം രോഗങ്ങളെ പ്രതിരോധിക്കാൻ ഇന്ന് മരുന്നുമുറകൾ ലഭ്യമാണ് . എന്നാൽ നിപ്പ ,എയ്ഡ്സ് ,കൊറോണ ,കോവിഡ്- 19 ഇങ്ങനെ പുതിയ പുതിയ പകർച്ച വ്യാധികളും കാൻസർ ,പ്രമേഹം ,ബി.പി ,തുടങ്ങിയ ജീവിതശൈലീരോഗങ്ങങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന് പിടി കൊടുക്കാതെ മനുഷ്യ ജീവനുകൾ കവർന്നു എടുക്കുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക രോഗപപ്രതിരോധ ശേഷി നിലനിർത്തി രോഗാണുക്കളെ വരുതിയിൽ ആക്കുന്ന ജീവിത ശൈലിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്. പോഷകസമൃദ്ധമായ സമീകൃത ആഹാരത്തിലൂടെയും ക്രമീകൃതമായ വ്യായാമമുറകളിലൂടെയും ശുദ്ധവായു ,ശുദ്ധജലം ,ശുദ്ധഭക്ഷണം പരിസരമലിനീകരണം ഇല്ലാത്ത ജീവിതാവസ്ഥ ഇവയിലൂടെയും നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ നിലനിർത്താനും ഉദ്ദ്വീപിപ്പിക്കാനും കഴിയും.പാക്കറ്റ് ഭക്ഷണം ,കൃത്രിമ പാനീയങ്ങൾ ,ഫാസ്റ്റ് ഫുഡുകൾ, കീടനാശിനികളുടെ അതിപ്രസരമുള്ള ഭക്ഷ്യവസ്തുക്കൾ , അന്തരീക്ഷ മലിനീകരണം ,ശുചിത്വമില്ലാത്ത പരിസരം ഇവയെല്ലാം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വെല്ലുവിളികളുയർത്തുന്നു. ഈ അവസരത്തിൽ അടുക്കളയാണ് ആശുപത്രി , അമ്മയാണ് ഡോക്ടർ ,ആരോഗ്യകരമായ ഭക്ഷണമാണ് മരുന്ന് എന്ന തത്വത്തിലൂന്നി മരുന്ന്പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടിവരും എന്ന് തിരിച്ചറിഞ്ഞു ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുത്തു ഒരു 'നവകേരളമോഡൽ' ആരോഗ്യസംസ്കാരം രൂപപ്പെടുത്താൻ നമുക്കാവട്ടെ. .ഈ ലോക് ഡൗൺ കാലം ഇതിനു നമ്മെ പ്രാപ്തരാക്കട്ടെ .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം