"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 123: വരി 123:


='''<font color=#FF104A>കലാപാഠം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു</font>'''=
='''<font color=#FF104A>കലാപാഠം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു</font>'''=
[[ പ്രമാണം:39006 kala.jpg|thumb|കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ]]
''ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 14- പൊതുവിദ്യാഭ്യാസ വകുപ്പും, കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി 04/08/2018 ന് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച് എസ് എസിൽ വച്ച് നടന്ന കലാപാഠം കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബിപിൻ ഭാസ്കർ വിതരണം ചെയ്തു''
''ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 14- പൊതുവിദ്യാഭ്യാസ വകുപ്പും, കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി 04/08/2018 ന് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച് എസ് എസിൽ വച്ച് നടന്ന കലാപാഠം കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബിപിൻ ഭാസ്കർ വിതരണം ചെയ്തു''
[[ പ്രമാണം:39006 kala.jpg|thumb|കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ]]


='''<font color=#FF104A>സ്വാതന്ത്ര്യദിനം ആഘോഷിച്ചു</font>'''=
='''<font color=#FF104A>സ്വാതന്ത്ര്യദിനം ആഘോഷിച്ചു</font>'''=

20:32, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മാർഗ്ഗ ദർശി

വാർത്തകൾ

പ്രവേശനോത്സവം നടത്തി

ചെറിയവെളിനല്ലൂർ: ജൂൺ 1 : വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. എൻ സി സി, ജെ ആർ സി, സ്കൗട്ട്&ഗൈഡ്സ് എന്നിവർ കുട്ടികളെ സ്വാഗതം ചെയ്തു.എസ് എസ് എൽസി ഫുൾ A+, മാത്സ് A+ കിട്ടിയ കുട്ടികളെ അനുമോദിച്ചു.

ഫുൾ എ പ്ലസ്-2018






പരിസ്ഥിതി ദിനം ആചരിച്ചു

ചെറിയവെളിനല്ലൂർ: ജൂൺ 5- വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിപിൻ ഭാസ്കർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. വ‍ൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി, പരിസ്ഥിതി ക്ലബ്ബ് , സയൻസ് ക്ലബ്ബ് , ജെ.ആർ.സി , സ്കൗട്ട് &ഗൈഡ്, എൻ.സി.സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ പങ്കെടുത്തു.

പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ടു കൊണ്ട് ശ്രീ.ബിപിൻ ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നു








രാജ്യപുരസ്കാർ ജേതാക്കളെ അനുമോദിച്ചു

ചെറിയവെളിനല്ലൂർ : ജൂൺ 10 - ഈ വർഷം രാജ്യപുരസ്കാർ നേടിയ 20 ഗൈഡ് കുട്ടികളേയും 6സ്കൗട്ട് കുട്ടികളേയും അസംബ്ളിയിൽ അനുമോദിച്ചു. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എസ് അജിത്ത്, വാർഡ് മെമ്പർ ശ്രീ.ജെയിംസ്.എൻ.ചാക്കോ എന്നിവർ പങ്കെടുത്തു

രാജ്യപുരസ്കാർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു









ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം നടത്തി

ചെറിയവെളിനല്ലൂർ: ജൂൺ23- 'ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം ജൂൺ 23 ശനിയാഴ്ച ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബിപിൻ ഭാസ്കർ നിർവ്വഹിച്ചു.തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ ഹേമ ടീച്ചർ, നിഷ ടീച്ചർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഉച്ചയ്ക്ക് ശേഷം കൈറ്റിന്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചാർജുള്ള ജീവൻ രാജ് സാർ സെന്റർ സന്ദർശിക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു. 4.30ന് ക്ലാസ് അവസാനിച്ചു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, പോസ്റ്റർ രചന മത്സരം, പോസ്റ്റർ പതിപ്പിക്കൽ എന്നിവ നടത്തി

കുട്ടനാടിനൊരു കൈത്താങ്ങ്

ജെ ആർ സിയിലെ കുട്ടികൾ കുട്ടനാട് പ്രളയദുരന്തം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും അത്യാവശ്യസാധനങ്ങളും ശേഖരിച്ച് കൊട്ടാരക്കര ഓഫീസിൽ എത്തിച്ചു.

