"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(updation) |
(updation) |
||
വരി 8: | വരി 8: | ||
|സ്കൂൾ കോഡ്=36037 | |സ്കൂൾ കോഡ്=36037 | ||
|അധ്യയനവർഷം=2018*-2019 | |അധ്യയനവർഷം=2018*-2019 | ||
|യൂണിറ്റ് നമ്പർ=LK/36037 | |യൂണിറ്റ് നമ്പർ=LK/201/36037 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര |
13:03, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ മാഗസിൻ2019:
36037-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36037 |
യൂണിറ്റ് നമ്പർ | LK/201/36037 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വി, ജ്യോതി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആർ രാജേഷ് |
അവസാനം തിരുത്തിയത് | |
17-02-2019 | 36037alappuzha |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .
ആദ്യഘട്ട പരിശീലനം
മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.
സ്‌കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 14/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.30 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾ നൽകാനും പരിശീലിച്ചു. സ്‌കൂൾ എസ്സ് ഐ റ്റി സി എം രാജേഷ് കുമാർ സാറായിരുന്നു ക്ലാസ് നയിച്ചത്. മദ്യപിച്ചു വാഹനം ഓടികികരുത് എന്ന ആശയത്തെ അടിസ്ഥാനമാക്കി നർകിയ ചിത്രങ്ങളും ശബ്‌ദ ഫയലും ഉപയോഗിച്ച് കുട്ടികൾ ആനിമേഷൻ പിലിം തയ്യാറാക്കി. അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . ഉച്ച ഭക്ഷണത്തിനു ശേഷം കുട്ടികൾ ആനിമേഷൻ പിലിം തയ്യാറാക്കി. ചെയ്ത ആനിമേഷൻ അവതരിപ്പിച്ചു. വൈകുന്നേരം 04.30 ക്ലാസ്സ് അവസാനിച്ചു .
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനായി ഉള്ള ഒരു ആലോചന യോഗം നടന്നു. ഒരു പത്രാധിപ സമതി രൂപീകരിച്ചു. കുട്ടികൾ തന്നെ മറ്റ് ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും കഥയും, കവിതയും ശേഖരിച്ചു.ഈ പ്രവർത്തനം നടക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്ക് മലയാളം ടൈപ്പ് ,ചെയ്യുന്നതിനുള്ള പരിശിലനം നൽകി. കു‌്‌ികൾ തന്നെ സൃഷ്ടികൾ ടൈപ്പ് ചെയ്ത് ജനുവരി 19 ന് തന്നെ മാഗസിൻ പ്രകാശനം ചെയ്തു
ഡിജിറ്റൽ മാഡസിൻ കാണുന്നതിന് നിറവ് ൽ ക്ലിക്ക് ചെയ്യുക
നിറവ്
വിദഗ്ധരുടെ ക്ലാസ്സ്
സ്‌കുളിലെ പൂർവ്വ വിദ്യാർത്ഥിയായും നിസ്സാൻ ഡിജിറ്റൾ ഹബിലെ സോഫറ്റ് വെയർ എഞ്ചിനിയറുമായ വിഷ്‌ണു ആണ് ക്ലാസ്സ് എടത്തത്. 2/2/19 ശനിയാഴ്ച 10 മുതല്ഡ 1 മണി വരെയായിരുന്നു ക്ലാസ്സ് പൈത്തൺ ഗ്രാഫിക്സ് ഉപയോഗിക്കാതെ ഡോട്ടുകൾ കൊണ്ട് പാറ്റേൺ തയ്യാറാക്കുന്ന പ്രോഗ്രാമുകളാണ് ചെയ്തത്. കുട്ടികൾ വളരെ താൽപര്യത്തോടെയാമ് ക്ലാസ്സ് കേട്ടത്. തുടർന്ന വാഹനങ്ങളിൽ പ്രോഗ്രാം കോഡിങ്ങിന്റെ ആവശ്യകതയും അതിന്റെ അനന്ത സാധ്യതകളെ കുറിച്ചും കുട്ടികളടെ സംശയങ്ങൾക്ക് മറുപടി നൽകി.
തനതു പ്രവർത്തനങ്ങൽ
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്നുള്ളത് കൊണ്ട് തന്നെ ആദ്യപടി എന്നോണം സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ ജോലികൾ ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്തത്, തുടർപ്രവർത്തനം എന്ന രീതിയിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നത് സജീവ പരിഗണനയിലാണ്. രക്ഷാകർത്താക്കൾക്കും, ഭിന്നഷേഷിയുള്ള കുുട്ടികൾക്കും ഉള്ള കംപ്യൂടർ പരിശീലനവും സജീവ പരിഗണനയിലാണ്.
2019-21 ബാച്ചിന്റെ ആരംഭം
കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്കുള്ള കുട്ടികളുടെ സെലക്ഷൻ നടത്തി. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുകത്തു. ഇതിൽ നിന്നും യോഗ്യത നേടിയ 40 കുട്ടികളെ തെരെഞ്ഞെടുത്തു. പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു ചേർത്തു. തിറ്രിൽ കൈറ്റ്സിന്റെ പ്രവർത്തനത്തെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു