"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
കടച്ചിൽ = വേദന | കടച്ചിൽ = വേദന | ||
കൂട്ടാൻ = കറി | കൂട്ടാൻ = കറി | ||
കെരണ്ട് = കിണർ | |||
=ച= | =ച= |
16:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമമാണ് പടിയൂർ. കണ്ണൂർ ലോകസഭാമണ്ഡലത്തിലും മട്ടന്നൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. പടിയൂർ, കല്യാട്, പുലിക്കാട്, ബ്ലാത്തൂർ, തിരൂർ, കുയിലൂർ, നിടിയോടി, കല്ലുവയൽ, പെരുമണ്ണ്, ഊരത്തൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പടിയൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് പടിയൂർ. അതിർത്തികൾ:
വാർഡുകൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
പ്രധാന സാംസ്കാരികകേന്ദ്രങ്ങൾ:
ധനകാര്യ സ്ഥാപനങ്ങൾ
1955 ഏപ്രിൽ 20-നാണ് പടിയൂർ-കല്യാട് പഞ്ചായത്ത് നിലവിൽ വന്നത്. 1963-ൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് 1964 ജനുവരി 1-ന് ടി.ആർ നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. പടിയൂർ എന്ന് കേൾക്കുമ്പോൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിൽ തെളിഞ്ഞുവരിക ഇപ്പോഴത്തെ സ്റ്റേറ്റ് ഹൈവേയുടെ ഇരുഭാഗത്തുമായി കിടക്കുന്ന പ്രദേശമായിരിക്കും. എന്നാൽ പഴയ പടിയൂർ എന്നത് പഴയ റോഡും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശവും ആണ്. പഴശ്ശി പദ്ധതിക്കുവേണ്ടി സ്ഥലം എറ്റെടുത്തതോടുകൂടി പഴയ പടിയൂർ ഇല്ലാതായി. 1976 ഓടു കൂടിയാണ് പുതിയ പടിയൂർ ഉണ്ടായത്. മുസ്ലിം ഖബർ മുതൽ പൂവം വരെയും മടപ്പുര ഭാഗം, മുച്ചിലോട്ടു കാവ് തുടങ്ങിയ പ്രദേശങ്ങളും ഉൾപെട്ടതാണ് പഴയ പടിയൂർ. അതിനോട് തൊട്ടു കിടക്കുന്ന പ്രദേശങ്ങളാണ് ചാളംവയൽ, പുലിക്കാട്, ഞാലിൽ, വള്ളിത്തല , കൊമ്പൻപാറ, ആര്യങ്കോട്, കായക്കാംചാൽ(സ്കൂൾ തട്ട് ), നിടിയോടിച്ചാൽ, എരങ്കോക്കുന്ന് (ആശ്രമം എസ്റ്റേറ്റ്) തുടങ്ങിയവ. അന്ന് ആൾപ്പാർപ്പുള്ള പ്രദേശങ്ങൾ വളരെ കുറവായിരുന്നു. കുടുംബങ്ങൾ കുറവും സ്ഥലം കൂടുതലും. പഴയ പടിയൂർ വില്ലേജ് വളരെ വലിയ വില്ലേജ് ആയിരുന്നു. പെരുമണ്ണ് തൊട്ടു പേരട്ട വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വില്ലേജ്. ഈ പ്രദേശങ്ങളൊക്കെ അന്ന് കല്യാട്ട് ജന്മിമാരുടെ കൈവശത്തിലായിരുന്നു. ഈ സ്ഥലങ്ങളിൽ കൃഷിപ്പണി ചെയ്യാൻ വേണ്ടി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്നവരാണ് പടിയൂർ പ്രദേശത്ത് ഉണ്ടായിരുന്ന ആദിതാമസക്കാർ എന്നാണു പറയപ്പെടുന്നത്.ഏറിയാൽ ഒരു 150 വർഷത്തെ പഴക്കമേ ഇന്നത്തെ പടിയുരിനു അവകാശപ്പെടാൻ കഴിയുകയുള്ളൂ. |
പ്രാദേശിക പദവിജ്ഞാനകോശം
ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ നാടിന്റെയും സാമാന്യജനതയുടെ നിത്യവ്യവഹാരത്തിൽ ഉപയോഗിച്ചു പൊലിപ്പിച്ചെടുത്ത ഒട്ടേറെ പദങ്ങൾ കൈരളിയുടെ പദഖനിയെ സമ്പന്നമാക്കുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ നാട്ടിലെയും സമീപദേശങ്ങളിലെയും സംസാരഭാഷയിലെ പ്രചാരത്തിലിരിക്കുന്ന പദങ്ങളെ ശേഖരിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. |
അ
അനക്ക് = എനിക്ക് അയിന് = അതിന് അയിലേ = അതിലൂടെ അപ്രത്ത് = അപ്പുറത്ത് അങ്ങട്ട = അയൽപക്കം അന്റെ = എന്റെ
ആ
ആദീം പൂതീം = ആദ്യം മുതൽ ആടപ്പോയിന് = അവിടെ പോയി ആട = അവിടെ ആയത്തിൽ = ആഴത്തിൽ
ഇ
ഇണ്ട് = ഉണ്ട് ഇന്നോടാര്= നിന്നോടാര് ഇത്രപ്പാട് = ഇത്രയധികം
ഈ
ഈമ്പുക = നുണയുക ഈട = ഇവിടെ ഈലേക്കൂടി = ഈവഴി
ഉ
ഉയീ = അയ്യോ ഉരിയാടുക = മിണ്ടുക
എ
എണങ്ങൻ = അളിയൻ എന്നിറ്റ് = എന്നിട്ട് എറച്ചി = ഇറച്ചി എന്ത്ന്നാ ഇത്= ഇതെന്താണ്
ഏ
ഏച്ചി = ചേച്ചി ഏടപ്പോന്ന് = എവിടെ പോകുന്നു ഏഡ്ത്തു = എവിടെ ഏഡ്യാ = എവിടെയാ
ഒ
ഒരള് = ഉരൽ ഒപ്പരം = ഒരുമിച്ച് ഒരിക്ക = ഒരു തവണ
ഓ
ഓൻ = അവൻ ഓറ് = അവർ ഓള് = അവൾ ഓന്റെ = അവന്റെ
ക
കയിഞ്ഞു = കഴിഞ്ഞു കലമ്പി = വഴക്കുപറഞ്ഞു കാളി = കരഞ്ഞു കീഞ്ഞു = ഇറങ്ങി കയ്യല്ല = കഴിയില്ല കടച്ചിൽ = വേദന കൂട്ടാൻ = കറി കെരണ്ട് = കിണർ
ച
ചാടുക = കളയുക ചേരി = ചകിരി ചിമ്മിണി = വിളക്ക്
ഞ
ഞ്ഞീ = നീ ഞാള്= ഞങ്ങൾ ഞമ്മള്= ഞങ്ങൾ
ത
തച്ചലക്കുക= അടിച്ചലക്കുക തോനെ = കൂടുതൽ തൊപ്പൻ = കൂടുതൽ തായത്ത് = താഴെ
പ
പറയറാ = പറയൂ പോട് = പൊയ്ക്കോ പറങ്കി = മുളക് പായുക = ഓടുക പൈക്കൾ=പശുക്കൾ പൈക്ക്ന്ന്=വിശക്കുന്നു
മ
മയ്യാല = സന്ധ്യ മോന്തി = മൂവന്തി (ത്രിസന്ധ്യ) മുക്കിപ്പാരുക= മുക്കി ഒഴിക്കുക മുടി വാരുക= മുടി ചീകുക മയ പാറ്ന്ന്= മഴ പെയ്യുന്നു മാച്ചി= ചൂല്