"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
#മേരി ജസിബനടിക്ററ് 2007-2008 | #മേരി ജസിബനടിക്ററ് 2007-2008 | ||
#പി ബി എലിസത്ത് 2009-2013 | #പി ബി എലിസത്ത് 2009-2013 | ||
#പ്രീതിജോസ് 2014 | #പ്രീതിജോസ് 2014-2017 | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
16:53, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട് | |
---|---|
വിലാസം | |
തെക്കനാര്യാട് അവലൂക്കുന്നു . പി.ഒ, , 688006 | |
സ്ഥാപിതം | 1905 മെയ്യ് 5 |
വിവരങ്ങൾ | |
ഫോൺ | 0477 2258870 |
ഇമെയിൽ | gvvsdlpssoutharyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35210 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വസന്തകുമാരി ആർ |
അവസാനം തിരുത്തിയത് | |
21-08-2018 | Gvvsdlpssoutharyad |
ചരിത്രം
ഭൂതകാല സംഭവങ്ങളുടെ എഴുതപ്പെട്ട രേഖ" എന്ന ചരിത്ര നിർവ്വചനം ഏറെ അർത്ഥവത്താകുന്നത് ഭൂതകാലസംഭവങ്ങൾ രചിക്കപ്പെടുമ്പോഴാണല്ലോ? അത് വാമൊഴിയായി പകരുകയോ അനുഭവവേദ്യമായവയോ ആകാം. കാരണം ചരിത്രം അത് പൂർണ്ണമായും ശാസ്ത്രീയമല്ല എന്നതുകൊണ്ടുതന്നെ. എല്ലാ ചരിത്ര രേഖകൾക്കും തെളിവുകൾ അവശേഷിക്കുക അസാധ്യമാണ്. തലമുറകൾ നമുക്ക് നൽകിയ ആ പാഠങ്ങളും അനുഷ്ഠാനങ്ങളും ഇത്തരം ചില സന്ദർഭങ്ങൾ മാത്രം ഇത് ഇവിടെ സൂചിപ്പിക്കുന്നത് ഒരു പുതുസമൂഹത്തിൻറെ പിറവിക്ക് നിദാനമായ ഒരു സരസ്വതീക്ഷേത്രത്തിൻറെ ചരിത്ര രേഖപ്പെടുത്തലുകൾക്ക് വേണ്ടിയാണ്. "1835" വിദ്യാഭ്യാസ ചരിത്രത്തിൽ ഒട്ടേറെ പ്രാധാന്യമുണ്ട്. അതിൽ ഒന്ന് വില്യം ബെൻറിക് 1835 മാർച്ചിൽ മെക്കാളെ മിനുട്ട്സ് അംഗീകരിക്കുകയും ഇംഗ്ലീഷിനെ ഇന്ത്യയിലെ ഔദ്യോഗിക ഭാഷയാക്കുകയും ചെയ്തു എന്നതാണ്. ഇത് ഇന്ത്യൻ വിദ്യാഭ്യാസത്തിൽ പാശ്ചാത്യവൽക്കരണം നടപ്പിലാക്കാൻ കാരണമായി. "ഇംഗ്ലീഷ് ഭാഷയാണ് ആധുനിക വിദ്യാഭ്യാസത്തിൻറെ കാതൽ. ഭാരതത്തിൽ നവോത്ഥാനം കൊണ്ടുവരുന്നതിന് ഇംഗ്ലീഷിന് കഴിയും. നാട്ടുകാർ ഇംഗ്ലീഷ് പഠിക്കുന്നതിന് പൊതിവേ തൽപരരാണ്" തുടങ്ങിയവയായിരുന്നു മെക്കാളെയുടെ പ്രധാനശുപാർശകൾ. ഇത് അദ്ദേഹം വെറുതെ എഴുതി തയ്യാറാക്കിയതല്ല. വൈദേശികാധിപത്യം ഏറെ കൊടുമ്പിരിക്കൊണ്ട് നമ്മുടെ രാജ്യം വിറളി പിടിച്ചപ്പോൾ കാർഷിക-സാമ്പത്തിക-വ്യവസായ മേഖലകൾ മാത്രമല്ല വിദ്യാഭ്യാസ രേഖയും കൈയടക്കാൻ വേണ്ടിയാവും അതിന് അദ്ദേഹം നമ്മുടെ നാടാകെ സഞ്ചരിക്കുകയും നമ്മുടെ തനത് സംസ്ക്കാരവും ജീവിതശൈലികളും രീതികളും നേരിൽക്കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഏറെ നാളത്തെ പഠനശേഷം മെക്കാളെ ഒരു കാര്യം തീരുമാനിച്ചു. മറ്റു മേഖലകൾ പിടിച്ചടക്കിയപോലെ എളുപ്പമല്ല നമ്മുടെ ഭാഷാപഠനരീതിയും അടിസ്ഥാനവിദ്യാഭ്യാസ പ്രവർത്തനങ്ങളും പൊളിച്ചെഴുതി പുതിയൊരു ഭാഷാ പ്രയോഗത്തിൽ വരുത്തുക എന്നത്. പൈതൃകമായ നമ്മുടെ സംസ്ക്കാരത്തെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും, പാശ്ചാത്യ രീതിക്ക് അനുകൂലമാക്കുവാൻ തൻറെ ഇംഗ്ലീഷ് പഠനം സമൂഹത്തിലെ മേൽത്തട്ടിലുള്ളവർക്കായി നൽകിതുടങ്ങി. ഇത് സ്വായത്തമാക്കുന്നവർക്ക് ഏറെ ശമ്പളത്തോടെ ജോലി ലഭ്യമാക്കി. എന്ന ഈ രീതിയിൽ മുകൾത്തട്ടിൽ കൊടുക്കുന്ന വിദ്യാഭ്യാസം ക്രമേണ താഴെത്തട്ടിൽ എത്തിക്കൊള്ളും എന്നതായിരുന്നു അദ്ദേഹത്തിൻറെ സങ്കൽപം. മെക്കാളെയുടെ ഈ സങ്കൽപം യാഥാർത്ഥ്യമാക്കുവാൻ ഏറെ നാളുകൾ വേണ്ടിവന്നില്ല എന്നതുതന്നെയാണ് മറ്റൊരു സത്യം. ഭിന്നിപ്പിക്കുക എന്ന തന്ത്രമായിരുന്നു മെക്കാളെ ഇതിലൂടെ ലക്ഷ്യം വെച്ചത്. 1903 കേരള ചരിത്രത്തിൻറെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ചു. അതേവർഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം നൽകുന്നതാണെന്നും തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിൻപുറത്തെ വളഞ്ഞവഴിക്കൽ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞൻ ഗോവിന്ദൻ, സഹോദരങ്ങളായ വലിയപറമ്പിൽ കിട്ടൻകുഞ്ഞ,് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ,് തൈവെയ്പിൽ രാമൻകുട്ടി, തറയിൽ കൃഷ്ണൻ, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികൾ ചേർന്ന് ക്രിസ്തുവർഷം 1905 മെയ്മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായും വിദ്യാർത്ഥിയായും ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം. കലാസാഹിത്യ സാംസ്കാരിക സാമുഹിക രാഷ്ട്രീയ കാർഷിക രംഗങ്ങളിൽ തങ്ങളുടേതാകുന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തികളെ പൊതുസമൂഹത്തിന് സംഭാവനചെയ്ത സരസ്വതീ ക്ഷേത്രം ഈ സ്കൂളിലെ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ച അദ്ധ്യാപകരായ ശ്രീമതി കാർത്യായനി ടീച്ചർ, ശ്രീ വാസു സാർ എന്നിവരുടെ മക്കളും ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചവരാണ്. വളഞ്ഞവഴിക്കൽ കുടുംബത്തിലെ ഇന്നുള്ള ഒരു വ്യക്തിയും ചേർത്തല ശ്രീ നാരായണ കോളേജിലെ ഭൗതീക വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. സി.വി. നടരാജൻ സാർ അദ്ദേഹത്തിൻറെ സഹോദരങ്ങളും മക്കളും ഈ സ്കൂളിലാണ് പഠനം പൂർത്തീകരിച്ചത്. രാഷ്ട്രീയ മേഖലയിൽ കരുത്ത് തെളിയിച്ച കേരളത്തിലെ നിയമസഭാസാമാജികനായികുന്ന മുൻ എം.എൽ.എ. എസ്. എന്ന എസ്. ദാമോദരൻ അദ്ദേഹത്തിൻറെ സഹോദരനും ഇന്ത്യൻ പാർലമെൻറ് അംഗവുമായിരുന്ന എസ്. കുമാരൻ എന്നിവരും ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളിൽ ചിലരാണ്. കൂടാതെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കാട്രിവിഭാഗം പ്രൊഫസറായ ഡോ. അനിൽകുമാർ അദ്ദേഹത്തിൻറെ സഹോദരി ഗവ. ആശുപത്രിയിലെ ഒപ്താൽമോളജിസ്റ്റ് ശ്രീമതി ഡോ.