കുട്ടനാടിനൊരു കൈത്താങ്ങ്








ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി

ചെറിയവെളിനല്ലൂർ: ആഗസ്റ്റ്7- ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ നൗഷാദ് നിർവ്വഹിച്ചു.നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീ. സാം കെ ഡാനിയലും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ ജെയിംസ് എൻ ചാക്കോയും നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എസ് അജിത്ത്, സ്കൂൾ മാനേജർ ശ്രീ കെ മണി എന്നിവർ തദവസരത്തിൽ സന്നിഹരായിരുന്നു.


ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം ശ്രീമതി ഷീജ നൗഷാദ് നിർവ്വഹിക്കുന്നു








സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം

14/08/2018 ന് മൈലോട് റ്റി,ഇ എം വിഎച്ച് എസ് എസിൽ വച്ച് നടന്ന ഉപജില്ലാ സയൻസ് സെമിനാറിൽ ഈ സ്കൂളിലെ ജിൻസി ജോസ്പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി

സയൻസ് സെമിനാർ ഒന്നാം സ്ഥാനം








കലാപാഠം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ

ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 14- പൊതുവിദ്യാഭ്യാസ വകുപ്പും, കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി 04/08/2018 ന് കൊല്ലം വിമലഹൃദയ ഗേൾസ് എച്ച് എസ് എസിൽ വച്ച് നടന്ന കലാപാഠം കലാപഠന ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ ബിപിൻ ഭാസ്കർ വിതരണം ചെയ്തു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം

ചെറിയവെളിനല്ലൂർ: ആഗസ്റ്റ്15; കെ പി എംഎച്ച് എസ് എസിലെ സ്വാതന്ത്ര്യദിനാഘോഷം എൻ സി സി, സ്കൗട്ട് & ഗൈഡ് , ജെ ആർ സി , എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തിൽആഘോഷിച്ചു. പ്രിൻസിപ്പാൾ ശ്രീ.സന്തോഷ് സ്വാതന്ത്ര്യദിനസന്ദേശം അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിപിൻ ഭാസ്കർ ദേശീയ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ശ്രീ എസ് അജിത്ത്, വാർഡ് മെമ്പർ ജെയിംസ് എൻ ചാക്കോ എന്നിവർ പ്രസംഗിച്ചു. .തുടർന്ന് റോ‍ഡ് വിള ജംഗ്ഷൻ വരെ റാലി നടത്തി.

ജനറൽ പി ടി എ നടത്തി

ചെറിയവെളിനല്ലൂർ: ആഗസ്റ്റ്15;കെ പി എംഎച്ച് എസ് എസിലെ 2018-19 അധ്യയന വർഷത്തെ ആദ്യത്തെ ജനറൽ പി ടി എ ആഗസ്റ്റ്15 ബുധനാഴ്ച 11 മണിക്ക് നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ എസ് അജിത്ത് അധ്യക്ഷനായിരുന്നു. ഹയർസെക്കന്ററിയിലെ പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പാൾ ശ്രീ.സന്തോഷും ഹൈസ്കൂളിലെ പ്രവർത്തന റിപ്പോർട്ട് ഹെഡ്മാസ്റ്റർ ശ്രീ ബിപിൻ ഭാസ്കറും അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം പി ടി എ അംഗങ്ങളേയും മദർ പി ടി എ അംഗങ്ങളേയും തെരഞ്ഞെടുത്തു. പി ടി എ പ്രസിഡന്റ് ആയി ശ്രീ. സജീവിനേയും മദർ പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ഷൗഹാനത്ത് ബീവിയേയും തെരഞ്ഞെടുത്തു

സ്കൂളുകൾ 17 ന് അടയ്ക്കും

കനത്ത പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ സ്കൂളുകൾ ഓണാവധിക്കായി ആഗസ്റ്റ്17 ന് അടയ്ക്കും.

സ്കൗട്ട്&ഗൈഡ് ദുരിതാശ്വാസപ്രവർത്തനം നടത്തി

സാധനങ്ങൾ ശ്രീമതി ചിത്രയ്ക്ക് കൈമാറുന്നു

സ്കൗട്ട്&ഗൈഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി സാധനങ്ങൾ ശേഖരിച്ചു. ഇവ ഇളമാട് പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി ചിത്രയ്ക്ക് കൈമാറി.

ഓണാവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും

ചെറിയവെളിനല്ലൂർ: ആഗസ്റ്റ് 27-ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നാളെ തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ ജനങ്ങളെ താമസിപ്പിക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തും

നാളെ സ്കൂളുകൾക്ക് പ്രവർത്തിദിവസം

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നാളെ (01/09/2018, ശനി)പ്രവർത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു.