"ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
|-
|-
| style="background:#F0F8FF; border:4px solid #6c6c51; padding:1cm; margin:auto;"|
| style="background:#F0F8FF; border:4px solid #6c6c51; padding:1cm; margin:auto;"|
==<font size=6>'''പഠനോത്സവം - ജി. വി. എൽ. പി. സ്കൂളിന്റെ ''പ്രതിഭാസംഗമം'''''</font>==
==<font size=6><center><u>'''പഠനോത്സവം - ജി. വി. എൽ. പി. സ്കൂളിന്റെ ''പ്രതിഭാസംഗമം'''''</u></center></font>==
 
[[ചിത്രം:21302-padanothsavam.jpg|450px|center]]
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>ആമുഖം</font></div>===
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>ആമുഖം</font></div>===
<font size=4>
<font size=4>

15:03, 17 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോത്സവം - ജി. വി. എൽ. പി. സ്കൂളിന്റെ പ്രതിഭാസംഗമം

ആമുഖം

പഠനോത്സവം ജി. വി. എൽ. പി. സ്കൂൾ പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. പ്രതിഭാസംഗമം എന്ന പേരാണ് പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്തത്. ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള തുഞ്ചത്താചാര്യൻ സ്മാരക ലൈബ്രറിയുടെ അങ്കണത്തിൽ വെച്ച് 14. 2. 2019 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. കെ. മധു അവർകളാണ് പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. വാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയൻ, പിടിഎ പ്രസിഡണ്ട് കെ.പി രഞ്ജിത്ത്, പ്രധാന അധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ. രാജീവൻ സാർ, ബിപിഒ മനു ചന്ദ്രൻ അവർകൾ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിദ്യാലയത്തിലെ ഓരോ പരിപാടികളും നടത്തുന്നത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പിടിഎ യുടെയും പൂർണ സഹകരണത്തോടെയാണ്. ഈ ശക്തിതന്നെയാണ് ജി. വി. എൽ. പി. സ്കൂളിന്റെ വിജയങ്ങളുടെ ഉറവിടം.

കുരുന്നു പ്രതിഭകളുടെ പഠനമികവുകൾ

ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള സ്ഥലമായതുകൊണ്ട് നിരവധി പൊതുജനങ്ങളും, രക്ഷിതാക്കളും പ്രതിഭാസംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങളുടെ കുരുന്നു പ്രതിഭകളുടെ മികവിന്റെ പ്രകടനം സദസ്സിനു മുമ്പിൽ കാഴ്ചവച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന ഒരു പഠനോത്സവമായിരുന്നു എന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷിക്കുന്നു. സ്കൂളിലെ കുരുന്നു പ്രതിഭകളുടെ പഠനമികവിന്റെ നേർകാഴ്ച കാണികളെ വളരെ വിസ്മയിപ്പിച്ചു. കവിത, നാടൻപാട്ട്, പ്രസംഗം, കൃഷിപ്പാട്ട്, പാവനാടകം, യോഗ പ്രകടനം, ഗണിതശാസ്ത്രത്തിലെ ഒരു ഉഗ്രൻ ദൃശ്യാവിഷ്കാരം (ഉടൻ സമ്മാനം) പിക്ചർ ഡിസ്ക്രിപ്ഷൻ, ഇംഗ്ലീഷ് സ്പീച്, മോഷണം തെറ്റാണ് എന്ന സാമൂഹ്യബോധം ഉണർത്തികൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ അവതരിപ്പിച്ച നാടകം, ദണ്ഡിയാത്ര, തമിഴ് ഭാഷയുടെ തനിമ ഓർമിപ്പിച്ച് കൊണ്ടുള്ള ഒരു കുമ്മിയടി തുടങ്ങിയ നിരവധി പഠന മികവുകളാണ് പ്രതിഭാസംഗമത്തിൽ അരങ്ങേറിയത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു ദുരന്തമാണ് 2018 നടന്ന പ്രളയം. പ്രളയവും, പ്രളയത്തിന്റെ ദുരിത കാഴ്ചകളും മലയാളികളുടെ മനസ്സിൽ മായദുരന്തവുമായി എന്നും ആളിക്കത്തുന്നുണ്ട്. പ്രളയത്തിന്റെ നേർകാഴ്ചകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഞങ്ങളുടെ കുരുന്നുകൾ നടത്തിയ പ്രളയ ദൃശ്യാവിഷ്കാരം പ്രതിഭാസംഗമത്തിന്റെ യശസ്സ് വാനോളം ഉയർത്തി എന്നുതന്നെ പറയാം. കാണികളെ പ്രളയ കാഴ്ചകളുടെ സത്യത്തിന്റെ ഉറവിടത്തിലേക്ക് ചിന്തിക്കാൻ ഈ പ്രകടനം കൊണ്ട് സാധിച്ചു. ഈ മഹാപ്രളയത്തിന് കാരണക്കാർ നാം തന്നെ എന്ന യഥാർത്ഥ ബോധം കാണികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ പ്രകടനങ്ങളും വളരെ മൂല്യബോധം ഉള്ളവയും, കാണികൾക്ക് ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പ്രതിഭാസംഗമം എന്ന തലക്കെട്ടിന് 100% ഇണങ്ങിയ കുരുന്നു പ്രതിഭകളുടെ പ്രകടനം തന്നെയായിരുന്നു ഈ പഠനോത്സവം. തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീമതി. ജയശ്രീ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പ്രതിഭാസംഗമം 2018 - 19 സമാപനം കുറിച്ചു. ജി. വി. എൽ.പി. സ്കൂളിനെ മറ്റുള്ള വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഞങ്ങളുടെ വൈവിധ്യങ്ങളായ ആസൂത്രണത്തിന്റെ മികവ് കൊണ്ടാണ്. ഇതാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം.