"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 137: വരി 137:
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 13/10/2018  ശനിയാഴ്ച നടന്നു. ആരക്കുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപകനും ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ സജിൽ വിൻസന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ)ആണ് ക്ലാസ്സുകൾ നയിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റുകളായ മാസ്റ്റർ ഗോപു ഗിരീഷ്, കുമാരിമാർ അശ്വതി മുരളി, ആൽവിന ആൻ ജയിംസ്, കൃഷ്ണപ്രിയ എം. എ. എന്നിവരും പരിശീലക സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3.30 ന് പരിശീലനം അവസാനിച്ചു.</p>
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 13/10/2018  ശനിയാഴ്ച നടന്നു. ആരക്കുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപകനും ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ സജിൽ വിൻസന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ)ആണ് ക്ലാസ്സുകൾ നയിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റുകളായ മാസ്റ്റർ ഗോപു ഗിരീഷ്, കുമാരിമാർ അശ്വതി മുരളി, ആൽവിന ആൻ ജയിംസ്, കൃഷ്ണപ്രിയ എം. എ. എന്നിവരും പരിശീലക സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3.30 ന് പരിശീലനം അവസാനിച്ചു.</p>
{| class="wikitable"
{| class="wikitable"
|+ പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സിൽ നിന്ന്
|+ പ്രോഗ്രാമിങ്ങ് ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സിൽ നിന്ന്
|-
|-
|[[പ്രമാണം:28012 LK 16i.jpg|thumb|225px|]]
|[[പ്രമാണം:28012 LK 16i.jpg|thumb|225px|]]

10:24, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ) 
28012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28012
യൂണിറ്റ് നമ്പർLK/2018/28012
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല കൂത്താട്ടുകുളം
ലീഡർഗോപു ഗിരീഷ് (9 എ)
ഡെപ്യൂട്ടി ലീഡർആര്യ സുരേഷ് (9 എ)
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്യാംലാൽ വി. എസ്.
മലയാളം അദ്ധ്യാപകൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതാദേവി എം.
ഗണിതാദ്ധ്യാപിക
അവസാനം തിരുത്തിയത്
21-02-2019Lk28012


ഡിജിറ്റൽ മാഗസിൻ 2019

ഫീൽഡ് ട്രിപ്പ് 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ബോർഡ്
ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്ഥാപിച്ചപ്പോൾ
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൂവാറ്റുപുഴജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ സജിമോൻ പി. എൻ. ഹെഡ്‌മിസ്ട്രസിന് കൈമാറുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കൂത്താട്ടുകുളം ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ 2018

കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. 36 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ എല്ലാവരും യോഗ്യത നേടി. ഏറ്റവും കൂടിയ സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും യഥാക്രമം 84ഉം 34 ഉം ആയിരുന്നു. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19

ചെയർമാൻ - പി. ബി. സാജു (പി.റ്റി.എ. പ്രസിഡന്റ്)

കൺവീനർ - ലേഖാ കേശവൻ(ഹെഡ്‌മിസ്ട്രസ്)

വൈസ് ചെയർമാൻമാർ - പി. ആർ. വിജയകുമാർ (പി.റ്റി.എ. വൈസ് പ്രസിഡന്റ്), ശ്രീമതി ഉഷാ മണികണ്ഠൻ (എം. പി.റ്റി.എ. പ്രസിഡന്റ്)

ജോയിന്റ് കൺവീനർമാർ - ഗീതാദേവി എം. (കൈറ്റ് മിസ്ട്രസ്), ശ്യാംലാൽ വി. എസ്.(കൈറ്റ് മാസ്റ്റർ)

സാങ്കേതിക ഉപദേഷ്ടാവ് - അജിത് എ. എൻ. (എസ്. ഐ. റ്റി. സി.) വാർത്തനിർമ്മാണ പരിശീലനത്തിൽ നിന്ന് വിദ്യാത്ഥി പ്രതിനിധികൾ - ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ)

സ്ക്കൂൾ പാർലമെന്റ് പ്രതിനിധികൾ - രാഹുൽ തോമസ് (സ്ക്കൂൾ ലീഡർ), ശ്രീലക്ഷ്മി മോഹൻ (സ്ക്കൂൾ ചെയർമാൻ)

