"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 168: | വരി 168: | ||
പറങ്കി = മുളക് | പറങ്കി = മുളക് | ||
പായുക = ഓടുക | പായുക = ഓടുക | ||
പാരുക = ഒഴിക്കുക | |||
പൈ = പശു | പൈ = പശു | ||
പൈക്കുക = വിശക്കുക | പൈക്കുക = വിശക്കുക |
16:15, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമമാണ് പടിയൂർ. കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പടിയൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് പടിയൂർ. അതിർത്തികൾ:
വാർഡുകൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
പ്രധാന സാംസ്കാരികകേന്ദ്രങ്ങൾ:
ധനകാര്യ സ്ഥാപനങ്ങൾ
1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് 1964 ജനുവരി 1-ന് ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. പടിയൂർ എന്ന് കേൾക്കുമ്പോൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിൽ തെളിഞ്ഞുവരിക ഇപ്പോഴത്തെ സ്റ്റേറ്റ് ഹൈവേയുടെ ഇരുഭാഗത്തുമായി കിടക്കുന്ന പ്രദേശമായിരിക്കും. എന്നാൽ പഴയ പടിയൂർ എന്നത് പഴയ റോഡും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശവും ആണ്. പഴശ്ശി പദ്ധതിക്കുവേണ്ടി സ്ഥലം എറ്റെടുത്തതോടുകൂടി പഴയ പടിയൂർ ഇല്ലാതായി. 1976 ഓടു കൂടിയാണ് പുതിയ പടിയൂർ ഉണ്ടായത്. മുസ്ലിം ഖബർ മുതൽ പൂവം വരെയും മടപ്പുര ഭാഗം, മുച്ചിലോട്ടു കാവ് തുടങ്ങിയ പ്രദേശങ്ങളും ഉൾപെട്ടതാണ് പഴയ പടിയൂർ. അതിനോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളാണ് ചാളംവയൽ, പുലിക്കാട്, ഞാലിൽ, വള്ളിത്തല , കൊമ്പൻപാറ, ആര്യങ്കോട്, കായക്കാംചാൽ(സ്കൂൾ തട്ട് ), നിടിയോടിച്ചാൽ, എരങ്കോക്കുന്ന് (ആശ്രമം എസ്റ്റേറ്റ്) തുടങ്ങിയവ. അന്ന് ആൾപ്പാർപ്പുള്ള പ്രദേശങ്ങൾ വളരെ കുറവായിരുന്നു. കുടുംബങ്ങൾ കുറവും സ്ഥലം കൂടുതലും. പഴയ പടിയൂർ വില്ലേജ് വളരെ വലിയ വില്ലേജ് ആയിരുന്നു. പെരുമണ്ണ് തൊട്ടു പേരട്ട വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വില്ലേജ്. ഈ പ്രദേശങ്ങളൊക്കെ അന്ന് കല്യാട്ട് ജന്മിമാരുടെ കൈവശത്തിലായിരുന്നു. ഈ സ്ഥലങ്ങളിൽ കൃഷിപ്പണി ചെയ്യാൻ വേണ്ടി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്നവരാണ് പടിയൂർ പ്രദേശത്ത് ഉണ്ടായിരുന്ന ആദിതാമസക്കാർ എന്നാണു പറയപ്പെടുന്നത്.ഏറിയാൽ ഒരു 150 വർഷത്തെ പഴക്കമേ ഇന്നത്തെ പടിയുരിനു അവകാശപ്പെടാൻ കഴിയുകയുള്ളൂ. |
പ്രാദേശിക പദവിജ്ഞാനകോശം
ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. |
അ
അനക്ക് = എനിക്ക് അയിന് = അതിന് അയിലേ = അതിലൂടെ അപ്രത്ത് = അപ്പുറത്ത് അങ്ങട്ട = അയൽപക്കം അന്റെ = എന്റെ അത്രപ്പൊടി = അത്രയും കുറവ് അയല് = അഴ അട്ടം = മച്ച് അടച്ചൂറ്റി = അടപലക
ആ
ആദീം പൂതീം = ആദ്യം മുതൽ പോയിന് = പോയിരുന്നു ആട = അവിടെ ആയത്തിൽ = ആഴത്തിൽ ആറിയിടുക = വിരിച്ചിടുക ആല് = അഴ
ഇ
ഇണ്ട് = ഉണ്ട് ഇന്നോടാര് = നിന്നോടാര് ഇത്രപ്പാട് = ഇത്രയധികം ഇത്രപ്പൊടി = വളരെ കുറച്ച്
ഈ
ഈമ്പുക = നുണയുക ഈട = ഇവിടെ ഈലേക്കൂടി = ഈവഴി
ഉ
ഉയീ = അയ്യോ ഉരിയാടുക = മിണ്ടുക ഉരിക്കുക = പൊതിക്കുക
എ
എണങ്ങൻ = അളിയൻ എന്നിറ്റ് = എന്നിട്ട് എറച്ചി = ഇറച്ചി എന്ത്ന്നാ = എന്താണ് എറയം = വരാന്ത
ഏ
ഏച്ചി = ചേച്ചി ഏടപ്പോന്ന് = എവിടെ പോകുന്നു ഏഡ്ത്തു = എവിടെ ഏഡ്യാ = എവിടെയാ ഏട്ടൻ = ചേട്ടൻ
ഒ
ഒരള് = ഉരൽ ഒപ്പരം = ഒരുമിച്ച് ഒരിക്ക = ഒരു തവണ ഒലുമ്പുക = പിഴിഞ്ഞെടുക്കുക
ഓ
ഓൻ = അവൻ ഓറ് = അവർ ഓള് = അവൾ ഓന്റെ = അവന്റെ
ക
കയിഞ്ഞു = കഴിഞ്ഞു കലമ്പി = വഴക്കുപറഞ്ഞു കയ്യല്ല = കഴിയില്ല കടച്ചിൽ = വേദന കത്ത്യാള് = വാക്കത്തി കയില് = തവി കാളി = കരഞ്ഞു കാമ്പ് = വാഴപ്പിണ്ടി കീഞ്ഞു = ഇറങ്ങി കൂട്ടാൻ = കറി കൂമ്പ് = വാഴച്ചുണ്ട് കെരണ്ട് = കിണർ കൊള്ളി = വിറക് കൊത്തമ്പാരി = മല്ലി കോരിയ = സ്പൂൺ കോയക്ക = കോവയ്ക്ക കോയി = കോഴി കൂട്ടം കൂടുക = വഴക്കുപറയുക കുമിൽ = കൂൺ കോപ്പ = കപ്പ് കൊക്ക = തോട്ടി കൈക്കലത്തുണി= കരിക്കലത്തുണി കൊച്ച = കൊക്ക് കൊരക്കുക = ചുമയ്ക്കുക
ച
ചാടുക = കളയുക ചേരി = ചകിരി ചിമ്മിണി = മണ്ണെണ്ണവിളക്ക് ചൊണങ്ങുക = ചുരണ്ടുക ചൊങ്ക് = ഭംഗി ചേതി = വരാന്ത ചിക്ക് = ഝഡ ചെമ്പോത്ത് = ഉപ്പൻ ചൂളി = ചെതുമ്പൽ
ഞ
ഞ്ഞീ = നീ ഞാള്= ഞങ്ങൾ ഞമ്മള്= ഞങ്ങൾ
ത
തച്ചലക്കുക = അടിച്ചലക്കുക തോനെ = കൂടുതൽ തൊപ്പൻ = കൂടുതൽ തായത്ത് = താഴെ തേച്ച് വടിക്കുക = കഴുകി വൃത്തിയാക്കുക താച്ചുക = കിടക്കുക
പ
പറയറാ = പറയൂ പോട് = പോയ്ക്കൊള്ളൂ പറങ്കി = മുളക് പായുക = ഓടുക പാരുക = ഒഴിക്കുക പൈ = പശു പൈക്കുക = വിശക്കുക പൊര = വീട് പാങ്ങ് = ഭംഗി പുനയുക = പിറുപിറുക്കുക പാറാടൻ = വവ്വാൽ പിരാന്ത് = ഭ്രാന്ത് പിട്ട് = പുട്ട് പെരിയ = വഴി പല = പലക പൊക്കിള = കുമിള പുയ്യാപ്ല = കിളിമീൻ പൊട്ടാസ് = പടക്കം പാട്ട = കപ്പ് പീടിയ = കട
ബ
ബസി = ഭക്ഷണം കഴിക്കാനുള്ള പരന്ന പാത്രം ബോണിയ = കലം ബത്താസ്= മധുരക്കിഴങ്ങ് ബെടക്ക് = മോശം
മ
മയ്യാല = സന്ധ്യ മോന്തി = മൂവന്തി (ത്രിസന്ധ്യ) മുടി വാരുക = തലമുടി ചീകുക മയ പാറുക = മഴ ചിന്നം ചിന്നം പെയ്യുക മാച്ചി = ചൂല് മീട് = മുഖം മൂരുക = കൊയ്യുക മുരുട = മൊന്ത മൂർത്തി = മൂർദ്ധാവ് മൊത്തി = മുഖം മേല് = ശരീരം മുള്ളൂത്തി = പിൻ മുക്ക് = കവല മൂടി = അടപ്പ്
വ
വണ്ണം = ഗമ വണ്ണാമ്പല= ചുക്രിവല വേറുക = വിതറുക വറവ് = തോരൻ വെണ്ണീർ = ചാരം വായ = വാഴ വണ്ണാൻ = എട്ടുകാലി