"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:


== <b><font size="5" color=" #990000 ">ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം </font></b> ==  
== <b><font size="5" color=" #990000 ">ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം </font></b> ==  
[[പ്രമാണം:22076 yoga 1.png|ലഘുചിത്രം|left|]]
[[പ്രമാണം:22076 yoga.png|ലഘുചിത്രം]]
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു-  എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.
{| class="wikitable"
|-
|
[[പ്രമാണം:22076 yoga 1.png|ലഘുചിത്രം]]
||
[[പ്രമാണം:22076 yoga.png|ലഘുചിത്രം]]
|}


== <b><font size="5" color=" #990000 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> ==  
== <b><font size="5" color=" #990000 ">ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം </font></b> ==  

11:38, 11 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജൂൺ 1 പ്രവേശനോൽസവം

ഈശ്വരപ്രാർത്ഥനയോടുകൂടി 2018 അധ്യായന വർഷത്തിലെ പ്രവേശനോൽസവം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ നേത്യത്വത്തിൽ ആരംഭിച്ച യോഗത്തിൽ ബഹു. അടാട്ട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാർ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പ്രസ്തുതചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു. വിദ്യാലയ വികസന സമിതി തയ്യാറാക്കിയ സംഭാവന കൂപ്പൺ പി. ടി. എ പ്രസിഡണ്ട് വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീമതി ഷൈലജ ശ്രീനിവാസനു നൽകി ഉദ്ഘാടനം ചെയ്തു. U S S സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ‍ഷബീർ ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നാടൻപാട്ടു കലാകാരൻ മുരളി അടാട്ട്, പി. ടി. എ വൈസ് പ്രസി‍ണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പ‍‍ഞ്ചായത്ത് മെമ്പർ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ദേവിക ആർ മേനോൻ കവിത ആലപിച്ചു. യോഗത്തിനുശേഷം "സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ സിന്ധുടീച്ചർ ബോധവൽക്കരണക്ലാസ്സെടുത്തു.
ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. പേന, പെൻസിൽ, കട്ടർ, എന്നിവയടങ്ങുന്ന കിറ്റ് നവാഗതർക്ക് വിതരണം ചെയ്തു. ഉച്ചക്ക‍ഞ്ഞി ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.


ഹൈടെക് ക്ലാസ്സ് റൂമുകൾ

ഹൈടെക്ആകുന്നതിന് പ‍ഴയ കെുട്ടിടം പ‍ൊളിച്ചു മേ‍ഞ്ഞു. 13 ലാപ്‌‍ടോപ്പുകൾ, പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റ്, സ്പീക്കറുകൾ എന്നിവ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ചതനുസരിച്ച് 13 ക്ലാസ്സ് മുറികൾ ഹൈടെക് ആയി. ഹൈടെക് ക്ലാസ്സ് ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ നിർവ്വഹിച്ചു. ഹയർസെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആയിമാറി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇവയ്ക്കു പുറമേ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലേക്കു എൽ ഇ ഡി ടിവി, ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവയും ലഭിക്കുകയുണ്ടായി. ഐടി ലാബിലേക്ക് 2 ലാപ്‌ടോപ്പുകളും ലിറ്റിൽ കൈറ്റ്സിലേക്കായി ഒരു പ്രൊജക്ടറും ലഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ നാലു കുട്ടികൾക്കും ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്കും ക്യാമറ പരിശീലനം ലഭിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്‌ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. കുട്ടികൾ സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു, സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി.