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്

കൈറ്റിൽ നിന്നും ഈ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഐ.ടി. അഡ്വൈസറി കൗൺസിലിന്റെ അക്കൗണ്ടിലൂടെയാണ് ഈ തുക കൈകാര്യം ചെയ്യുന്നത്. അനുവദിച്ച തുകയിൽ നിന്നും ക്ലബ്ബിന്റെ ബോർഡ്, രജിസ്റ്ററുകൾ, ഏകദിന ക്യാമ്പ് എന്നിവയ്ക്ക് പണം ചെലവഴിച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2018-19

ലിറ്റിൽ കൈറ്റ്സ് ആദ്യയോഗം

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനത്തിനു മുന്നോടിയായി അംഗങ്ങളുടെ ആദ്യയോഗം 2018 ജൂൺ 6 ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സ്ക്കൂൾ ഹാളിൽ ചേർന്നു. മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഏകദിന പരിശീലനത്തിന്റെ വിശദാംശങ്ങൾ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ചേർന്ന് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു. ഗോപു ഗിരീഷ് (ലിറ്റിൽ കൈറ്റ്സ് ലീഡർ), ആര്യ സുരേഷ് (ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലീഡറുടേയും ഡപ്യൂട്ടി ലീഡറുടെയും ചുമതലകൾ വിശദീകരിച്ചു. അംഗങ്ങൾ സൂക്ഷിക്കേണ്ട വർക്ക് ഡയറിയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്തു. നാലരയ്ക്ക് യോഗം അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് വാർത്ത 'മാതൃഭൂമി'യിൽ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഏകദിന പരിശീലനം 2018 ജൂൺ 11 തിങ്കളാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. അജിത് എ. എൻ. ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റ‍ർ ശ്യാംലാൽ വി. എസ്., കൈറ്റ് മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ലക്ഷ്യം, പ്രവർത്തന മേഖലകൾ, പ്രവർത്തന രീതി, ഇവയെല്ലാം കളികളിലുടെ കുട്ടികളിൽ എത്തിക്കുന്നതായിരുന്നു പരിശീലനപരിപാടി. വൈകിട്ട് നാലുമണിക്ക് കുട്ടികളുടെ മികവ് വിലയിരുത്തി സമ്മാനങ്ങൾ വിതരണം ചെയ്ത് പരിശീലനനപരിപാടി അവസാനിച്ചു.

ഹൈടെക് ക്ലാസ്സ്മുറി പരിപാലന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ട്, പത്ത് ക്സാസ്സുകളിലെ കുട്ടികൾക്കായി ഹൈടെക് ക്ലാസ്സ്മുറി പരിപാലന ക്ലാസ്സ് നടത്തി. അശ്വതി മുരളി, മരിയ റെജി, ഗൗരി എസ്, ആശിഷ് എസ്., ഗോപു ഗിരീഷ്, ഹരികൃഷ്ണൻ അശോക് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ലാപ്‌ടോപ്പ് കണക്ടുചെയ്യൽ, പ്രോജക്ടറിന്റെ ഡിസ്‌പ്ലെ സെറ്റ്ചെയ്യൽ, ഡിസ്‌പ്ലെ ലഭിക്കാതെ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾഎന്നിവ പരിശീലിപ്പിച്ചു. തിരഞ്ഞെടുത്ത ക്ലാസ്സ് പ്രതിനിധികൾക്കായിരുന്നു പരിശീലനം.

ആദ്യഘട്ട പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.

സൈബർ ട്രാക്കിംഗ് ബോധവൽക്കരണ സെമിനാർ

കുത്താട്ടുകുളം ഹൈസ്ക്കൂളിൽ മോസില്ല കമ്യൂണിറ്റി കേരള, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു. മേഘ ഫിലിപ്, ശ്യാംകുമാർ, ഇമ്മാനുവേൽ എസ്. ഐക്കര, കുരുവിള ജോർജ്, സന്ദീപ് സാൽമൺ, സ്ലോമോ എ തോമസ്, റീയോൺ സജി എന്നിവർ നേതൃത്വം നൽകി. സൈബർ ട്രാക്കിംഗ് എന്ത്? എങ്ങനെ? എന്ന വിഷയം കുരുവിള ജോർജ് അവതരിപ്പിച്ചു. മോസില്ല കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ശ്യാംകുമാർ വിശദീകരിച്ചു. എങ്ങനെ ട്രാക്കിംഗിൽ നിന്നും ഒഴിവായി നിൽക്കാം എന്ന വിഷയം റിയോൺ സജി അവതരിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

