"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 74: | വരി 74: | ||
== <font color="#660099"><strong>മുന്‍ സാരഥികള്‍ </strong></font>== | == <font color="#660099"><strong>മുന്‍ സാരഥികള്‍ </strong></font>== | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
പി.സി.റാഫേല്‍, പയസ്, ,അഗ്സ്ന്യ്ന്‍,നോര്‍ബര്‍ട്ട് ,ഇ.എം.ജൊണ്ന്‍,തോമസ് ജെയിംസ് , ഫ്രാന്‍സിസ് ജോസഫ,നളിനിയമ്മ,കെ.വി ലാലപ്പന്‍,സെലിന്‍,യുജിന്‍,ഹര്‍ഷമ്മ,ലുക്ക് തൊമസ്,മാനുവല്‍, | പി.സി.റാഫേല്‍, കെ.എസ്.പയസ്, ,അഗ്സ്ന്യ്ന്‍,നോര്‍ബര്‍ട്ട് ,ഇ.എം.ജൊണ്ന്‍,തോമസ് ജെയിംസ് , ഫ്രാന്‍സിസ് ജോസഫ,നളിനിയമ്മ,കെ.വി ലാലപ്പന്‍,സെലിന്‍,യുജിന്‍,ഹര്‍ഷമ്മ,ലുക്ക് തൊമസ്,മാനുവല്‍, | ||
== <font color="#663300"><strong>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </strong></font>== | == <font color="#663300"><strong>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </strong></font>== |
09:30, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ | |
---|---|
വിലാസം | |
അര്‍ത്തുങ്കല്‍ ,ചേര്‍ത്തല ആലപ്പുഴ ജില്ല | |
സ്ഥാപിതം | 4 - 2 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-06-2017 | 34001 |
സെന്റ്.ഫ്രാന്‍സിസ് അസിസി ഹയര്‍ സെക്കന്ററി സ്കൂള്‍ (S.F.A.H.S.S,Arthunkal)നാഷണല്‍ ഹൈവേയില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ്സില്‍ നിന്നും 5 കി മീ.പടിഞ്ഞാര് ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
1904ല്‍ വടക്കേടത്തു മഠത്തില്‍ ശ്രീ രാമകര്‍ത്താവ് ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന് അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തില്‍ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ ശ്രീ ടി.കെ, പളനി (കണ്‍വീനര്‍), വടക്കേടത്ത് ശ്രീ വിശ്വനാഥകര്‍ത്താവ് (സെക്രട്ടറി), കമലാലയത്തില്‍ ശ്രീ ദാമോദരന്‍ നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എല്‍. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷന്‍ ഉള്‍പ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.
ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത ഗ്രേഡോടെ വിജയിക്കുന്നതുമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. കലാ-കായിക, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളകളിലൊക്കെയും സജീവമായി പങ്കെടുക്കുന്നു. എല്ലാ വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ഏറെ അഭിമാനത്തോടെ അറിയിച്ചുകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
, ഹൈസ്കൂളിനും ഹൈയര്‍ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
32 സ്കൗട്ടും 96 ഗൈഡ്സും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡ് നേടി. ഈ വര്‍ഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാര്‍ പാസ്സായി. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ മൈസൂരില്‍ നടക്കുന്ന നാഷണല്‍ ജാംബൂരില്‍ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാര്‍ ലിനറ്റ് ടീച്ചര്‍, മരീന മിനി ടീച്ചര്‍ റോസ് ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ. ബോബന്‍ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തില്‍ 32 അംഗ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തു.
50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളുമടങ്ങുന്ന എന്‍സിസി യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സനില്‍ സാദത്ത്, ഭാഗ്യലക്ഷ്മി, രാഹുല്‍, അന്‍സില്‍ ജേക്കബ്, വിവേക് എന്നീ 5 വിദ്യാര്‍ഥികള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍സിസി ഓഫീസര്‍ ശ്രീ. സൈറസ് സാര്‍ നേതൃത്വം വഹിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ ദിനാചരണങ്ങള്‍, സ്കൂള്‍തല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയില്‍ യുപി ഓവറോള്‍ രണ്ടാം സ്ഥാനവും ഹൈസ്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു. യുപി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 74 കുട്ടികള്‍ സംസ്കൃതം പഠിക്കുന്നു. ഇവര്‍ ചേര്‍ന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കുട്ടികള്‍ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേതൃത്വം നല്‍കുന്നു. ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോണ്‍സര്‍ഷിപ്പോടുകൂടി സ്കൂളില്‍ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ ഐ ടി മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചര്‍ നേതൃത്വം നല്‍കുന്നു. ഗണിത ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, സെമിനാര്‍, കയ്യെഴുത്തുമാസിക വിഭാഗങ്ങളില്‍ സമ്മാനം നേടി. ജില്ലാ മേളയില്‍ പങ്കെടുത്തു. ശ്രമതി ജെനിഫര്‍ ടീച്ചര്‍, ശ്രീമതി സിനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മതേസരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചര്‍ നേതൃത്വം നല്‍കുന്നു. ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാതുരി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
മത്സരപ്പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. 2015-16 അധ്യയന വര്‍ഷം എന്‍എംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. യുറീക്കാ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത 12 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ രണ്ട് കുട്ടികള്‍ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സണ്‍ഫിയാ മോള്‍ മഴവില്‍ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയില്‍ വിവിധ എപ്പിസോഡുകളില്‍ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചര്‍ നേതൃത്വം നല്‍കുന്നു.
കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂള്‍ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയില്‍ 268 പോയിന്റുകളുമായി ഓവറോള്‍ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയില്‍ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂള്‍ എന്ന ബഹുമതി നേടി. സംസ്ഥാന മേളയില്‍ 19 കുട്ടികള്‍ പങ്കെടുത്തതില്‍ ഡിസ്കസ് ത്രോ വിഭാഗത്തില്‍ അര്‍ജുന്‍ ടി എച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. കായികാധ്യാപകന്‍ ശ്രീ. റോഷന്‍ സാര്‍ നേതൃത്വം നല്‍കുന്നു.
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. കെ.ജെ. ബീനാമോള്‍, ശ്രീ. അലോഷ്യസ് ജോസഫ്, ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍മാരായ ശ്രീ. ബി.ജെ. ജാക്സണ്‍, ശ്രീമതി. ലതി കെ.ടി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.സി.റാഫേല്‍, കെ.എസ്.പയസ്, ,അഗ്സ്ന്യ്ന്‍,നോര്‍ബര്‍ട്ട് ,ഇ.എം.ജൊണ്ന്‍,തോമസ് ജെയിംസ് , ഫ്രാന്‍സിസ് ജോസഫ,നളിനിയമ്മ,കെ.വി ലാലപ്പന്‍,സെലിന്‍,യുജിന്‍,ഹര്‍ഷമ്മ,ലുക്ക് തൊമസ്,മാനുവല്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. പി. തിലോത്തമന്‍ - ബഹു. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി
- ശ്രീ. എ.വി. മോഹന്‍കുമാര്‍ - ബഹു.ഡിപിഐ
- ഡോ.ആര്‍.ആര്‍.നായര്‍ - കൃഷി ശാസത്രജ്ഞന്‍
- ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ - അഭിവന്ദ്യ ആലപ്പുഴ രൂപത ബിഷപ്പ്
- ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ - അഭിവന്ദ്യ കൊച്ചി രൂപത ബിഷപ്പ്
- ഡോ. ജോണ്‍ തോമസ് - ജന്തു ശാസ്ത്രജ്ഞന്‍
- ശ്രീ. കെ. ജെ. മനോജ് ലാല്‍ - ഒളിമ്പ്യന്‍
- ശ്രീ. സജീവന്‍ -പത്തുവര്‍ഷം തുടര്‍ച്ചയായി നാഷണല്‍ സ്പോര്‍ട്ട്സ് മീറ്റില്‍ മെഡല്‍ നേടി
- ശ്രീ. കെ. ബി. ശിവദേവന്‍
- കുമാരി കുഞ്ഞുമോള്‍
- കുമാരി ഇന്ദുലേഖ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.663792" lon="76.300521" zoom="16" width="350" height="350" selector="no" controls="none"> 9.639529, 76.343586, Govt.D.V.H.S.S,Charamangalam (A) 9.660894, 76.298954, sfahsshssarthunkal opposite of St.Andrews Forana Church 9.661465, 76.301079 </googlemap>