ബിന്ദു പ്രഭാഷ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. ചരിത്രത്തിൻറെ ഏടുകളിലെന്നും തിളക്കമാർന്ന വിദ്യാഭ്യാസ പാരമ്പര്യം നിലനിർത്തി ശതോത്തര ദശവർഷം പിന്നിടുമ്പോൾ ഒരു പൊതുസമൂഹത്തിൻറെ വളർച്ചയ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാൻ നമ്മുടെ വിദ്യാലയ മുറ്റത്തിന് കഴിഞ്ഞു എന്നതും ഏറെ അഭിമാനകരമാണ്. സമൂഹത്തിൻറെ വിവിധ തലങ്ങളിൽ നമ്മുടെ വിദ്യാലത്തിൻറെ പേര് എഴുതിച്ചേർക്കുവാൻ കഴിയുന്ന നിലയിൽ ഇവിടുന്ന് പഠിച്ചിറങ്ങിയ തലമുറയ്ക്ക് കഴിഞ്ഞു. ഏറെക്കാലം ഇവിടെ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ സഹകരണ മനോഭാവവും ഈ നിലനിൽപിന് പിന്നിലുണ്ടെന്നതിൽ സംശയമില്ല. കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത് പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ഡയറി സമ്പ്രദായം, സീൽ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം (ജഠഅ,ങജഠഅ,ജഠഅ ടങഇ പ്രവർത്തനങ്ങൾ, കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളർഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.
ഭൗതികസൗകര്യങ്ങൾ
കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത് പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ഡയറി സമ്പ്രദായം, സീൽ ചെയ്ത് ടൈലുവിരിച്ച് വൃത്തിയുള്ള ക്ലാസ്സ്മുറികൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, നൃത്ത, ചിത്രരചനാ പരിശീലനം, വിവിധ സ്കോളർഷിപ്പ് പരിശീലനം, വ്യക്തിത്വവികസനപരിപാടികൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. മുഴുവൻ കുട്ടികൾക്കും ശിശുസൗഹൃദവും ശിശുകേന്ദ്രീകൃതവുമായ പശ്ചാത്തല സൗകര്യമൊരുക്കി മികച്ച പഠനം ഉറപ്പാക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഉറപ്പും ഭംഗിയോടുംകൂടി നിർമ്മിച്ച് എമൽഷൻ പെയിൻറുകൾ ചുവരുകളിൽപൂശി ക്ലാസ്സ് മുറികൾക്കുള്ളിലും പുറത്തും കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങളും വർണ്ണങ്ങളും പഠനാശയങ്ങളും സംഖ്യാബോധത്തിനായി ആവർത്തന പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ ക്ലാസ്സ് മുറികളും ടൈലുകൾ വിരിച്ച് സീൽ ചെയ്ത് ഫാൻ, ലൈറ്റ്, ശിശുസൗഹൃദ ഫർണിച്ചറുകൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ഒരുക്കി പഠന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- 1. എല്ലാ ക്ലാസ്സ് മുറിയിലും വായന പരിപോഷിപ്പിക്കുന്നതിനായി വായനാമൂല.
- 2. ഗണിതാശയങ്ങൾ പഠിപ്പിക്കുന്നതിനായി ഗണിതകിറ്റുകൾ
- 3. ശാസ്ത്രപഠനത്തിന് ലഘുപരീക്ഷണ സംവിധാനങ്ങൾ
- 4. ഭാഷാപഠനത്തിന് സാഹിത്യ ക്ലബ്ബുകൾ, വായനാ കാർഡുകൾ, ഫ്ളാഷ് കാർഡുകൾ, വിവിധ വേദികൾ
- 5. ഗ്രന്ഥശാല പ്രവർത്തനങ്ങൾ
- 6. ഇംഗ്ലീഷ് പഠനത്തിന് റീഡിംഗ് കാർഡ്, പിക്ചർ കാർഡ്, മോറൽ ചാർട്ട്, ഗെയിംസ് എന്നിവ.