കൂത്താട്ടുകുളം ഹൈസ്ക്കുളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 04/08/2019 ശനിയാഴ്ച നടന്നു. രാവിലെ 9 മണിക്ക് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ്, വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിൽ ലിറ്റിൽ കൈറ്റുകൾക്ക് പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ട്രെയ്‌നർ അനിൽകുമാർ കെ. ബി. ക്യാമ്പ് സന്ദർശിച്ചു. സ്ക്കൂൾ ഐ.ടി. കോർഡിനേറ്റർ അജിത് എ. എൻ., കൈറ്റ് മിസ്ട്രസ് ഗീതാദേവി ​എം, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്. എന്നിവർ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിലെ പ്രകടനത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിൽ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ആശിഷ് എസ്., ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, നന്ദന രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികൾ നിർമ്മിച്ച ലഘു അനിമേഷൻ സിനിമകളുടെ പ്രദർശനം നടത്തി 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 08/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. അശ്വതി മുരളി, ഗൗരി എസ്., നന്ദന ജയകുമാർ, ആര്യ സുരേഷ്, അഞ്ജന പി. സുനിൽകുമാർ, കൃഷ്ണപ്രിയ എം. എ., ആശിഷ് എസ്. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അശ്വതി മുരളിയെ മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ 08/08/2018ൽ ലിറ്റിൽ കൈറ്റ്സിന് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു. സ്ക്കൂൾ ഡിജിറ്റൽ മാസിൻ തയ്യാറാക്കുന്നതിന് മുന്നൊരുക്കം എന്ന നിലയിലാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത്. ആദ്യഘട്ടത്തിൽ മലയാളം കീബോർഡ് പരിചയപ്പെടുത്തി. ടെൿസ്റ്റ് എഡിറ്ററിൽ ടൈപ്പുചെയ്ത് ഇംഗ്ളീഷ് കീകൾക്കു സമാനമായ മലയാളം അക്ഷരങ്ങൾ കുട്ടികൾ കണ്ടെത്തി. കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ പരിചയപ്പെട്ടു. തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ടെക്സ്റ്റ് എ‍ഡിറ്ററിൽ ലളിത പദങ്ങൾ ടൈപ്പുചെയ്ത് പരിശീലിച്ചു. സ്പീഡ് ടെസ്റ്റ് സോഫ്റ്റ്‌വെയറിൽ ടൈപ്പുചെയ്ത് പരിശീലിക്കുകയാണ് പിന്നീട് ചെയ്തത് പല തലത്തിൽ മത്സരം നടത്തി. ഗൗരി എസ്., കഷ്ണപ്രിയ എം. എ., ആര്യ സുരേഷ് എന്നിവർ എല്ലാ ഘട്ടങ്ങളിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങളും പരിചയപ്പെടുത്തി. തുടർന്ന് മൊഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾനടത്തി. ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിനുള്ള പരിശീലനം നാലു ക്ലാസ്സുകൊണ്ട് പൂർത്തിയാക്കി. പതിമൂന്ന് മണിക്കൂർ കൊണ്ടാണ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം പൂർത്തിയാക്കിയത്. സ്ക്കൂൾ കൈറ്റ്സ് മാസ്റ്റർ ശ്യാംലാൽ വി. എസ്. ക്ലാസ്സ് നയിച്ചു. വൈകുന്നേരം 4 മുതൽ 5 വരെയായിരുന്നു ക്ലാസ്സ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മലയാളം ടൈപ്പിംഗിൽ സാമന്യം വേഗത കൈവരിച്ചിട്ടുണ്ട്. സ്ക്കൂളിൽ നടന്ന വിവിധ പരിപാടികളുടെ നോട്ടീസ് ലിറ്റിൽ കൈറ്റുകകൾ തന്നെയാണ് തയ്യാറാക്കിയത്.

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ 'വിദ്യാലയ വർത്തമാനം' പ്രകാശനം ചെെയ്തു

കുത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'വിദ്യാലയ വർത്തമാനം' എന്ന മാസാന്ത്യ വാർത്താപത്രിക സ്ക്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ലേഖാ കേശവൻ പ്രകാശനം ചെയ്തു. സ്ക്കൂളിലെ ഒരു മാസത്തെ സവിശേഷ പ്രവർത്തനങ്ങളാണ് ഈ വാർത്താപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ ലക്കമാണ് പ്രകാശനം ചെയ്തത്. ജൂലൈ, ആഗസ്റ്റ് ലക്കങ്ങളുടെ പണിപ്പുരയിലാണ് ലിറ്റിൽ കൈറ്റുകൾ.

ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ക്വിസ് മത്സരം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ. ടി. ക്വിസ് മത്സരം നടത്തി. അനാമിക വേണുഗോപാൽ (10 ബി), നവരാഗ് ശങ്കർ എസ്. (10 ബി), അഭിനവ് പി. അനൂപ് (8 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് പ്രോഗ്രാമിംഗിൽ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തി. ഗോപു ഗിരീഷ് (9 എ), കൃഷ്ണപ്രിയ എം. എ.(9 എ), അൽവിന ആൻ ജെയിംസ് (9 ബി), അശ്വതി മുരളി (9 ബി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അനിമേഷൻ പരിശീലനത്തിനുള്ള കുട്ടികളെ യൂണിറ്റ്തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ഉപജില്ലാ ക്യാമ്പ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 29, 30 തീയതികളിൽ നടന്നു. കൂത്താട്ടുകുളം ഉപജില്ലയിലെ വിവിധ ഹൈസ്ക്കൂളുകളിലെ സ്ക്കൂൾ തല ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 38 ലിറ്റിൽ കൈറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ രണ്ടുമേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ക്യാമ്പിന്റെ ഉദ്ഘാടനം 29 ന് രാവിലെ 9.30ന് സ്ക്കൂൾ പ്രിൻസിപ്പാൾ ലേഖാ കേശവൻ നിർവ്വഹിച്ചു. മുവാററുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്റർ സജിമോൻ പി. എൻ. മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിൽ സതി കെ. തങ്കപ്പൻ (ജി.വി.എച്ച്.എസ്.എസ്. തിരുമാറാടി), പ്രസീദ പോൾ (എൽ.എഫ്. എച്.എസ്. വടകര), സജിൽ വിൻസൻന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ), ശ്യാംലാൽ വി. എസ്. (ഹൈസ്ക്കൂൾ, കൂത്താട്ടുകുളം) എന്നിവർ ക്ലാസുകൾ നയിച്ചു. റവന്യൂ ജില്ലാ സഹവാസ ക്യാമ്പിലേക്ക് ഈ യൂണിറ്റിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ആര്യ സുരേഷ്, ആശിഷ് എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് കൂത്താട്ടുകുളം ഉപജില്ലാ ക്യാമ്പിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധ പരിശീലനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്ങിൽ ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സ് 13/10/2018 ശനിയാഴ്ച നടന്നു. ആരക്കുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ അദ്ധ്യാപകനും ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ സജിൽ വിൻസന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ)ആണ് ക്ലാസ്സുകൾ നയിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ വച്ച് പ്രോഗ്രാമിങ്ങിൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റുകളായ മാസ്റ്റർ ഗോപു ഗിരീഷ്, കുമാരിമാർ അശ്വതി മുരളി, ആൽവിന ആൻ ജയിംസ്, കൃഷ്ണപ്രിയ എം. എ. എന്നിവരും പരിശീലക സഹായികളായിരുന്നു. സ്ക്രാച്ച് 2 സോഫ്റ്റ്‌വെയറിലായിരുന്നു പരിശീലനം. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 3.30 ന് പരിശീലനം അവസാനിച്ചു.

പ്രോഗ്രാമിങ്ങ് ഏകദിന വിദഗ്ദ്ധ പരിശീലന ക്ലാസ്സിൽ നിന്ന്

3 ഡി അനിമേഷൻ പരിശീലനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 26/10/2018 ൽ 3 ഡി അനിമേഷൻ പരിശീലനം നൽകി. ഉപജില്ലാ ക്യാമ്പിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആശിഷ് എസ്., ഹരികഷ്ണൻ അശോക്, ആര്യ സുരേഷ്, നന്ദന രവീന്ദ്രൻ എന്നിവരാണ് പരിശീലനം നൽകിയത്. ഉപജില്ലാ ക്യാമ്പിൽ പഠിച്ച പ്രവർത്തനങ്ങളാണ് ഇവർ കൂട്ടുകാർക്ക് പകർന്നുകൊടുത്തത്.

