"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 106: വരി 106:
ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി.  
ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി.  
തുട൪പ്രവ൪ത്തനങ്ങളായികവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ  പുതുക്കൽഎന്നിവ നടന്നുവരുന്നു.
തുട൪പ്രവ൪ത്തനങ്ങളായികവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ  പുതുക്കൽഎന്നിവ നടന്നുവരുന്നു.
 
<gallery>
[[പ്രമാണം:Class Library 6A.jpg|ലഘുചിത്രം]]
Class Library 6A.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>


ലഹരിവിരുദ്ധദിനം     
ലഹരിവിരുദ്ധദിനം     

16:36, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി ഒ
കൊടുവള്ളി വഴി
,
673582
,
കോഴിക്കോട്‌‌ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04952297009
ഇമെയിൽneeleswaramhighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്‌‌
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറസിയ കെ
പ്രധാന അദ്ധ്യാപകൻഹേമലത കെ
അവസാനം തിരുത്തിയത്
05-09-201847042


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട്‌‌ നഗരത്തിൽ നിന്ന് 30 കി മി അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം. ' ഈ വിദ്യാലയം കോഴിക്കോട്‌‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

                       1921 -ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.
                        നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.

ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.

                       1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു  ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. 
                   
                        3ഏക്കർ 10 സെന്റ് സ്ഥലമാണ് കമ്മററി അന്ന് വാങ്ങിയത്. ഹൈസ്കൂൾ ക്ലാസ്സുകൾ തൊട്ടടുത്ത മദ്രസ്സാ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 മുതൽ 1976 വരെ  പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് വാസുമാസ്റററായിരുന്നു. 1977-മാർച്ചിൽ ആദ്യ SSLC ബാച്ചിലെ 56 കുട്ടികൾ പരീക്ഷയെഴുതി. വാസന്തി ടീച്ചറായിരുന്നു പൂർണ്ണ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കുട്ടികൾ വർദ്ധിച്ചപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭാവന ചെയ്ത ഓലകൾ കൊണ്ട് ഷെഡുകളുണ്ടാക്കി  അധ്യായനം നടത്തേണ്ടി വന്നു. ഷെഡ്ഡുകളുടെ നിർമ്മാണ ചുമതല പിന്നീട് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തുമാണ് നിർവഹിച്ചത്. 2004 വരെ ഇത്തരം ഓല ഷെഡുകളിൽ അധ്യായനം നടത്തിയിരുന്നു.
        ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം 1979 ജൂൺ 18ന് R.D.D.Pപാർവ്വതി നേത്യാർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാററം വരുത്തി.കോഴിക്കോട്  ജില്ലാ പഞ്ചായത്ത് 1998-99 വർഷത്തിൽ 5 ക്ലാസ്സ് മുറികളും2000-2001 വർഷത്തിൽ 5ക്ലാസ്സ് മുറികളും അനുവദിച്ചു.ഇക്കാര്യത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ മൗലവിയുടെയും, ജോസ് കടമ്പനാടിന്റെയും സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വേണു കല്ലുരുട്ടിയുടെ ശ്രമഫലമായി 2003-2004  വർഷത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കഞ്ഞിപ്പുരയും കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത്  നിർമ്മിച്ചു.കുന്നമംഗലം ബ്ലോക്കിന്റെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 1988-89 ൽ ലഭിച്ചതാണ് ഇപ്പോഴത്തെ ആസ്ബറേറാസ് മേഞ്ഞ നാലു ക്ലാസ്സ് മുറികൾ.ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ചത് എ എം അഹമ്മദ് കുട്ടി ഹാജിയാണ്.ശുദ്ധ ജല വിതരണവും സാനിറേറഷൻ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയത് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ചതാണ്.അവസാനമായി കേരള വാട്ടർ അതോറിററി കുടിവെളള വിതരണം ഏർപ്പെടുത്തി.
           എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാര്യമായ സഹായസഹകരണങ്ങൾ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. 2002-2003  വർഷത്തിൽ ഇ.അഹമ്മദ് എം.പി യുടെഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ അനുവദിക്കുകയുണ്ടായി.  എം.പി അബ്ദുസമദ് സമദാനിയുടെ എം.പി ഫണ്ടിൽ നിന്ന് ചുററുമതിലിനും കളിസ്ഥലത്തിനും തുക അനുവദിച്ചു.
              യു.സി രാമൻ എം എൽ എ യുടെ  ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നിർമ്മാണത്തിന് ധനസഹായം ലഭിച്ചു. 12കമ്പ്യൂട്ടറുകളുളള മികച്ച ഒരു കമ്പ്യൂട്ടർ ലാബ്ഒന്നിവിടെ പ്രവർത്തിച്ചു വരുന്നു.സർവ്വ ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം 2003-2004 വർഷത്തിൽ 6 ക്ലാസ്സ്മുറികൾ അനുവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ 2002-2003 വർഷത്തിൽ സ്റേറജ് , ലൈബ്രറി കെട്ടിടം എന്നിവ നിർമ്മിച്ചു. 6000 -ത്തോളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഈ സ്ഥാപനത്തിനൊരു മുതൽ കൂട്ടാണ്. 
                    

യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻ..............നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്, പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു.

     ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.............വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 63അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും  പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.



അവലംബം:-കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച

                             'ഇന്നോളം' - വിദ്യാലയചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രവേശനോത്സവം

അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു.......

SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം, കൗൺസില൪ ശ്രീമതി. ബുഷ് റ ഒന്നാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം, S.S.L.C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികളായ ............................ഉപഹാരങ്ങൾ നല്കി. ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത് അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.





വിദ്യാരംഗം കലാസാഹിത്യവേദി വായന ദിനം

വിരൽത്തുമ്പിൽ വിജ്‍ഞാനം മാടി വിളിക്കുന്നു. ഒരു മൃദുസ്പ൪ശനത്താൽ നമുക്കായ് പുതുലോകം തുറക്കപ്പെടുന്നു. വിവേചനബുദ്ധിയോടെ അവയെ സമീപിച്ചാൽ കാലം നമുക്കുമുമ്പിൽ ശിരസ്സു നമിക്കും. ചിന്തകളിലൂടെ ഒരായുസ്സുകൊണ്ട് പറന്നു

തീ൪ക്കാനുളള അത്ഭുതമന്ത്രമാണ് വായന. വായന ഒരു ലഹരിയാക്കൂ; ആ ലഹരി നൽകുന്ന ആനന്ദം അനുഭവിച്ചറിയൂ. ഇതിനാവട്ടേ വേണ്ടത് മാനസികമായ തയ്യാറെടുപ്പുമാത്രം. വായിക്കാം; പുസ്തകങ്ങൾ മത്രമല്ല, തന്റെ ചുറ്റുപാടുകൾ, പ്രകൃതി, നല്ല മനുഷ്യ൪, മറ്റ് ജീവജാലങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, കരുതലുകൾ, പങ്കുവയ്ക്കലുകൾ ഒക്കെ നാം വായിച്ചെടുക്കണം. ഒരു നല്ല സമൂഹസൃഷ്ടിക്ക് ഇത് അത്യാവശ്യം തന്നെ. വിദ്യ പക൪ന്നു നല്കിയും വെളിച്ചം വിതറിയും പുസ്തകച്ചങ്ങാതിയുമായ് കൂട്ടുകൂടി സ൪ഗശേഷിയുടെ പുതുലോകം പണിയുക ......

മലയാളിയിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കരുടെ ഓ൪മകൾക്കു മുമ്പിൽ നമ്രശിരസ്കരായ് നില്പൂ നാം....... മുൻകൂട്ടി S.R.Gയിൽ തീരുമാനിച്ച പ്രകാരം രാവിലെ ചേ൪ന്ന അസംബ്ലിയിൽ ബിന്ദു ടീച്ച൪ പി. എൻ. പണിക്ക൪ അനുസ്മരണം നടത്തി. സാഹിത്യ പ്രശ്നോത്തരി,ചുമ൪മാസിക പ്രദ൪ശനം, സാഹിത്യകാരന്മാരെ (അവരുടെ വിളിപ്പേരുകൾ ഉൾപ്പെടെ) പരിചയപ്പെടൽ, പുസ്തകപ്രദ൪ശനം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, അമ്മ വായന എന്നിവ നടന്നു. വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. തുട൪പ്രവ൪ത്തനങ്ങളായികവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ പുതുക്കൽഎന്നിവ നടന്നുവരുന്നു.

ലഹരിവിരുദ്ധദിനം

         ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച്  27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ -  ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

ബഷീ൪ അനുസ്മരണം ജൂലായ് മാസത്തിൽ വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.

പഴമയെ തൊട്ടറിയുക കടന്നുപോയ വഴികൾ മറക്കരുതല്ലോ! കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ...................... എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു.

പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് (ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി,.....................



രാമായണമാസത്തിൽ യാതനകളുടെ കരിമേഘങ്ങളെ രാമായണശീലുകളാൽ പടികടത്താനായി ക൪ക്കിടകമിങ്ങെത്തി..... കലിതുളളി പെയ്യുന്നു ക൪ക്കിടകം... ….തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കാവ്യശൈലിയും മഹാഭാരതം കിളിപ്പാട്ടിലെ ഖാണ്ഡവവനം എരിയുമ്പോഴുളള ശാ൪ങപ്പക്ഷിയുടെ വിലാപവും മക്കളുടെ മറുപടിയും മാത‍ൃ-പുത്ര സ്നേഹത്തിന്റെ പ്രതീകമായി കുട്ടികൾക്ക് നല്കി, കൂടെ എഴുത്തച്ഛന്റെ അ൪ത്ഥ പൂ൪ണമായ വരികളും .....വൈകാരികത വാക്കുകളിലൂടെ -

ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി. 

ചാന്ദ്രദിനം

ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികൾ വിവരിച്ചു. പാനൽ പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷൻ, ചന്ദ്രനിലേയ്ക്ക്), ചുമ൪മാസികനി൪മ്മാണം, പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1924 - 1929
1929 - 1941
1941 - 1942
1942 - 1951 സുബ്രമണ്യൻ
1951 - 1955 ജോൺ ജെ മററം
1955- 1958 ശ്രീനാരായണൻ
1958 - 1961 മഹേന്ദ്രൻ
1961 - 1972 കുഞ്ഞബ്ദുള്ള ടി
1972 - 1983 മൂസക്കോയ പി കെ

കുട്ടികൃഷ്ണൻ

1983 - 1987 സുബ്രമണ്യൻ ടി
1987 - 1988 വാസു കെ
1989 - 1990 നാരായണൻ നമ്പൂതിരി

‌ഉമ്മുക്കുൽസു കെ എം

1990 - 1992 സരോജിനി സി പി
1992 - 2001 ദേവേശൻ
2001 - 2002 എൽസമ്മ സി ടി
2002- 2004 ശ്യാമള എ ൻ
2004- 2005 ഉഷ
2006 - 2008 മഞ്ചറ മുഹമ്മദലി
2008 - 2010 ലില്ലിക്കുട്ടി
2010-2014 സെബാസ്റ്റ്യൻ തോമസ്
2014-2015 മോഹൻകുമാർ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


<{{#multimaps: 11.345074, 75.9566854 | width=350px height=350 | zoom=13 }}>