"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
== <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | == <font color="#663300"><strong>മറ്റുതാളുകൾ</strong></font>== | ||
* ''' [[ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്/അദ്ധ്യാപകർ|അദ്ധ്യാപകർ | * ''' [[ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്/അദ്ധ്യാപകർ|അദ്ധ്യാപകർ അനദ്ധ്യാപകർ]]''' | ||
* ''' [[സ്കൂളിന്റെ മിന്നും താരങ്ങൾ]]''' | * ''' [[സ്കൂളിന്റെ മിന്നും താരങ്ങൾ]]''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ | *പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ |
22:59, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ കളക്ട്രേറ്റ് പി.ഒ, , ആലപ്പുഴ 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 31 - 07 - 1974 |
വിവരങ്ങൾ | |
ഫോൺ | 04772260227 |
ഇമെയിൽ | 35009alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35009 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേഴ്സി കുഞ്ചാണ്ടി. |
പ്രധാന അദ്ധ്യാപകൻ | ഗോപാലകൃഷ്ണൻനായർ കെ |
അവസാനം തിരുത്തിയത് | |
29-08-2018 | Pr2470 |
ആലപ്പുഴ കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്ന് ഏകദേശം 250 മീറ്റർ കിഴക്കുവശത്തായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ .ഓഫീസിനു സമീപം സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.മുഹമ്മദൻസ് ഹയർസെക്കൻഡറി സ്ക്കൂൾ ഫോർ ഗേൾസ്.1974 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന്.'കിഴക്കിന്റെ വെനീസ്'എന്നറിയപ്പെടുന്ന ആലപ്പുഴ നഗരത്തിലെ പെരുമയുള്ള പെൺപള്ളിക്കൂടമായി തേക്കുമരങ്ങൾ അതിരിട്ട പച്ചപ്പിന്റെ സമൃദ്ധിയിൽ തലയുയർത്തി നിൽക്കുന്നു.ഇവിടെയെത്തുന്ന പെൺകുട്ടികൾക്ക് വിദ്യയിൽ മാത്രമല്ല അച്ചടക്കത്തിലും സ്വഭാവരൂപീകരണ ത്തിലും മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധയും വാത്സല്യവും നൽകുന്ന അദ്ധ്യാപകർ ഇവിടുത്തെ പ്രത്യേകതയാണ്.
ചരിത്രം
തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്ക്കൂളായി പ്രവർത്തിച്ചു വന്ന ഗവ.മുഹമ്മദൻസ് സ്ക്കൂളിലെ വിദ്യാർതഥികൾ അധികമായതിനെത്തുടർന്ന് ആൺ പെൺ പള്ളിക്കൂടങ്ങളായി വേർതിരിക്കുകയായിരുന്നു.രാവിലെ 8 മുതൻ 12.15 വരെയുള്ള സെഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലത്ത് 30 സ്ഥിരം അദ്ധ്യാപകരും 5 താൽക്കാലിക അദ്ധ്യാപകരും ഉണ്ടായിരുന്നു. ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്നവിദ്യാർത്ഥിനികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമീപ പ്രദേശത്തുള്ള മുസ്ലിം കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.ഇവിടുത്തെ പൂർവ വിദ്യാർത്ഥിനികളിൽപലരും ഔദ്യോഗിക-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഉന്നതങ്ങളിൽ എത്തിചേർന്നിട്ടുണ്ട്. 31/07/1974ൽ അന്ന് നഗരപിതാവായിരുന്ന ശ്രീ.കെ.പി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ചാക്കിരി അഹമ്മദുകുട്ടി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
"ഇതൾ 2018"സ്മരണിക
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജീവകാരുണ്യ പ്രവർത്തനങ്ങൾ
- കൃഷി
മാനേജ്മെന്റ്
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മേഴ്സി കുഞ്ചാണ്ടി കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീ കെ ഗോപാലകൃഷ്ണൻ നായർ ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : , , ,
- ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
- ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
- ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
- ശ്രീമതി മേഴ്സി ജോസഫ്
- ശ്രീമതി സാറാമ്മ കെ.ചാക്കോ
- ശ്രീമതി കെ.ആനന്ദവല്ലിയമ്മ
- ശ്രീമതി പി.അംബികഅമ്മ
- ശ്രീ.കെ.പി.ചാക്കോ
- ശ്രീമതി അമ്മിണി ഹെൻറി
- ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
- ശ്രീമതി സോഫി വർഗ്ഗീസ്
- ശ്രീ. ജി.രവീന്ദ്രനാഥ്
- ശ്രീമതി ജി.ലീല
- ശ്രീമതി റ്റി.സരോജിനിയമ്മ
- ശ്രീമതി റ്റി.സത്യഭാമ
- ശ്രീമതി റ്റി.കെ.ലീല
- ശ്രീമതി വി.കെ.കമലാഭായി
- ശ്രീമതി എ.പി.ജാനകി
- ശ്രീമതി പി.വി.അന്നക്കുട്ടി
- ശ്രീമതി കെ.സുമാദേവി
- ശ്രീമതി എ. ഐഷാബീവി
- ശ്രീമതി സി.എൽ.ശ്രീമതി
- ശ്രീ.വി.എൻ.പ്രഭാകരൻ
- ശ്രീ.പി.രാജേന്ദ്രൻ
- ശ്രീമതി വി ആർ ഷൈല
സ്കൂളിന്റെ തിളങ്ങും നക്ഷത്രങ്ങൾ 2018
മറ്റുതാളുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത സിനിമാ സംവിധായകൻ ഫാസിൽ
- ഡോ.സുഹറ,മെഡിക്കൽ കോളേജ്,ആലപ്പുഴ.
- നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ശ്രീമതി ഹസീന അമാൻ,
- അഡ്വ.മുരുകൻ,
- ബി.അൻസാരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.489403" lon="76.325068" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.492969, 76.330411 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.