3 ഡി അനിമേഷൻ പരിശീലനത്തിൽ നിന്ന്

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഹൈടെക് ക്ലാസ്സ് റൂം പരിപാലന പരിശീലനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹയർ സെക്കന്ററി സക്കൂൾ വിദ്യാർത്ഥികൾക്കായി 30/10/2018 ൽ ഹൈടെക് ക്ലാസ്സ് റൂം പരിപാലന പരിശീലനം നടന്നു. ഉപജില്ലയിലെ 8 സ്ക്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 32 വിദ്യാർത്ഥികൾ പങ്കെടുത്തു. കൈറ്റ് റീജിയണൽ കോ-ഓർഡിനേറ്റർ ജോസഫ് ആന്റണി, കൈറ്റ് മാസ്റ്റർ ട്രെയിനർ അനിൽകുമാർ കെ. ബി. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സൈബർ ലോകത്ത് കൗമാരക്കാർ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൈബർ ലോകത്ത് പാലിക്കേണ്ട മര്യാദകളും ജോസഫ് ആന്റണി വിശദീകരിച്ചു. ഹൈടെക് സ്ക്കൂൾ പദ്ധതി പ്രകാരം ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ഉപകരനങ്ങളുടെ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.


മൊബൈൽ ആപ് നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഗംങ്ങൾക്ക് മൊബൈൽ ആപ് നിർമ്മാണ പരിശീലനം 08/12/2018ൽ നടന്നു. എം.ഐ.ടി. ആപ് ഇൻവെന്റർ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം സജിൽ വിൻസെന്റ് (സെന്റ് മേരീസ് എച്ച്. എസ്., ആരക്കുഴ) പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. മൊബൈൽ ആപ് നിർമ്മാണ പരിശീലനത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പരിശീലകൻ സജിൽ വിൻസെന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു.

മൊബൈൽ ആപ് നിർമ്മാണ പരിശീലനത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്ക് വാർത്തനിർമ്മാണപരിശീലനം

ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ചിരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾക്കായുള്ള ദ്വിദിന വാർത്തനിർമ്മാണപരിശീലനം പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളായ ഗൗരി എസ്., മരിയ റെജി, അഞ്ജന പി. സുനിൽകുമാർ, ജെയിൻ ഷാജി എന്നിവർ പങ്കെടുത്തു. സ്ക്കൂളുകളിൽ ലഭ്യമാക്കിയിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും എടുക്കുക അവ എഡിറ്റ് ചെയ്ത് വീഡിയോ വാർത്തകളാക്കി മാറ്റുക, ശബ്ദം ചേർക്കുക തുടങ്ങിയവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

വാർത്തനിർമ്മാണ പരിശീലനത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ 2019-21 ബാച്ചിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2019 ജനുവരി 23 രാവിലെ 10 . 30ന് നടത്തി. 56 എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതിയ വരിൽ 24 പേർ യോഗ്യത നേടി.. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.


ഇലക്ട്രോണിക്സ് പരിശീലനം.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സിൽ പരിശീലനം നൽകി. എല്ലാ ഇലക്ടോണിക്സ് ഉപകരണങ്ങളിലും അന്തർലീനമായ അടിസ്ഥാന തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതായിരുന്നു പരിശീലനം. സ്ക്കൂളിൽ ലഭ്യമായ രണ്ട് ഇലക്ട്രോണിക്സ് കിറ്റിനു പുറമെ സമീപ സ്ക്കൂളുകളിലെ ഇലക്ട്രോണിക്സ് കിറ്റുകൾ കൂടി ശേഖരിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. വിവിധ ഇനം സെൻസറുകളുടെ പ്രവർത്തനവും ഇലക്ട്രോണിക് സർക്ക്യൂട്ടുകളും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ മനസ്സിലാക്കി. ഇലക്ട്രോണിക്സ് കിറ്റിനൊപ്പം നൽകിയിരുന്ന ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു നോക്കി.

ഇലക്ട്രോണിക്സ് പരിശീലനം

ഹാർഡ്‌വെയർ പരിശീലനം.

സ്ക്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനവും ഉപയോഗവും വിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം. നൽകിയത്. കമ്പ്യൂട്ടർ ഘടകങ്ങൾ തിരിച്ചറിയുന്നതിനും അവയുടെ ഘടയും പ്രവർത്തനവും മനസ്സിലാക്കുന്നതിനും ഹാർഡ്‌വെയർ പരിശീലനം സഹായിച്ചു. കമ്പ്യൂട്ടർ ഘടകങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിക്കുന്ന ഒരു അസൈൻമെന്റ് കുട്ടികൾക്ക് നൽകി. പഴയ പ്രവർത്തനക്ഷമമല്ലാത്ത ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് തുറന്നു പരിശോധിക്കാനും തിരിച്ച് സെറ്റുചെയ്യാനും അവസരം നൽകി.

ഹാർഡ്‌വെയർ പരിശീലനം

ലിറ്റിൽ കൈറ്റ്സ് എറണാകുളം റവന്യൂജില്ലാ സഹവാസ ക്യാമ്പ്

എറണാകുളം റവന്യൂ ജില്ലാ ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ആര്യ സുരേഷ്, ആശിഷ് എസ്. എന്നിവർ അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.

റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ

അംഗങ്ങളുടെ പട്ടിക (2018-19)
ക്രമ നം. അ‍ഡ്മിഷൻ നം. പേര് ക്രമ നം. അ‍ഡ്മിഷൻ നം. പേര്
1 11338 അദ്വൈത് കെ. എസ്. 2 11546 ആൽബിൻ ഷാജി ചാക്കോ
3 11347 അനന്തകൃഷ്ണൻ പി. എസ്. 4 11530 അനന്തു സുരേഷ്
5 11528 ആശിഷ് എസ്. 6 11551 ഡാനിയേൽ ബേബി
7 11559 ഡാനിയേൽ ജോ ജെ. 8 11550 ഗോകുൽ ഇ. കെ.
9 11340 ഗോപു ഗിരീഷ് 10 11527 ഹരികൃഷ്ണൻ അശോക്
11 11510 ജെയിൻ ഷാജി 12 11418 നിതേഷ് ഉയ്കൈ
13 11526 സൂരജ് വി. എസ്. 14 11561 ആൽവിന ആൻ ജെയിംസ്
15 11525 അഞ്ജന പി. സുനിൽകുമാർ 16 11541 അഞ്ജിത അജയൻ
17 11540 അനുഷ ബൈജു 18 11345 ആര്യ സുരേഷ്
19 11573 അശ്വതി മുരളി 20 11515 ബ്രിൽറ്റി ബേബി
21 11572 ഗായത്രി ശ്രീകുമാർ 22 11563 ഗൗരി എസ്.
23 11514 ഹർഷ കെ. ബി. 24 11562 ജിത ബിജു
25 11337 കൃഷ്ണപ്രിയ എം. എ. 26 11539 ക്ഷേമ മനോജ്
27 11548 ലാവണ്യ രാധ അനിൽ 28 11513 മരിയ റെജി
29 11535 മീര സുരേഷ് 30 11518 മീര വി. ജാസ്മിൻ
31 11542 നന്ദന അനീഷ് 32 11553 നന്ദന ജയകുമാർ
33 11564 നന്ദന രവീന്ദ്രൻ 34 11543 നന്ദന സാബു
35 11565 നന്ദന സജി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ

ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു.(26/07/2018)
ഹൈടെക് ക്ലാസ്സ്മുറികൾക്ക് ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന പിന്തുണാ സംവിധാനത്തിന്റെ ഭാഗമായി 8, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സുകൾ പ്രോജക്ടർ സജ്ജീകരിക്കുന്നതിനുള്ള പരിശീലനം നൽകുന്നു.
ലിറ്റിൽ കൈറ്റ്സുകൾ പരിശീലനത്തിൽ
പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
ലിറ്റിൽ കൈറ്റുകൾതയ്യാറാക്കിയ പശ്ചാത്തലചിത്രം
ലിറ്റിൽ കൈറ്റുകൾതയ്യാറാക്കിയ പശ്ചാത്തലചിത്രം
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം (30/08/2018)
'വിദ്യാലയ വർത്തമാനം' 2018 ജൂൺ ലക്കം പ്രകാശനം.
ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ക്വിസ് മത്സര വിജയികൾ
2011 ൽ കുട്ടികൾക്കായി നടത്തിയ അനിമേഷൻ പരിശീലനം (ants) ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാമൻമാസ്റ്റർ കൂത്താട്ടുകുളം നയിക്കുന്നു.