ഋതു

Schoolwiki സംരംഭത്തിൽ നിന്ന്

ഋതു

ഭാരതീയ ചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാലയ ആരോഗ്യ പദ്ധതിയാണ് ഋതു. തെരഞ്ഞെടുത്ത വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഋതു പദ്ധതിയിലൂടെ ആരോഗ്യവും ഊർജ്ജസ്വലതയുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനുള്ള മാർഗ്ഗനിർദ്ദേശം അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ലഭ്യമാകുന്നതാണ്.
പെൺകുട്ടിളുടെ ആരോഗ്യപ്രശ്നങ്ങൾ അടുത്ത തലമുറയെ കൂടി ബാധിക്കുമെന്നതിനാൽ ഇവ മുൻകൂട്ടി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ആയുർവേദ ചികിത്സയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ തലത്തിൽ നടത്തുന്ന പദ്ധതിയാണ് ഋതു.
ഋതു - ലക്ഷ്യങ്ങൾ

  • കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി ആയുർവേദ ചികിത്സ ലഭ്യമാക്കുക.
  • ജീവിതശൈലീരോഗങ്ങളെ കുറിച്ച് കൗമാരപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുക.
  • ആയുർവേദ ചികിത്സയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക.

ഋതു പ്രൊജക്റ്റ്
5 ഘട്ടങ്ങളായാണ് ഋതു പ്രൊജക്റ്റ് നടപ്പിലാക്കുന്നത്.

  1. ലളിതമായ ചോദ്യാവലി കുട്ടികൾക്കു നൽകുന്നു.
  2. കുട്ടികൾ ഉത്തരം നൽകുന്നത് വിലയിരുത്തി രോഗ പരിശോധന നടത്തുകയും കേസ് എടുക്കുകയും ചെയ്യുന്നു.
  3. രക്ത പരിശോധന, സ്കാനിങ് എന്നിവ ചെയ്യുന്നു.
  4. മൂന്നു മാസക്കാലം ‍ഡോക്ടർ പരിശോധിച്ചതിനുശേഷം ആവശ്യമുള്ള ചികിത്സ നൽകുന്നു.
  5. അഞ്ചാം ഘട്ടത്തിൽ വീണ്ടും പരിശോധന നടത്തി സ്റ്റാറ്റിസ്റ്റിക്‌സ് അവലോകനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നു.

ഋതു പ്രൊജക്റ്റിന്റെ സവിശേഷതകൾ

  1. ഗവ. ഡോക്ടർമാരുടെ സേവനങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നു.
  2. ഗുണമേന്മയേറിയ ഔഷധിയുടെ മരുന്നുകൾ ലഭ്യമാക്കുന്നു.
  3. സൗജന്യ ലാബ് ടെസ്റ്റിംഗ് സ്കാനിംഗ്.
  4. വിദഗ്ദ്ധ കൗൺസല്ംഗ്.
  5. യോഗ ക്ലാസ്സുകൾ.
  6. ബോധവൽക്കരണ ക്ലാസ്സുകൾ.
  7. രോഗം നേരത്തെ കണ്ടെത്താനും പരിഹരിക്കാനും ശാരീരിക മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും കഴിയുന്നു.
"https://schoolwiki.in/index.php?title=ഋതു&oldid=518309" എന്ന താളിൽനിന്ന് ശേഖരിച്ചത്