കളത്തിലെ എഴുത്ത്

ജൂൺ 19 - വായനാദിനം

ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാപക്ഷം എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രശസ്ത പ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ വായനാദിനം ഉദ്ഘാടനം ചെയ്തു. "പുസ്തകഭിക്ഷ" എന്ന പരിപാടിയുടെ ഭാഗമായി 6 ബിയിൽ പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ ശ്രീ കൃഷ്ണൻ അവർകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറ്ക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. തദവസരത്തിൽ ബഹു. പി ടി എ പ്രസിഡന്റ് പുല്ലാങ്കുഴൽ വായിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികൾ കവിത, നാടൻ പാട്ട്, സംസ്കൃത ഗാനം എന്നിവ ആലപിക്കുകയും ചെയ്തു. വായന മത്സരം, പ്രസംഗാവതരണം, ഉപന്യാസ രചന, കാവ്യകേളി, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.

ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം

ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.

ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം

ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഋതു കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
ചാന്ദ്രദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

ശാസ്ത്ര മേള

ജൂലൈ 27 ന് ശാസ്ത്ര മേള നടന്നു. സ്കൂൾ തലത്തിൽ വി‍ജയികളായവരെ സബ്‌ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്ര മേളയിൽ സി വി രാമൻ ഉപന്യാസ മത്സരത്തിൽ സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ടീച്ചിങ് എയ്ഡ് മത്സരത്തിൽ ശ്രീമതി ബബിത ആർ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി.
ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിയങ്കയ്ക്ക് സബ്‌ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. വെബ് പേജ് ഡിസൈനിങിൽ ഗോപിക ഇ എസ്, മലയാളം ടൈപ്പിങിൽ റസിയ സിദ്ധാർത്ഥ കെ എസ്, മൾട്ടി മീഡിയ പ്രസന്റേഷനിൽ അർച്ചന എം എസ് എന്നിവർ സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനാർഹരായി.
ഗണിത ശാസ്ത്ര മേളയിൽ പ്രശ്നോത്തരി മത്സരത്തിൽ അനഘലക്ഷ്മി മൂന്നാം സ്ഥാനാർഹ.യായി.
പ്രവൃത്തി പരിചയ മേളയിൽ നെറ്റ് നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്ദന സി വിയും ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവികയും ഫൈബർ വർക്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയയും ഹയർ സെക്കന്ററി വിഭാഗത്തിൽ ചിഞ്ചിനയും ബീഡ്സ് വർക്കിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ വർഷയും സംസ്ഥാന തലത്തിൽ എ ഗ്രേഡിനർഹരായി.

സ്വാതന്ത്ര്യ ദിനം

മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം
കനത്ത മഴ മൂലം പതാകയുയർത്തൽ സ്കൂൾ വരാന്തയിൽ വെച്ചു നടന്നു. പ്രിൻസിപ്പാൾ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തിഗാനവും ആലപിച്ചു. ബഹു. പി ടി എ പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

ബോധവത്ക്കരണ ക്ലാസ്സകൾ

  • ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരീക്ഷാഭയം അകറ്റാൻ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു
  • ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാഗമായി പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ശ്രീ ഒ.എ.ബാബു സാർ രക്ഷിതാക്കൾക്ക് ക്ലാസ്സെയുത്തു.
  • പേരാമംഗലം പോലീസ് നിർഭയ എന്ന പേരിൻ ക്ലാസ്സ് സംഘടിപ്പിച്ചു.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് പഠന വൈകല്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി.
  • 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു
  • 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി.
  • ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 ന് ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തെ കുറിച്ച് ഐ എസ് ആർ ഒ യിലെ ആനന്ദ് സർ, മഹേഷ് സർ എന്നിവർ ക്ലാസ്സെടുത്തു.
  • ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്.
  • ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി.
  • കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു.
  • ഇരിങ്ങാലക്കുടയിലെ കരിയർ കൺസൽട്ടന്റായ ശ്രീ ഷമീർ സി കെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‍സ് വിഭാഗങ്ങൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി.
  • Entrepreneurial Internal Motivation Through Trans personal Psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ് നവനീതം ക്ലാസ്സെടുത്തു. പ്രമുഖ സർവീസ് ഔണ്ടർപ്രണർ ശ്രീ ജിതേഷ് വിജയനുമായി അഭിമുഖം നടത്തി.
  • ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രൈം ബോധവത്ക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനകരമായിരുന്നു. അഡ്വക്കേറ്റ് പ്രശാന്ത് സാറാണ് നയിച്ചത്.

