"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 110: വരി 110:
29001_09.JPG|പച്ചക്കറി വിളവെടുപ്പ്  
29001_09.JPG|പച്ചക്കറി വിളവെടുപ്പ്  
29001_10.JPG|പച്ചക്കറി വിളവെടുപ്പ്  
29001_10.JPG|പച്ചക്കറി വിളവെടുപ്പ്  
29001_07.jpg|അക്ഷയ പദ്ധതി
</gallery>
</gallery>



07:54, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
വിലാസം
കലയന്താനി വിദ്യാഭ്യാസ ജില്ല=തൊടുപുഴ

കലയന്താനി
,
685 588
,
ഇടുക്കി ജില്ല
സ്ഥാപിതം10 - 06 - 1949
വിവരങ്ങൾ
ഫോൺ04862276911
ഇമെയിൽ29001sghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോൻസ് മാത്യൂ

പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു

പി.ടി.ഏ. പ്രസിഡണ്ട്= മാത്യുസ് കാഞ്ഞിരമ്പാറയിൽ
അവസാനം തിരുത്തിയത്
24-08-201829001sghs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}



ചരിത്രം

കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് ജോർജ്ജ് ഹൈസ്കൂൾ കലയന്താനി . തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്കൂൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി.

മാനേജ്‌മെന്റ്

കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും,റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും,വ.ഫാ.ജോസഫ് പുത്തൻകുളവും,റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഫാ. ജേക്കബ് തലാപ്പിള്ളിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌

ഹൈ-ടെക് ക്ലാസ്സ് മുറികൾ

കലയന്താനിയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

ലാബുകൾ

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ

ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

പ്രോഗ്രസ് റിപ്പോർട്ട്

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.

ടേം മൂല്യനിർണയം

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികൾക്ക് നേത്യപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കലയന്താനിയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്.

തായ്ക്കോണ്ട

സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, കലയന്താനി സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം ഇരുപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.

യോഗ

കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവ നേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ.

വിനോദത്തിലൂടെ വിജ്ഞാനം

എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു.

ശലഭ പാർക്ക്

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ പൂന്തോട്ടങ്ങളിൽ നട്ടു പരിപാലിക്കുകയും ധാരാളം ചിത്രശലഭങ്ങൾ തേൻ നുകരാനായി പൂന്തോട്ടങ്ങളിലേക്കെത്തുകയും ചെയ്യുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ          
             

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS

ശ്രീ എൻ എസ് ഐസക്

ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.

ശ്രീ ബേബി ജോൺ കലയന്താനി

സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,


ഡോക്ടർ ഒ റ്റി ജോർജ്ജ്

                              ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ

റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.

അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി

ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.

മേരീ ജോസഫ് പള്ളിക്കമ്യാലിൽ

                ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.

ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ

1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.

ബേബി ടി.ജെ തട്ടുംപുറം

                                       ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു

ഡി.മൂക്കൻ

            പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.  
ജോസ് താന

നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.

ഇഗ്നേഷ്യസ് കലയന്താനി

നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി.

കെ ജി പീറ്റർ

ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു.

എം എസ് ആന്റണി പന്നിമറ്റം

പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .

     ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,

അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

വഴികാട്ടി

{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |

  • തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • ‍ തൊടുപുഴ നിന്ന് 10 കി.മി. അകലം

|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.