"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം ഉണ്ടെങ്കിലേ നാട് ഉള്ളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം ഉണ്ടെങ്കിലേ നാട് ഉള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=3          <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=sindhuarakkan|തരം=ലേഖനം}}

10:40, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ഉണ്ടെങ്കിലേ നാട് ഉള്ളു

നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. നമ്മുടെ ചുറ്റുപാടുകൾ വളരെ ശുചിത്വം ഉള്ളതാവണം. വൃത്തി ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കാൻ കഴിയില്ല. ഈ അടുത്ത കാലത്ത് ജനങ്ങൾ കാണുന്ന വഴികളിൽ മാലിന്യം നിക്ഷേപിക്കുന്നു. അങ്ങനെ നമ്മുടെ നാട്ടിൽ ഒരു മാലിന്യ കൂമ്പാരം തന്നെ ഉണ്ടാകുന്നു. നമുക്ക്‌ എല്ലാവർക്കും ആവശ്യം ഉള്ളതാണ് വൃത്തി. അത് ഏത് കാര്യത്തിലും വേണം. റോഡുകളിൽ വൃത്തി വേണം, ശരീരത്തിൽ വൃത്തി വേണം. എല്ലാ കാര്യത്തിലും വൃത്തി വേണം. നമ്മുടെ ചുറ്റുപാടുകളിലോ ശരീരത്തിലോ വൃത്തി ഇല്ലെങ്കിൽ പല രോഗങ്ങളും വന്ന് മരണം വരെ സംഭവിക്കാം. നമ്മുക്ക് വൃത്തി ഉണ്ടെങ്കിൽ കുറെ കാലം വരെ ജീവിക്കാം. നമ്മുക്ക് രോഗം വരാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും നമ്മുടെ ചുറ്റുപാടും ശരീരവും വൃത്തിയാക്കുക. മാലിന്യം റോഡുകളിലും പുഴകളിലും നിക്ഷേപിക്കാതിരിക്കുക. മാലിന്യങ്ങൾ യഥാവിധി സംസ്കരിക്കുക. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി മാലിന്യം യഥാവിധി സംസ്കരിച്ചാൽ പുഴകളും, റോഡുകളും, വീടും പരിസരവും അങ്ങനെ നമ്മുടെ ചുറ്റുപാടുകൾ വളരെ വൃത്തിയുള്ളതാവും. ഒരു ശുചിത്വം ഉള്ള നാടിനെ നമുക്ക്‌ വരവേൽക്കാം. അത് മൂലം നമ്മുക്ക് ഒരു പരിധി വരെ രോഗങ്ങൾ തടയാം.

ഇന്ദുജ. എം.പി
6 ബി രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം