"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<big><b>ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി</b></big><br /> | <big><b>ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി</b></big><br /> | ||
സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം | സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഒരു പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ആദ്യമായാണ് ഈ വിദ്യാലയം വേദിയായത്. ശ്രീ. ഋഷിരാജ് സിംഗ് IPS ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. | ||
<big><b>എസ്.എസ്.എൽ.സി പരീക്ഷ 2018 </b></big><br /> | <big><b>എസ്.എസ്.എൽ.സി പരീക്ഷ 2018 </b></big><br /> |
14:35, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഓണത്തിന് തുടക്കം കുറിച്ച് തിരുവങ്ങൂർ സ്‌ക്കൂൾ
തിരുവങ്ങൂർ: തിരുവങ്ങൂർ സ്കൂ്ളിലെ ഓണപരിപാടി 31.08.2017-ൽ ഗംഭീരമായി നടന്നു.
ഓണാഘോഷപ്പരിപാടി ഓരോ ക്ലാസിലായിട്ടാണ് നടന്നത്.അധ്യാപകർ ചേർന്ന് വായനശാലയിൽ മനോഹരമായിഓണപ്പൂൂക്കളമിട്ടു. ഓരോ ക്ലാസിലെ വിദ്യാർഥികൾ ഒരുമയോടെ പൂക്കളമിട്ടു. സ്കൂൾതലത്തിൽ മൈലാഞ്ചി മത്സരംഗംഭീരമായിനടന്നു. ഓണത്തോടനുബന്ധിച്ച മത്സരം അരങ്ങേറി. വിദ്യാർഥികൾ എല്ലാവരും ചേർന്ന് ഓണപ്പൊട്ടനെസ്വാഗതം ചെയ്തുു. ക്ലാസ് തലത്തിൽ വിദ്യാർഥികൾ ഒരുമിച്ച് ഓണസദ്യ ഒരുക്കി. സ്‌കൂളിനിന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഓണസദ്യ കഴിച്ചു. ഉച്ചയോടുകൂടി ഓണപരിപാടികളെല്ലാം അവസാനിച്ചു. വിദ്യാർഥികളും
അധ്യാപകരും സന്തോഷത്തോടെ പിരിഞ്ഞു.
ശാസ്ത്രമേള 2017-18
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളകളിൽ എടുത്തുപറയാവുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അധ്യയന വർഷമാണ് 2017-18. സബ്ബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ മികച്ച പ്രകടനമാണ് നമ്മുടെ വിദ്യാർത്ഥികൾ നടത്തിയത്. ഇന്ത്യയിലെ മികച്ച പ്രതിഭകൾക്ക് മാത്രം പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഗണിത പ്രൊജക്ട് വിഭാഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് നമ്മുടെ വിദ്യാലത്തിലെ ഭഗീരഥ് സ്വരാജ് എന്ന മിടുക്കനാണ്. സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പച്ചക്കറി പഴവർഗ്ഗ സംസ്കരണ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യർത്ഥിനിയായ കൃഷ്ണപ്രിയ. കെ, എ ഗ്രേഡും, വർണ്ണക്കടലാസ് പൂക്കൾ നിർമ്മാണ വിഭാഗത്തിൽ ഏഴാം ക്ലാസിലെ കൃഷ്ണപ്രിയ പി കെ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും നേടുകയുണ്ടായി. സംസ്ഥാന ഐ.ടി മേളയിൽ വെബ്ബ് പേജ് നിർമ്മാണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവസൂര്യ രണ്ടാം സ്ഥാനത്തോടെ എ ഗ്രേഡും, മൾട്ടിമീഡിയ പ്രസന്റേഷനിൽ ദേവകിരൺ എ ഗ്രേഡും നേടുകയുണ്ടായി.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഒരു പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ആദ്യമായാണ് ഈ വിദ്യാലയം വേദിയായത്. ശ്രീ. ഋഷിരാജ് സിംഗ് IPS ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷ 2018
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 100% ആയിരുന്നു വിജയശതമാനം. ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു. കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.