"ജി.എച്.എസ്.ആനക്കര/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കഥ  }}

06:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

ടി.വി.യിൽ മുതലകളുടെ തീറ്റ ആനിമൽ ചാനലിൽ കണ്ടിരിയ്ക്കുകയായിരുന്നു. അവൻ - എന്റെ അനിയൻ .റിമോട്ട് തട്ടിപ്പറിച്ച് ഞാൻ കണ്ണന്റെ രാധയെ തിരഞ്ഞു. അവനും ഞാനും തമ്മിൽ അടിയായി. അമ്മ, ചക്കയിൽ നിന്നും കുരു വേർപ്പെടുത്തുന്ന കൈകളോടെ ഓടി വന്ന് എന്നെ ഒറ്റയടി .പ്രതിപ്രവർത്തനമായി എന്റെ വക അവന്..ഒച്ച കേട്ടാണ് അച്ഛൻ ഓടി വന്നത്.റിമോട്ട് തട്ടിപ്പറിച്ച് 23 ലേക്ക്. മനോരമ ചാനലിലേക്ക് അവിടെ മുഖ്യമന്ത്രി എന്തോ പറയുന്നു.
"രോഗബാധകൂടുന്നു. ആയതിനാൽ അടുത്ത പരീക്ഷകൾ മാറ്റാം.....തീയ്യതി പിന്നീട്". ഞാൻ അവിടെ നിന്നെണീറ്റു. എന്തോ ഒരു നിരാശ.എന്തൊക്കെയാ കഴിഞ്ഞ ദിവസം നടന്നത്? ജീവ ശാസ്ത്രം പരീക്ഷ കഴിഞ്ഞ് ചെടിക്കൂട്ടങ്ങൾക്കിടയിലൂടെ മെല്ലെ നടന്നിറങ്ങി. അവിടെ ഒറ്റപ്പൂവിൽ ഒരു പൂമ്പാറ്റ വന്നിരുന്നു. അതിനെ കണ്ട് അടുത്ത വീട്ടിലെ മണിക്കുട്ടിയെ ഓർമ്മ വന്നു. ആറു മാസം പ്രായമേയുള്ളൂ മണിക്കുട്ടിയ്ക്ക് .പൂമ്പാറ്റയെ നോക്കിച്ചിരിച്ച് ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ കൂട്ടുകാരികൾ ആലിൻ ചുവട്ടിൽ കൂടി നിൽക്കുന്നു .എങ്ങിനെയുണ്ട് പരീക്ഷ? കൂട്ടുകാർ ചുറ്റും കൂടി .കുഴപ്പമില്ല_ ജീവ ശാസ്ത്രമല്ലേ? കാണാത്ത ജീവനുകളെ എന്താ വിളിക്യാ.......? അതുല്യ ചോദിച്ചു. നമുക്ക് വൈറസ് എന്നു വിളിക്കാം. എന്താ? മീനു പറഞ്ഞു. എന്നാ ചൈനേന്നു വന്ന അത് നമ്മുടെ പരീക്ഷേലും കൂടീ ട്ടുണ്ട്. ഇനി എന്നാണാവോ? ചൈനേന്നാത്രേ വരവ് .ഇനി എന്താവുമോ എന്തോ ! വിചിത്ര ഭയപ്പാടോടെ പറഞ്ഞു. എന്നാ ഞാൻ വേഗം പോട്ടെ _ ചൈതന്യ ധൃതിപ്പെട്ടു. എന്താ ഓട്ണ് ? അതുല്യ ചോദിച്ചു. ഞാൻ കഴിഞ്ഞ ദിവസം 20 രൂപയുടെ ഒരു കളിപ്പാട്ടം അനിയനു വാങ്ങി. അതിലെങ്ങാനും വൈറസുണ്ടോ എന്തോ ! എല്ലാവരും അത് കേട്ട് ചിരിച്ചു. എങ്കിലും ഒരു മ്ലാനത തളം കെട്ടി. എല്ലാവരും പിരിഞ്ഞു. ഞാൻ വീട്ടിലേയ്ക്കു വെയിലത്തു നടന്നു. ഞാൻ വരണ്ട കുന്നിലെ ചിലന്നി പൂവിലേയ്ക്ക് വെറുതേ നോക്കി. നേരത്തേ കണ്ട പൂമ്പാറ്റ അതിൽ..... ഇതെങ്ങിനെ കൂടെ ? നിനക്കു തോന്നലാ_ അതു വേറെ ഒന്നാണ് വിസ്മയ പറഞ്ഞു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മെല്ലെ നടന്നു. തനുവും വിദ്യയും ഏതോ യുവാവിനോട് ബൈക്കിൽ ചാരി നിന്ന് എന്തോ പറയുന്നു. റോഡിൽ നിന്നിറങ്ങി പാടത്തെത്തി മെഷീൻ കെട്ടിയിട്ട വൈക്കോൽ ഉരുളയിൽ അതേ പൂമ്പാറ്റ_ എന്താ നീ കൂടെ ? എന്താ നിനക്കു പറയാനുള്ളത് ? " ആരോടാ നീ സംസാരിക്ക്ണ് " ? അമ്മ പടി വരെ എത്തി. "എങ്ങിനെ പരീക്ഷ എളുപ്പമാണോ ? " കുഴപ്പമില്ല.ഞാൻ വീട്ടിലെത്തി. പാമ്പിൻ കാവിലെ ശംഖുപുഷ്പ ചെടിയിൽ അതേ പൂമ്പാറ്റ.ഞാൻ നോക്കി നോക്കി നിൽക്കെ ഇരുട്ടു കൂടി. തിരിഞ്ഞും മറിഞ്ഞും നോക്കി. എവിടെ എന്റെ പൂമ്പാറ്റ_ ഇനി കാണുമോ ?

ദേവനന്ദ.എം.കെ.
8 ജി എച്ച് എസ്സ് ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