കലാ പഠനം

പാഠ്യേതര വിഷയമായ കലാപഠനം കുട്ടികളിലെ സർഗശേഷി വളർത്താൻ സഹായിക്കുന്നു. സംഗീതം, നൃത്തം, ചിത്രരചന, നാടകം, എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഭിന്നശേഷിക്കാർക്ക് സഹായകമായ വ്യത്യസ്ത പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ തല മത്സരത്തിൽ വിജയികളായവരെ സബ്‌ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു. സബ്‌ജില്ലാ തലത്തിൽ മലയാളം സംഘഗാനം, ലളിതഗാനം, ഗാനാലാപനം, സംസ്കൃത സംഘഗാനം, വന്ദേമാതരം, നാടോടി നൃത്തം, മോണോ ആക്ട്, മോഹിനിയാട്ടം, പ്രസംഗം(ഹിന്ദി) എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുകയുണ്ടായി. ജില്ലാ തലത്തിൽ എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. അതിൽ ഒന്നാം സ്ഥാനം ലഭിച്ച ദേവിക ആർ മേനോൻ സംസ്ഥാന തലത്തിൽ കേരള നടനം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരമായി.

സ്പോർട്സ് & ഗെയിംസ്

സബ്‌ജില്ലാ സ്കൂൾ ഗെയിംസിൽ ഖൊ ഖൊ അണ്ടർ -17 അണ്ടർ -19 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 14 പേർക്ക് റവന്യൂ ജില്ലാതലത്തിൽ അവസരം ലഭിക്കുകയും അണ്ടർ -17അണ്ടർ -19 വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗത്തിലെ അഷിത എൻ വി, ശ്രദ്ധ എം എസ് എന്നിവർ സംസ്ഥാവ തലത്തിൽ പങ്കെടുക്കുകയും ശ്രദ്ധ എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്പു. സബ്‌ജില്ല കബഡി അണ്ടർ -17 മൂന്നാം സ്ഥാനം ലഭിച്ചു. പത്ത് എ യിലെ ഏയ്ഞ്ചൽ മേരിക്ക് റവന്യൂ ജില്ലയിൽ അണ്ടർ -19 വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം കബഡി മത്സരത്തിൽ ഏയ്ഞ്ചൽ മേരി ഒന്നാം സ്ഥാനാർഹയായി.
കബഡി അസോസിയേഷന്റെ സംസ്ഥാന തല മത്സരത്തിൽ ഏയ്ഞ്ചൽ മേരി, ബ്രിട്ടീന റോസ് എന്നിവർ പങ്കെടുത്തു. ജില്ലാ ടീമിന്റെ ക്യാപ്റ്റനായി ഏയ്ഞ്ചൽ മേരിയെ തെരഞ്ഞെടുത്തു. കാസർകോഡ് വെച്ചു നടന്ന സംസ്ഥാന മത്സരത്തിൽ ഇവർക്ക് ഒന്നാംസ്ഥാനം ലഭിച്ചു. സബ്‌ജില്ലാ തായ്ഖൊൺഡൊ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു. എല്ലാവരും റനവ്യുജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന സ്കൂൾ ഗെയിംസിൽ തായ്ഖൊൺഡൊ ഇനത്തിൽ ശലഭ സി എ, പാർവണേശ്വരി എം എസ്, ശ്രീലക്ഷ്‌മി എം പി എന്നിവർക്ക് വെങ്കല മെഡലും ഏയ്ഞ്ചൽ മേരി, പൂജ പി ആർ എന്നിവർക്ക് ഏഴാംസ്ഥാനവും ലഭിച്ചു. തായ്ഖൊൺഡൊ അസോസിയേഷന്റെ സംസ്ഥാന സബ്‌ജൂനിയർ മത്സരത്തിൽ ആയിഷ, കൃഷ്ണപ്രിയ എന്നിവർ മത്സരിക്കുകയും ആയിഷക്ക് വെങ്കല മെഡൽ ലഭിക്കുകയും ചെയ്തു. സംസ്ഥാന സ്കൂൾ ബോക്സിങ് മത്സരത്തിൽ പത്താം ക്ലാസ്സിലെ അഗ്നിജ വിജയൻ പങ്കെടുത്തു. ബോക്സിങ് അസോസിയേഷൻ സംസ്ഥാന നത്സരത്തിൽ അഗ്നിജ വിജയന് വെങ്കല മെഡൽ ലഭിച്ചു.

