"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം: അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു അവധിക്കാലം: അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

07:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇങ്ങനെയും ഒരു അവധിക്കാലം: അനുഭവക്കുറിപ്പ്

വേനലവധിക്കായി കാത്തിരുന്ന ഒരു പരീക്ഷാകാലം.എല്ലാവരും പരീക്ഷാഭീതിയിൽ ആയിരുന്നു.എന്നാൽ അപ്രതീക്ഷിതമായിട്ടാണ് പരീക്ഷകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടു ലോകത്തിലെ മുഴുവൻ മനുഷ്യരുടെ ജീവിതത്തിലേക്കും 'കൊറോണ വൈറസ്' എന്ന മഹാവിപത്തു കടന്നുവന്നത്.ചൈനയിലെ വുഹാനിൽ നിന്നും പടർന്ന വൈറസ് അതിവേഗത്തിൽ ആണ് ലോകം മുഴുവൻ വ്യാപിച്ചത്. ലോകത്തിലെ 10000 കണക്കിന് മനുഷ്യരുടെ ജീവൻ വൈറസ് കവർന്നെടുത്തു.സ്വന്തം ജീവൻ ബലികഴിച്ചും ലോകത്തിനും ജനങ്ങൾക്കും വേണ്ടി അതികഠിനായി സേവനം അനുഷ്ഠിക്കുകയാണ് ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്തരും.

വളരെ ആഗ്രഹത്തോടും ആകാംഷയോടും കൂടി വിഷുക്കാലത്തെ വരവേൽകനിരിക്കെയാണ് ഈ മഹാമാരിമൂലം ഉണ്ടായ കഠിന നിയന്ത്രണങ്ങൾ.ബന്ധുക്കൾ തമ്മിലും സമീപവാസികൾ തമ്മിൽ പോലും കാണാൻ പറ്റാത്ത അവസ്ത വന്നു.അതുകൊണ്ടു വിഷുക്കാലം വളരെ ദയനീയമായി.

കളിച്ചും ചിരിച്ചും ആഘോഷിച്ചിരുന്ന വേനൽ അവധിയെ വീട്ടിനുള്ളിൽ ഒതുക്കേണ്ടിവന്നു.ജനമനസ്സുകളിൽ പ്രായഭേദമെന്യേ ഭീതി ഉളവായി.എന്തു ബുദ്ധിമുട്ടുകൾ സഹിച്ചും സർക്കാരിന്റെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നതുകൊണ്ടു ഒരു പരിധിവരെ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയുന്നു.അകലം പാലിച്ചുതന്നെ നമ്മുടെ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകാം. അതിനുവേണ്ടി സേവനം അനുഷ്ഠിക്കുന്ന എല്ലാവർക്കും നൂറുകോടി പ്രണാമം.

നന്ദന .എസ്
7 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം