"ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് | പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് [[ജി.എം.യു.പി.എസ് കാളികാവ് ബസാർ]] .2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് ,2018-19 അധ്യയന നർഷം 1196 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.[[പ്രമാണം:Gupskkv20188101.jpg|thumb|ധനമന്ത്രിയോടൊപ്പം]] | ||
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം | അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം |
12:07, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എം.യു.പി.എസ് കാളികാവ് ബസാർ .2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് ,2018-19 അധ്യയന നർഷം 1196 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം
ഓരോ കുട്ടിയും ഒന്നാമനാണ്( ടാലന്റ് ലാബ്)
ഓരോ കുട്ടിയും ഒന്നാമനാണ്
കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്....
'"ഓരോ കുട്ടിയും ഒന്നാമനാണ്" ടാലന്റ് ലാബിന്റെ മികച്ച മാതൃക
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ടാലന്റ് ലാബ് എന്നാശയം മുന്നോട്ട് വെക്കുമ്പോൾ അതേറെ സന്തോഷകരമാണ് ഞങ്ങൾക്ക്. 2015-16 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ നടപാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി / കഴിവ് തിരിച്ചറിഞ്ഞ് അവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിശീലന പരിപാടികൾ ഒരുക്കിയ 'ഒരോ കുട്ടിയും ഒന്നാമനാണ് ' പദ്ധതിയാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ മാതൃകയായി ഇടം പിടിച്ചത് എന്നതിൽ ഏറെ അഭിമാനമുണ്ട്. അധ്യാപകനും നൂതന വിദ്യാഭ്യാസ ആശയങ്ങൾ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ട്രൈയ്നർ കൂടിയായ ഗിരീഷ്മാരേങ്ങലത്ത് ആവിഷ്ക്കരിച്ച് നിലബൂർ മോഡൽ ഗവ.യു.പി സ്ക്കൂളിൽ 2014-15 അധ്യയന വർഷം നടപ്പാക്കിയ പ്രോജക്ടാണിത്.2015-16 അധ്യയന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ ഗിരീഷ് മാഷ് ഈ പ്രോജക്ട് വിദ്യാലയത്തിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാഫും പി.ടി.എ യും ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നു.. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി 18 ൽ അധികം മേഖലകളിൽ (സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ, ഷട്ടിൽ, etc..) വിദഗദ്ധരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാക്കുകയായിരുന്നു. അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച പരിശീലകരെ ലഭ്യമാക്കുന്നതിന് പി.ടി .എ നേതൃത്വം വഹിക്കുന്നു. മാസത്തിൽ ഒരു അവധി ദിനത്തിലാണ് പരിശീലനം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 50 ൽ അധികം അവധി ദിനങ്ങളിൽ ഈ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു.. രക്ഷിതാക്കളും വിദ്യാർഥികളും ഏറ്റെടുത്ത ഈ പദ്ധതി പുതിയ അധ്യയന വർഷത്തിലും കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാനുള്ള ശ്രമത്തിലാണ് സ്റ്റാഫും പി.ടി.എ യും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ടാലൻറ് ലാബ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ അതിന്റെ മാതൃക തീർക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാലയം....
ടീം
കാളികാവ് ബസാർ
ഓരോ കുട്ടിയും ഒന്നാമനാണ്
(ടാലന്റ് ലാബ് മാതൃക )
9495488032
ഉറവ
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി രൂപകൽപ്പന ചെയ്തതാണ്ഉറവ പദ്ധതി
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന 'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ' പദ്ധതിയെക്കുറിച്ചു പഠിക്കാൻ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി. മികവ്
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്ത ഉറവ പദ്ധതി എസ്.എസ്.എ.സംഘടിപ്പിച്ച സംസ്ഥാന മികവുത്സവങ്ങളിലേക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലക്ഷ്യങ്ങൾ കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40 മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.