കരനെൽക്കൃഷി

ഞവരവിത്ത് ഉപയോഗിച്ച് സ്കൂളിന്റെ പരിസരത്ത് കരനെൽക്കൃഷി നടത്തി.തദവസരത്തിൽ ബഹു പി ടി എ പ്രസിഡന്റ് കർഷകവേഷം ധരിച്ച് തേക്കു പാട്ട് വിതപ്പാട്ട് എന്നീ നാടൻ പാട്ടുകൾ പാടി കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ, വാർഡ് മെമ്പർ, കൃഷി ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു

അടുക്കളത്തോട്ടം

അടാട്ട് കൃഷിഭവന്റെ സഹായത്തോടെ നിനിധതരം പച്ചക്കറികൾ സ്കൂളിൽ പരിപാലിച്ചു വരുന്നു.ഇവ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നു.650 കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകൾ നൽകി. സ്കൂള്ലിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി അടാട്ട് പഞ്ചായത്ത് മികച്ച കൃഷി വിദ്യാലയമായി തെരഞ്ഞെടുത്തു. മാതൃഭൂമി സീഡിന്റെ പ്രോത്സാഹനസമ്മാനം തുടർച്ചയായി ഈ വിദ്യാലയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ വീടിനു ചുറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷ്യമേള നടത്തി.

ജലസംരക്ഷണം

ജലസംഭരണം, മഴവെള്ള സംഭരണി, കിണർ റീചാർജ്ജിങ്, മഴക്കുഴികൾ എന്നീ പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിവരുന്നു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി പ്രൊജക്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികൾക്ക് അണു വിമുക്തമാക്കിയ വെള്ളം നൽകുന്നതിനായി അഞ്ച് വാട്ടർ പ്യൂരിഫയറുകൾ ഇവിടെ പ്രവർത്തിക്കുന്നു.കൂടാതെ തിളപ്പിച്ചാറിയ വെള്ളവും നൽകുന്നുണ്ട്.

മണ്ണിര കമ്പോസ്റ്റ്

കുട്ടികളിൽ മാലിന്യ സംസ്ക്കരണ ബോധം ഉണ്ടാക്കുന്നതിനായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുയും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റിൽ വളം നിർമ്മിച്ച് ജൈവ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

  • ലൗ പ്ലാസ്റ്റിക്
    ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു വരുന്നു.

പഠനമികവിനായി..........

  • മലയാളത്തിളക്കം

മാതൃഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 8 ദിവസങ്ങളിലായി പുഴയ്ക്കൽ ബി ആർ സിയുടെ നേതൃത്ത്വത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുകയുണ്ടായി. ഇതിൽ ​എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളെ തറയിലിരുത്തിയായിരുന്നു പരിശീലനം. അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു. കുട്ടികളിൽ അക്ഷര പഠനം, വായന തുടങ്ങിയ മേഖലകളിൽ ആത്മവിശ്വാസം വളർത്താൻ ഈ പ്രവർത്തനം സഹായിച്ചു.

