"തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/അപ്പൂസിന്റെ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അപ്പൂസിന്റെ തിരിച്ചറിവ് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തറ്റിയോട് നോർത്ത് എൽ പി എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= താറ്റിയോട് നോർത്ത്. എൽ. പി. എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14753
| സ്കൂൾ കോഡ്= 14753
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കഥ}}
{{Verified|name=Kannans| തരം=  കഥ}} 
 
{{BoxTop1
| തലക്കെട്ട്=കൊറോണ സമ്മേളനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണ മുത്തശ്ശി വിളിച്ചസമ്മേളനത്തിൽ എല്ലാ കൊറോണ മക്കളും കൃത്യസമയത്ത് എത്തി. മുത്തശ്ശി പറഞ്ഞു തുടങ്ങി. “മക്കളെ നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ കാലത്ത് ഇത്രയും മനുഷ്യരെ കൊന്നൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അന്നൊക്കെ മനുഷ്യരുടെ ശരീരം ശ്രദ്ധിക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും വീടും പരിസരവും വൃത്തിയായി വെക്കാനും ധാരാളം സമയമുണ്ടായിരുന്നു.”
    “ശരിയാണ് മുത്തശ്ശി. ഞങ്ങൾക്ക് അവസരമുണ്ടാക്കിത്തന്നത് മനുഷ്യന്റെ തിരക്കും, അശ്രദ്ധയും, ആർത്തിയും, അവജ്ഞയുമാണ്.”കൊറോണ കുട്ടികൾ ഒന്നിച്ചു പറഞ്ഞു.മുത്തശ്ശി തുടർന്നു, “മക്കളെ ഇനി ആണ് നമ്മൾ സൂക്ഷിക്കേണ്ടത്. മനുഷ്യർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ശുചിത്വജീവിതം നയിച്ച് അവർ നമ്മളെ നശിപ്പിച്ചെ അടങ്ങു.നമ്മൾ നാശം വിതച്ചപല രാജ്യങ്ങളും ഇപ്പോൾ നമ്മുടെ പിടിയിൽ നിന്നുംരക്ഷപ്പെ ട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ കരുതിയിരിക്കണമെന്ന് അറിയിക്കാൻ ആണ് വിളിച്ചത്.ഇനി എല്ലാവർക്കും പിരിഞ്ഞു പോവാം”.അങ്ങനെ കൊറോണ കുട്ടികൾ പേടിയോടെമടങ്ങിപ്പോയി.
{{BoxBottom1
| പേര്= ഇഷാൻ കൃഷ്ണ, ,
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= താറ്റിയോട് നോർത്ത്. എൽ. പി. എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14753
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=shyam| തരം=  കഥ}}

21:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പൂസിന്റെ തിരിച്ചറിവ്

അപ്പൂസിന്റെ കുടുംബം ഒരു നാട്ടിമ്പുറത്തായിരുന്നു താമസം. അച്ചനും, അമ്മയും, മൂന്നു മക്കളും, മുത്തച്ഛനും ,മുത്തശ്ശിയും അടങ്ങുന്ന ഒരു കുടുംബം. അപ്പൂസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവനൊരു ചേച്ചിയും, അനിയനും ഉണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചി നന്നായി പഠിക്കും. അനിയന് മൂന്ന് വയസ്സേ ഉള്ളു. മഹാ വികൃതിയാണ് അപ്പൂസ്.വേനലവധിക്ക് സ്കൂൾ അടച്ചിരിക്കുകയായിരുന്നു ഈ സമയത്ത് അവൻ വീട്ടിൽ അടങ്ങിയിരിക്കുകയേ ഇല്ല. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ സന്ധ്യയ്‌ക്കേ തിരിച്ചെത്തൂ. ഭക്ഷണമൊക്കെ ഏതെങ്കിലും കൂട്ടുകാരന്റെ വീട്ടിൽ നിന്നും കഴിക്കും. കൃത്യ സമയത്ത് വീട്ടിലെത്തണമെന്ന് മാതാപിതാക്കൾ പറഞ്ഞാൽ അനുസരിക്കില്ല. കുളിക്കാനൊക്കെ മടിയാണ്. വന്നാൽ ഉടൻ റിമോട്ടും കയ്യിൽ പിടിച്ച് കൊച്ചുടിവിയും വെച്ച് ഒരേ ഇരിപ്പാണ്. മുത്തച്ഛനും, മുത്തശ്ശിയും എന്തെങ്കിലും പറഞ്ഞാൽ അവൻ കേട്ടഭാവം വയ്ക്കില്ല. അങ്ങനെ ഇരിക്കെയാണ് ആ നാട്ടിൽ ഒരു പുതിയ അസുഖം വന്നത് `കൊറോണ´.ആ അസുഖം രാജ്യമാകെ പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരും, ഗവൺമെന്റുമൊക്കെ ധാരാളം നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. എല്ലാവരും കൈകൾ സോപ്പിട്ടു കഴുകണമെന്നും, ശുചിത്വം പാലിക്കണമെന്നും, വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും ഒക്കെ നിർദ്ദേശിച്ചു. എല്ലാ നാട്ടുകാരും അതൊക്കെ അനുസരിച്ച് ജീവിക്കാൻ തുടങ്ങി. അപ്പുവിന്റെ വീട്ടുകാരും അങ്ങനെ ശ്രദ്ധിച്ചു ജീവിക്കുകയായിരുന്നു. എന്നാൽ അപ്പുവാകട്ടെ ആര് പറഞ്ഞതും അനുസരിച്ചില്ല. അവൻ പതിവുപോലെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങും. സന്ധ്യയായാൽ തിരിച്ചു വരും. കൈ കഴുകില്ല, കുളിക്കില്ല,ഒന്നും അനുസരിക്കില്ല. വീട്ടുകാർ അവനെ കൊണ്ട് പൊറുതി മുട്ടി. ഒരു ദിവസം രാത്രി അപ്പു കുളിക്കുകയൊന്നും ചെയ്യാതെ കിടന്നുറങ്ങി. നല്ല ഉറക്കത്തിലായിരുന്നു അവൻ. ഒരു പന്തുപോലുള്ള ഒരു ജീവി അവന്റെ അടുത്തെത്തി. അവനെ വിളിച്ചു. “അപ്പൂ... അപ്പൂ...” “എന്തോ....നീ ഏതാ......?” “ഞാനാ കൊറോണ വൈറസ്, നിനക്കെന്നെ മനസിലായില്ലേ? എത്ര ദിവസമായി ഞാൻ ഈ നാട്ടിൽ വന്നിട്ട്. ഞാനേ ചൈനയിൽ നിന്നാ വന്നത്.ലോകത്തുള്ള ടിവിയിലും, പത്രങ്ങളിലുമൊക്കെ ഞാൻ നിറഞ്ഞു നിൽക്കുകയല്ലേ? നീ ഒന്നും കാണാറില്ലേ?” “ഓ, ഞാൻ പത്രമൊന്നും വായിക്കാറില്ല. കൊച്ചുടിവി മാത്രമേ കാണാറുള്ളു.നീ എന്തിനാ എന്റെ അടുത്ത് വന്നത്..?? “ “ഞാനേ ഈ ലോകം മുഴുവൻ ചുറ്റും. ഏവരെയും എന്റെ അടിമകളാക്കും. ചിലരെ ഞാൻ കൊല്ലും. കുട്ടികളെയും, വയസ്സന്മാരെയും ആദ്യം കൊല്ലും.” “അയ്യോ, നീ എന്നെയും കൊല്ലാനാണോ വന്നത്?” “അതേ അപ്പൂ.ഞാൻ പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും, ചീറ്റാനും തുടങ്ങും.പിന്നെ അവർക്ക് ശ്വാസംമുട്ടും, ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അങ്ങനെ കാണുമ്പോൾ എനിക്ക് എന്തൊരു സന്തോഷമാണെന്നോ. എനിക്ക് സന്തോഷം കൂടിയാൽ ഞാൻ കൊല്ലും.” “നീ എന്തിനാ എന്നെ ഉപദ്രവിക്കുന്നേ?” “ഞാൻ ഈ വീട്ടിൽ നിന്റെ ചേച്ചിയെയും, അനിയനെയും, നിന്നെയും, മുത്തച്ഛനെയും, മുത്തശ്ശിയേയും ഒക്കെ കണ്ടിട്ട് വന്നതാ. അവരെ ആരെങ്കിലും ഒരാളെ പിടികൂടിയാൽ പിന്നെ ഈ വീട്ടിലെ എല്ലാവർക്കും ഈ അസുഖം വരും. പിന്നെ എല്ലാവരെയും വേഗം കൊല്ലാമെന്ന് കരുതി. പക്ഷെ, ഇവിടെ വന്നപ്പോൾ എല്ലാവരും ഇടയ്ക്കിടെ സോപ്പിട്ടു കൈകഴുകുന്നുണ്ട്. അനാവശ്യമായി വായയിലോ, കണ്ണിലോ ഒന്നും കൈകൊണ്ടു തൊടുന്നില്ല. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട്. ഞാൻ തിരിച്ചു പോകാൻ നിൽക്കുമ്പോഴാ നീ വന്നത്. നീ ആകട്ടെ കൈ കഴുകിയില്ല, മാസ്ക് ധരിച്ചിട്ടില്ല, എന്തിന് കുളിച്ചിട്ടുപോലുമില്ല.അതുകൊണ്ടാ ഞാൻ നിന്റെയടുത്തു വന്നത്. ഞാനിതാ നിന്നെ ഇപ്പോൾ പിടികൂടും.” “അയ്യോ വേണ്ട...അച്ഛാ...അമ്മേ...എന്നെ രക്ഷിക്കൂ, ഓടിവായോ....” തൊട്ടടുത്ത മുറിയിൽ കിടന്ന അച്ഛനും, അമ്മയും അപ്പുവിന്റെ കരച്ചിൽ കേട്ട് ഓടിവന്നു. “മോനേ അപ്പൂ, എന്താ? എന്താ? എന്താ എന്റെ മോന് പറ്റിയത്? ഈശ്വരന്മാരെ.”അമ്മ നിലവിളിച്ചുകൊണ്ട് ചോദിച്ചു. “അമ്മേ ദാ കൊറോണ വൈറസ് എന്നെ പിടിക്കാൻ വന്നിട്ടാ, എന്നെ പിടിക്കണ്ടാന്ന് പറ അച്ഛാ, അമ്മേ അയ്യോ.” “ഇല്ല മോനെ, ഇവിടെ ആരും ഇല്ല. നീ സ്വപ്നം കണ്ടതാ. പേടിക്കേണ്ട”.ബഹളം കേട്ട് എല്ലാവരും അവിടേക്ക് വന്നു. എല്ലാവരെയും കണ്ടപ്പോൾ അപ്പുവിന് സമാധാനമായി. അവൻ വേഗം എഴുന്നേറ്റു പോയി കൈ നന്നായി സോപ്പിട്ടു കഴുകി. തിരിച്ചു വന്ന് എല്ലാവരോടുമായി പറഞ്ഞു : “എല്ലാവരും എന്നോട് ക്ഷമിക്കണം. നിങ്ങൾ കൈകൾ സോപ്പിട്ട് കഴുകാനും, കുളിക്കാനും പറയുമ്പോൾ ഞാൻ അനുസരിച്ചില്ല .ഇന്ന്‌ കൊറോണ വൈറസ് തന്നെ എന്നെ ഇക്കാര്യം ബോധ്യപ്പെ ടുത്തിത്തന്നു. ഇനി ഒരിക്കലും ഞാൻ വൃത്തിയില്ലാതെ നടക്കില്ല. ഈ അസുഖം നാട്ടിൽ നിന്ന് പോകുന്നതുവരെ ഞാൻ കളിക്കാനൊന്നും പോകില്ല. ഞാൻ വീട്ടിൽ തന്നെ ഇരിക്കും ഞാൻ കാരണം എന്റെ ചേച്ചിക്കോ വാവയ്ക്കോ മുത്തച്ഛനോ മുത്തശ്ശിക്കോ ഈ അസുഖം വരാതെ ഞാൻ സൂക്ഷിക്കും. “ “ശരി മോനേ, നിനക്ക് ഈ തിരിച്ചറിവ് ഉണ്ടായത് ഏതായാലും നന്നായി. നീ ഇപ്പോൾ ഉറങ്ങിക്കോ”. അച്ഛൻ പറഞ്ഞു. എല്ലാവരും സമാധാനത്തോടെ മുറിയുടെ പുറത്തേക്ക് വന്നു. അപ്പൂസിന് നല്ല ബുദ്ധി തോന്നിയതിനു അവർ ദൈവത്തിനോട് നന്ദി പറഞ്ഞു.

