"ജി.എച്ച്.എസ്.എസ്.ചെറുവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
* വിദ്യാലയജനാധിപത്യവേദി | * വിദ്യാലയജനാധിപത്യവേദി | ||
*പി. ടി. എ പ്രവര്‍ത്തനങ്ങള്‍ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി <big>വിജയോത്സവം</big> എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു. | *പി. ടി. എ പ്രവര്‍ത്തനങ്ങള്‍ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി <big>വിജയോത്സവം</big> എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു. | ||
[[പ്രമാണം:Ov.jpg|thumb|സംസ്ഥാന സ്ക്കൂള്‍ കലോത്സവം 2016-17 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ A Grade നേടിയ +1 വിദ്യാര്‍ത്ഥി ഫെബിനാസിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നു്.]] | |||
[[greenprotocol.jpg|thumb|പ്രവര്‍ത്തനങ്ങള്‍|center]] | [[greenprotocol.jpg|thumb|പ്രവര്‍ത്തനങ്ങള്‍|center]] | ||
20:43, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്.ചെറുവാടി | |
---|---|
വിലാസം | |
ചെറുവാടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2017 | 47124 |
തിരുത്തുക
ചരിത്രം
കോഴിക്കോട് ജില്ലയിലെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചെറുവാടി. ചാലിയാർ ,ഇരുവഴിഞ്ഞിപ്പുഴ പുഴകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കൊച്ചു പൂന്തോട്ടം എന്ന മലയാള വാക്കിൽ നിന്നാൺ ഈ പേർ ഉണ്ടായത് എന്നാണു അനുമാനം . കുന്നും പുഴയോരവും ചേരുന്ന പ്രകൃതി ഭംഗി ഈ നാടിനെ മനോഹരമാക്കുന്നു. ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളാണു ഇവിടത്തുകാർ, പിന്നീട് ഹൈന്ദവ വിശ്വാസികളും. മികച്ച ഗ്രാമീണ ചന്തയായിരുന്നു ഈ ഗ്രാമത്തെ പഴയ കാലത്ത് പ്രശസ്തമാക്കിയത്. മദ്ധ്യ കാലഘട്ടത്തോടെയാണ് ചെറുവാടിയുടെ ചരിത്രം രേഖപ്പെടുത്തിക്കാണുന്നത്.പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തിൽ ഉൾപ്പെട്ട ഗ്രാമമായിരുന്നു. ഫ്യൂഡലിസത്തിന്റെ മലബാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. തൃക്കളയൂർ ക്ഷേത്രത്തിൻ ഏറെ ഭൂമിയുണ്ടായിരുന്നതായി പറയപ്പെടുന്നു.മദ്ധ്യ കലഘട്ടത്തിൽ തന്നെ മുസ്ലിംകളുടെ ആവാസമുണ്ടായിരുന്നു. അവർ കുടിയേറിയതാണോ പരിവർത്തനം ചെയ്തതാണോയെന്ന് കൃത്യമായ വിവരമില്ല. മുസ്ലിംകളാണു ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ എന്നും അഭിപ്രായമുണ്ട്. താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരുടെ കണ്ണു വെട്ടിച്ചു ചെറുവാടിയിലെത്തി പുഴയോരത്ത് സത്രം കെട്ടി ബോട്ടിൽ ഫറോക്ക് പേട്ടയിലേക്ക് പോവാറുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളെപ്പോലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടതാണ് ചെറുവാടിയുടെയും ചരിത്രം. തിക്കലയൂർ അമ്പലവും പുതിയോത്ത് മസ്ജിദു മാണ് ആദ്യ കാല ആരാധനാലയങ്ങൾ. രണ്ടിന്റെയും ഉത്ഭവത്തെ ക്കുറിച്ച് കൃത്യ വിവരമില്ല. മൂന്നു തലങ്ങൾ ആയിട്ടാണ് ഭൂമിയുടെ കിടപ്പ്. പുഴയോരം, മലയോരം, ഇടപ്രദേശം'. ജലവിഭവത്തിന്റെ ലഭ്യതയും ഭൂമിയുടെ കിടപ്പും മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു. സാധാരണ മൂന്നു മാസക്കാലം തുടർച്ചയായി മഴ ലഭിക്കും. വർഷകാലത്ത് പുഴ വെള്ളം അധികരിച്ചു തഴ്ന്ന ഭാഗങ്ങളിലേക്ക് ഒഴുകും. വർഷത്തിൽ മൂന്നോ നാലോ പ്രവശ്യം വെള്ള പൊക്കം ഉണ്ടാവും. നല്ല പച്ചപ്പുള്ള പ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ തെങ്ങ്, കമുക്, റബ്ബർ എന്നിവ കൃഷി ചെയ്യുന്നു. താഴ്ന്ന ഭാഗത്ത് നെല്ലും. പുഴയിൽ നിന്നുള്ള മണൽ ഇന്ന് വ്യാവസായികമായി ഉപയോഗിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടത്തിൽ 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതില്‍ ഒന്ന് മദ്രസ്സ കെട്ടിടവും മറേറത് ദുരിതാശ്വാസ കേമ്പിനായി പണിത ഒരു താല്‍ക്കാലിക കെട്ടിടവുമാണ്.വിദ്യാലയത്തിനു സ്വന്തമായ ഒരു കളിസ്ഥലം ഇല്ല .
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി ആധുനിക സൗകര്യങളൊന്നുമില്ലാത്ത ഒരേയോരു കമ്പ്യൂട്ടര്‍ ലാബ് മാത്രമാണുള്ളത്. ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകള്‍ മാത്രമാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സ്കൗട്ട്സ്
- ജെ. ആര്. സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജാഗ്രതാസമിതി
- വിദ്യാലയജനാധിപത്യവേദി
- പി. ടി. എ പ്രവര്‍ത്തനങ്ങള്‍ : വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയോത്സവം എന്ന പരിപാടി ഏറ്റെടുത്ത് നടത്തുന്നു.
thumb|പ്രവര്‍ത്തനങ്ങള്‍|center
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27 ചെറുവാടി ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ 9.30 നു് വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും ഹൈസ്ക്കൂള്‍ പ്രധാന അധ്യാപിക ശ്രീമതി.ലീന തോമസ്സ് വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.രാവിലെ 10.30 നു് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു. ബഹുമാന്യയായ വാര്‍ഡ് മെമ്പര്‍ ശ്രീമതി. പി ടി എ പ്രസിഡന്റ് ശ്രീ:സി.ടി.മജീദ്,വൈസ്:പ്രസിഡന്റ്മാരായ ശ്രീ:ജമാല്‍ , ശ്രീ.ശശി ,ശ്രീ.സലാം സാര്‍, പൂര്‍വ അധ്യാപകര്‍, രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് 11 മണിക്ക് വാര്‍ഡ് മെമ്പര്‍ ചൊല്ലികൊടുത്ത ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ മററുള്ളവര്‍ ഏററുചൊല്ലി സ്ക്കൂളിന്റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഏറെറടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം-1
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
തിരുത്തുകപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<{{#multimaps: 11.266855, 75.989689 | width=800px | zoom=16 }}>