  • ഹലോ ഇംഗ്ലീഷ്

ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പദ്ധതി. പ്രൈമറി തലത്തിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ചിത്രകഥകളിലൂടെയും റൈംസുകളിലൂടെയും മറ്റും കുട്ടികൾ ഭാഷ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഒരു പോലെ പരിശീലനം ലഭിക്കുന്നു എന്നതാണിതിന്റെ പ്രത്യേകത.
ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി KNOW YOUR STUDENT പാക്കേജ് അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി. ഫെബ്രുവരി നാല്, അഞ്ച് തിയ്യതികളിലായി ഏഴാം ക്ലാസ്സുകാർക്കായി തിയറ്റർ വർക്ക്ഷോപ്പ് നടത്തി. ഇംഗ്ലീഷിനോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് വർക്ക്ഷോപ്പിലുണ്ടായിരുന്നത്.

  • സുരീലി ഹിന്ദി

അപ്പർ പ്രൈമറി കുട്ടികൾക്ക് ഹിന്ദി ഭാഷ കൂടുതൽ എളപുമാകാനും ഹിന്ദിയോടുള്ള താല്പട്യം വർദ്ധിപ്പിക്കാനുമായി ജനുവരി 17,18 തിയ്യതികള്ൽ സുരീലി ഹിന്ദി എന്ന പരിപാടി നടത്തുയുണ്ടായി. രസകരമായ കളികളിലൂടെയും കഥകളിലൂടെയും പാട്ടുകളിലൂടെയും നടത്തിയ ഈ പ്രോഗ്രാം വളരെ വിജയകരമായിരുന്നു.

പഠന വിനോദയാത്ര

വിനോദ യാത്രകൾ എല്ലാക്കാലത്തും കുട്ടികൾക്ക് ഹരമാണ്. അതുകൊണ്ടു തന്നെ ശ്രീ ശാരദാ വ്യത്യസ്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരം മാജിക് പ്ലാനറ്റ്, നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം, എറണാകുളം മെട്രോ, കിറ്റെക്സ്, മോഡേൺ ബ്രഡ്, മണ്ണുത്തി കാർഷിക സർവ്വകലാശാല, വിലങ്ങൻകുന്ന് എന്നീ സ്ഥലങ്ങളിലേക്ക് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾ പഠനയാത്ര നടത്തി.
ഹയർ സെക്കന്ററി ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനികൾ സോഷ്യൽ വർക്ക് പ്രാക്ടിക്കലിന്റെ ഭാഗമായി പൂമലയിലെ പുനർജ്ജനി ഡി അഡിക്‌ഷൻ സെന്റർ, പറപ്പൂരിലെ പകൽ വീട്, അയ്യന്തോളിലെ ബധിര മൂക വിദ്യാലയം, ചിറ്റിലപ്പിള്ളിയിലെ ശാന്തി നികേതൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അതുവഴി സമൂഹത്തിലെ ഭിന്നശേഷിക്കാർ, മറ്റു പ്രത്യേക പരിഗണന ലഭിക്കേണ്ടവർ എന്നിവരെ കുറിച്ച് പഠിക്കാനും അവബോധം നേടാനും സാധിക്കുകുയും ചെയ്തു.

സിനിമാപ്രദർശനം

സ്കൂൾ ഡയറിയിലെ അഭിനേതാവ് കുട്ടികൾക്ക് മുന്നിലെത്തിയപ്പോൾ

ഹാജാമൊയ്നു സംവിധാനം സ്കൂൾ ഡയറി എന്ന ഷോർട്ട് ഫിലിം നവംബർ 5 ന് പ്രദർശിപ്പിക്കുകയുണ്ടായി. പ്ലസ്ടു വിദ്യാർത്ഥികളായ 5 പെൺകുട്ടികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. കുട്ടികൾക്കുണ്ടാവുന്ന പ്രശ്നങ്ങളും മറ്റും തുറന്നെഴുതാവുന്ന സ്കൂൾ ഡയറിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ചിത്രത്തിൽ.