- 7. സാങ്കേതിക പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിൻറെ സഹായത്തോടെ ഐ.ടി. ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
- 8. പ്രീ-പ്രൈമറി തലം മുതൽ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം.
- 9. ക്ലാസ്സ് തല പഠന പ്രവർത്തന സജ്ജീകരണത്തിന് ലാപ്ടോപ്പുകൾ, പ്രൊജക്ടർ എന്നിവ.
- 10. സി.ഡി. ലൈബ്രറി (വിവിധ വിഷയങ്ങൾക്കായി).
- 11. കായിക പഠനം. കായികാദ്ധ്യാപകൻറെയും, കളിയുപകരണങ്ങളുടെയും സഹായത്താൽ.
- 12. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സഹായത്താൽ പ്രവൃത്തിപരിചയ പരിശീലനം.
- 13. കലാപഠനം, നൃത്തം, നാടൻപാട്ട് - സ്പെഷ്യൽ ടീച്ചറുടെ സഹായത്താൽ.
- 14. ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചിത്രരചനാ, കൊളാഷ് പരിശീലനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി : സർഗ്ഗാത്മക വാസന പരിപോഷിപ്പിക്കുന്നതിന് ഭാഷാസാഹിത്യര്ചനകളിൽ ഏർപ്പെടുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനും ഭാഷാപഠനം കാര്യക്ഷമ മാക്കുന്നതിനും കുട്ടികളുടെ കൂട്ടായ്മയായ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കോർത്തിണക്കി മികച്ച രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.
- ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യക്ലബ്ബ്
സീനിയർ ടീച്ചറിൻറെ നേതൃത്വത്തിൽ വിവിധ ക്ലാസ്സിലെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരവും ആരോഗ്യവും മലിനീകരണ ദോഷങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.
- ജി. കെ. ക്ലബ്ബ്
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ പഠന വിഷയവുമായി ബന്ധപ്പെട്ട അധിക ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾ ശേഖരിക്കുകയും എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനുശേഷം ക്ലബ്ബുകൾ ചേരുകയും ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സ് ലീഡേഴ്സ് പരസ്പരം വിശകലനം ചെയ്ത് എഴുതി സൂക്ഷിക്കുകയും ചെയ്തുവരുന്നു. വിവിധ മത്സരപരീക്ഷകളിലും ക്വിസ് തുടങ്ങിയ പൊതുവിജ്ഞാന മത്സരവേദികളിലും ഇത് പ്രയോജനപ്രദമാകുന്നു.
- നന്മ ക്ലബ്ബ്
സമൂഹത്തെ സ്കൂളുകളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിതലമുറയെ സാമൂഹിക പ്രശ്നങ്ങളിൽ തങ്ങളുടെ കഴിവിനനുസരിച്ച് ഇടപെടുന്നതിനും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് അനുകമ്പാപൂർവ്വം സമീപിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുവേണ്ടിനന്മ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
- സീഡ് ക്ലബ്ബ്
കാർഷിക മേഖലയിലെ പ്രാധാന്യം പഠന പ്രക്രിയയിലൂടെ തിരിച്ചറിയുമ്പോൾ തങ്ങളുടെ പങ്കും കാർഷിക മേഖലയ്ക്ക് പ്രയോജനപ്രദമാകുംവിധം വിവിധ കാർഷിക വിളകൾ വീടുകളിലും സ്കൂൾ വളപ്പിലും കൃഷി ചെയ്തുവരുന്നു. 2015-16 അദ്ധ്യയന വർഷത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പാവൽ, കറിവേപ്പ് എന്നിവ ചെറിയതോതിൽ വിളയിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കർഷകരും ഈ കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നൽകുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുരേന്ദ്രൻ 2005-2006
- മേരി ജസിബനടിക്ററ് 2007-2008
- പി ബി എലിസത്ത് 2009-2013
- പ്രീതിജോസ് 2014-2017
നേട്ടങ്ങൾ
- പി റ്റി എ അവാർഡ് 2015-2016 (മികച്ചസ്ക്കൂൾ)
- നവതിക സ്ക്കൂൾ മാസിക 2016ലെ സംസ്ഥാനപുരസ്കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എസ്. കുമാരൻ Member of Parliament
- എസ് ദാമോദർ എം എൽ എ
- പ്രൊഫ. സി വി നടരാജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.54017,76.33149 |zoom=13}}