വിനായക്. പി. വി,
V താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ

കൊറോണ സമ്മേളനം

കൊറോണ മുത്തശ്ശി വിളിച്ചസമ്മേളനത്തിൽ എല്ലാ കൊറോണ മക്കളും കൃത്യസമയത്ത് എത്തി. മുത്തശ്ശി പറഞ്ഞു തുടങ്ങി. “മക്കളെ നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ കാലത്ത് ഇത്രയും മനുഷ്യരെ കൊന്നൊടുക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അന്നൊക്കെ മനുഷ്യരുടെ ശരീരം ശ്രദ്ധിക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും വീടും പരിസരവും വൃത്തിയായി വെക്കാനും ധാരാളം സമയമുണ്ടായിരുന്നു.”

   “ശരിയാണ് മുത്തശ്ശി. ഞങ്ങൾക്ക് അവസരമുണ്ടാക്കിത്തന്നത് മനുഷ്യന്റെ തിരക്കും, അശ്രദ്ധയും, ആർത്തിയും, അവജ്ഞയുമാണ്.”കൊറോണ കുട്ടികൾ ഒന്നിച്ചു പറഞ്ഞു.മുത്തശ്ശി തുടർന്നു, “മക്കളെ ഇനി ആണ് നമ്മൾ സൂക്ഷിക്കേണ്ടത്. മനുഷ്യർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ശുചിത്വജീവിതം നയിച്ച് അവർ നമ്മളെ നശിപ്പിച്ചെ അടങ്ങു.നമ്മൾ നാശം വിതച്ചപല രാജ്യങ്ങളും ഇപ്പോൾ നമ്മുടെ പിടിയിൽ നിന്നുംരക്ഷപ്പെ ട്ടിരിക്കുന്നു.അതുകൊണ്ട് നിങ്ങൾ കരുതിയിരിക്കണമെന്ന് അറിയിക്കാൻ ആണ് വിളിച്ചത്.ഇനി എല്ലാവർക്കും പിരിഞ്ഞു പോവാം”.അങ്ങനെ കൊറോണ കുട്ടികൾ പേടിയോടെമടങ്ങിപ്പോയി.
ഇഷാൻ കൃഷ്ണ, ,
3 താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - shyam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