ദേശീയ യുവജനദിനം

സ്വാമി വിവേകാനന്ദന്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനദിനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു
ദേശീയ യുവജനദിനം ഇക്കൊല്ലവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവിതാപാരായണം, നാടകം, സ്വാമിജിയുടെ സൂക്തങ്ങൾ, പ്രഭാഷണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. എല്ലാ വർഷവും ആശ്രമത്തിൽ നിന്ന് നൽകി വരുന്ന സദ്യ ജനുവരി 15 ന് നടത്തി.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹെഡ്‌മിസ്ട്രസ്സ് സുമടീച്ചറും പ്രിൻസിപ്പാൾ സുനന്ദ ടീച്ചറും ചേർന്ന് പതാകയുയർത്തി. ഗൈഡ്സിന്റെ പരേഡുണ്ടായിരുന്നു. പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തി ഗാനവും ആലപിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചെറുപ്രസംഗങ്ങളുമുണ്ടായിരുന്നു.

വാർഷികോത്സവം

ശ്രീ ശാരദ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ 57-ാം വാർഷികോത്സവവും രക്ഷാകർതൃദിനവും യാത്രയയപ്പും ജനുവരി 30-ാം തിയ്യതി നടന്നു. സ്കൂൾ മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പതാക ഉയർത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എം ജിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ടി വി അനുപമ ഐ എ എസ് ആണ്. ഉദ്ഘാടനത്തിനു ശേഷം അനുപമ ഐ എ എസ് കുട്ടികളോട് സംസാരിച്ചു. കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ഫലപ്രദമായി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു എന്നത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളുടെ പ്രത്യേകതയാണ്. മൾട്ടി ടാസ്ക് അഥവാ പല ജോലികൾ ഒരേ സമയം ചെയ്യാൻ സമർത്ഥയാണ് സ്ത്രി. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാൻ അവൾക്ക് സാധിക്കും തന്റെ സാന്നിധ്യം കൊണ്ട് തന്നെ കുട്ടികൾക്ക് അളവറ്റ ഊർജ്ജവും പ്രചോദനവും നൽകാൻ കളക്ടർക്ക് സാധിച്ചു. തുടർന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. മാതാജിയുടെ അനുഗ്രഹ പ്രഭാഷണവുമുണ്ടായി. സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി രുഗ്മിണി ടീച്ചർ സംസാരിച്ചു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനെം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ യോഗം സമാപിച്ചു.

പഠനോത്സവം

​ഫെബ്രുവരി 8ാംതിയ്യതി ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് പഠനോത്സവം നടത്തുകയുണ്ടായി. പൊതു വീദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരഭമാണിത്. പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിലയിരുത്തലോ മത്സരമോ കൂടാതെ പാഠ്യവിഷയങ്ങൾ കളിചിരിയിലൂടെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കാണികളുടെ എണ്ണം കുറവായിരുന്നെങ്കിലും യു പി വിഭാഗത്തിലെ എല്ലാ കുട്ടികളും ഈ ഉത്സവത്തിന്റെ ഭാഗമായി.

കോർണർ പി ടി എ

ശ്രീ ശാരദയുടെ ഈ വർഷത്തെ കോർണർ പി ടി എ ഫെബ്രുവരി രണ്ടിന് ചിറ്റിലപ്പിള്ളി സെന്ററിൽ ശ്രീ ഗോപാലപ്പിഷാരടിയുടെ വസതിയിൽ വെച്ചു നടന്നു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ആയിരുന്നു. പി ടി എ അംഗങ്ങളും രക്ഷിതാക്കളും യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികൾ കവിതകൾ, ഗാനങ്ങൾ, നൃത്തം, നാടകം,എന്നിവ അവതരിപ്പിച്ചു. സംഗീതാധ്യാപിക ശ്രീമതി ജീജ ടീച്ചറുടെ ഗാനാലാപനത്തോടെ യോഗം സമാപിച്ചു.