"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color = 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth| തരം =  കവിത}}

15:42, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപരേ കരുതലില്ലാതെ
 നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?....

ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടൂ ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്കുവേണ്ടി.....

ദേവിക .എ.ആർ
6A എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത