"ജി.എച്ച്.എസ്.എസ്. അരീക്കോട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
==സ്കൂൾ നാടക കളരി.== | ==സ്കൂൾ നാടക കളരി.== | ||
<p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ | <p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നാടക കളരി പ്രവർത്തിക്കുന്നു.പി.സുബ്രഹ്മണ്യൻ.പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ഉപ ജില്ല,ജില്ലാതലത്തിൽ മികച്ച വിജയകരസ്ഥമാക്കാൻ സ്കൂളിന് സാധിക്കുന്നു. | ||
ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്. | ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്. | ||
നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:<br> | നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:<br> |
11:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. 2018-19 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയേ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികൾ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ അച്ചടി മാസികകൾ എന്നിവ പ്രസിധീകരിക്കുകയും ചെയ്യുന്നു. സാഹിത്യ ശില്പശാല, നാടൻപാട്ട് ശില്പശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.
സ്കൂൾ നാടക കളരി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നാടക കളരി പ്രവർത്തിക്കുന്നു.പി.സുബ്രഹ്മണ്യൻ.പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ഉപ ജില്ല,ജില്ലാതലത്തിൽ മികച്ച വിജയകരസ്ഥമാക്കാൻ സ്കൂളിന് സാധിക്കുന്നു.
ഈ പരിശീലന ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പദ്ധതികൾ കേവലം ഒരു നാടകത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. മറിച്ചു തുടർന്ന് കൊണ്ടുപോകുവാൻ കഴിയുന്ന ഒരു സ്വയം കണ്ടെത്തൽ പ്രക്രിയകൂടിയാണ്.
നാടക കളരിയിലൂടെ കടന്നു പോകുന്ന മുഖ്യ വിഷയങ്ങൾ ഇതൊക്കെയാണ്:
• ഒരു വിഷയത്തെ എങ്ങിനെയെല്ലാം സമീപിക്കാം, അത് എങ്ങിനെയെല്ലാം പറയുവാൻ കഴിയും
• ഭാവനയെ വളർത്തുന്ന ഏതെല്ലാം ഘടകങ്ങൾ നമ്മുടെ ഉള്ളിൽ സജീവമാണ് എന്നുള്ള അന്വേഷണം
• എങ്ങനെയാണ് നമ്മുടെ ശാരീരിക പ്രതികരണങ്ങൾ വളരുന്നത്
• അങ്ങിനെ നമ്മുടെ ക്രിയാത്മകതയെ എങ്ങിനെ ഒരു സൃഷ്ടിയാക്കാം
ഇതിലൂടെ ഉരുത്തിരിയുന്ന നാടകത്തെ ഒരു വേദിയിലവതരിപ്പിക്കുന്നതിലൂടെ നാടക കളരി പൂർണമാകുന്നു
പാവ നിർമാണവും പാവനാടകവും
കർണാടക സംസ്ഥാനത്തെ ദക്ഷിണ കാനറ ജില്ലയിലും കാസർഗോഡ് ജില്ലയിലും കാണുന്ന കലാരൂപമാണ് യക്ഷഗാന ബൊമ്മയാട്ടം അഥവാ പാവനാടകം. ചരടും ദണ്ഡും ഉപയോഗിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ചരടും ദണ്ഡും ഉപയോഗിച്ച് ചലിപ്പിച്ചാണ് പാവനാടകം അവതരിപ്പിക്കുന്നത്. പാവകളെ ഉപയോഗപ്പെടുത്തി യക്ഷഗാനം അവതരിപ്പിക്കുമ്പോൾ അതിനെ യക്ഷഗാന ബൊമ്മയാട്ടം എന്നാണ് വിളിക്കുക. മരം കൊണ്ട് നിർമിച്ച പാവകൾക്ക് നിറം നൽകിയും വസ്ത്രങ്ങൾ അണിയിച്ചുമാണ് കഥകളിലെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു തിരശ്ശീലയുടെ പുറകിൽ നിന്ന് ബൊമ്മയാട്ടം നിയന്ത്രിയ്ക്കുന്നു. യക്ഷഗാനത്തിലെപ്പോലെതന്നെ സംഗീത ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. ഗാനത്തോടൊപ്പം സംഭാഷണത്തിലൂടെ കഥപറച്ചിൽ അനുസരിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇപ്പോൾ ഈ കലാരൂപം വംശനാശത്തിന്റെ വഴിയിലാണ്.അരീക്കോട് ജി.എച്ച്.എസ്.എസ്.വിദ്യാർത്ഥികൾക്ക് പാവ നിർമാണത്തിലും പാവനാടക അവതരണത്തിലും പരിശീലനം നൽകുന്നുണ്ട്. പാഠഭാഗങ്ങൾ പാവനാടക രൂപത്തിൽ അവതരിപ്പിക്കാറുണ്ട്.